യുവതിയുമായി ഫോണിൽ ബന്ധം സ്ഥാപിച്ചു: ഭീഷണിയ്ക്ക് വഴങ്ങി രഹസ്യ അറയിൽ സൂക്ഷിച്ച 25 പവൻ കവർന്നു
തിരുവനന്തപുരം: യുവതിയുമായി സൌഹൃദം സ്ഥാപിച്ച് സ്വർണ്ണം കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. കിടപ്പുമുറിയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണ്ണമാണ് ഇയാൾ കൈക്കലാക്കിയത്. വിതുര സ്വദേശിനിയുടെ വീട്ടിൽ നിന്ന് സ്വർണ്ണം കവർന്ന കേസിൽ കുളപ്പട വാലൂക്കോണം സുഭദ്ര ഭവനിൽ രാജേഷാണ് അറസ്റ്റിലായത്. അടുത്ത ബന്ധു വീട്ടിൽ സൂക്ഷിക്കുന്നതിന് വേണ്ടി ഏൽപ്പിച്ച സ്വർണ്ണമാണ് മോഷണം പോയത്.
സീരിയൽ താരം അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ: മുംബൈയെ നടുക്കി മൂന്നാമത്തെ ആത്മഹത്യ!!
യുവതിയും ഭർത്താവും ആശുപത്രിയിൽ പോയ തക്കത്തിനാണ് രാജേഷ് സ്ഥലത്തെത്തി മോഷണം നടത്തി മുങ്ങിയത്. ഭർത്താവിന്റെ അമ്മയാണ് പിന്നീട് മോഷണം നടന്നതായി തിരിച്ചറിഞ്ഞത്. വീടു കുത്തിപ്പൊളിക്കകുയോ മറ്റ് കേടുപാടുകൾ വരുത്തുകയോ ചെയ്യാത്തതിനാലാണ് മോഷണത്തെക്കുറിച്ച് സംശയം തോന്നിയത്. ഇതോടെ പോലീസ് വീട്ടുകാരെ ചോദ്യം ചെയ്യുകയായിരുന്നു. യുവതിയുടെ ഫോൺ പരിശോധിച്ചതോടെയാണ് അസ്വാഭാവികമായ ഫോൺ കോളുകൾ കണ്ടെത്തിയത്. യുവതിയുമായി ഫോണിൽ അടുപ്പം സ്ഥാപിച്ച ശേഷമാണ് രാജേഷ് സ്വർണ്ണം കവരുന്നത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയുമാണ്.
യുവതിയുമായി അടുപ്പത്തിലായതോടെ ഇയാൾ ഭീഷണിപ്പെടുത്തി ഘട്ടംഘട്ടമായി പണം തട്ടാൻ ആരംഭിച്ചിരുന്നു. ഏറ്റവുമൊടുവിൽ തനിക്ക് പത്ത് ലക്ഷം രൂപ വേണമെന്ന ആവശ്യമാണ് പ്രതി യുവതിയോട് ഉന്നയിച്ചത്. പണം തന്നില്ലെങ്കിൽ തങ്ങൾ തമ്മിലുള്ള അടുപ്പം ഭർത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ രഹസ്യ അറയിൽ സൂക്ഷിച്ച സ്വർണ്ണത്തെക്കുറിച്ചുള്ള വിവരം യുവതി പ്രതിയോട് വെളിപ്പെടുത്തുന്നത്.
ഇതോടെ വീടിന്റെ അടുക്കള വാതിൽ തുറന്നിട്ട് യുവതിയും ഭർത്താവും പുറത്തുപോയ തക്കം നോക്കി പ്രതി വീടിനകത്തെത്തി സ്വർണ്ണവുമായി കടന്നുകളയുകയായിരുന്നു. മോഷണ മുതൽ പലയിടങ്ങളിലായി പണയം വെച്ച ശേഷം പത്ത് ലക്ഷം രൂപയുടെ കാറും പ്രതി സ്വന്തമാക്കിയിരുന്നു. തൊളിക്കൊട്, വിതുര, ആര്യനാട് എന്നിവിടങ്ങളിലായാണ് ഇയാൾ സ്വർണ്ണം പണയംവെച്ചത്. ആദ്യം കാർ കസ്റ്റഡിയിലെടുത്ത പോലീസ് സംഘം പ്രതിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. വിതുര ഇൻസ്പെക്ടർ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.