ഗര്‍ഭിണിയുമായി താമസം; പൊലീസ് എത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്നത്, 7 ലക്ഷത്തിന്റെ എംഡിഎംഎ
തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസിന്റെ വന്‍ ലഹരി വേട്ട. തിരുവനന്തപുരത്തെ ആക്കുളത്തെ വീട്ടില്‍ നിന്ന് നൂറ് ഗ്രാം എം ഡി എം എയുമായി പൊലീസ് നാല് പേരെ പിടികൂടി. കണ്ണൂര്‍ പാനൂര്‍ സ്വദേശി അഷ്‌കര്‍, തിരുവനന്തപുരം ആക്കുളം സ്വദേശി മുഹമ്മദ് ഷാരോണ്‍, ആറ്റിങ്ങള്‍ സ്വദേശി സീന, കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന.
ഹിമാചലില്‍ ന്യൂ ജനറേഷന്‍ ഫ്രീക്കത്തിയായി അനശ്വര; ചിത്രങ്ങള്‍ പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ

ബംഗളൂരുവില്‍ നിന്ന് ഇവര്‍ ലഹരി മരുന്ന് എത്തിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ആക്കുളത്തെ നിഷിന് സമീപത്തെ വാടക വീട്ടില്‍ പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഏവ് ലക്ഷത്തോളം രൂപ വില വരുന്ന എം ഡി എം എ ആണ് പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഷാരോണ്‍ എന്നയാളെ മറ്റൊരു വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്.

കേസിലെ ഒന്നാം പ്രതിയായ അഷ്‌കര്‍ ഒരു ഗര്‍ഭിണിയുമായി എത്തിയാണ് ആക്കുളത്തെ വാടക വീട്ടില്‍ എത്തിയത്. നേരത്തെ ഇയാള്‍ തുമ്പ ഭാഗത്ത് താമസിക്കുമ്പോള്‍ ലഹരി മരുന്ന് വില്‍പ്പന നടത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. എന്നാല്‍ അന്ന് പരിശോധന നടത്തിയെങ്കിലും ലഹരി മരുന്നൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇതേ തുടര്‍ന്ന് പൊലീസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അഷ്‌കര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് നടത്തിയ പരിശോധനയില്‍ ലഹരി മരുന്ന് അടക്കം കയ്യോടെ പിടികൂടുകയായിരുന്നു. തിരുവനന്തപുരം ആക്കുളത്ത് വീട് കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്ന സംഘമാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്.

നേരത്തെ പത്തനംതിട്ട പന്തളത്തും എം ഡി എം എ വേട്ട നടന്നിരുന്നു. ലോഡ്ജില്‍ നിന്ന് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവതി ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘവും പന്തളം പോലീസും ചേര്‍ന്ന് റെയ്ഡിലാണ് 154 ഗ്രാം എം.ഡി.എം.എയുമായി അഞ്ച് പേര്‍ പിടിയിലായിരിക്കുന്നത്.

അടൂര്‍ പറക്കോട് സ്വദേശി രാഹുല്‍ ആര്‍ 29), കൊല്ലം കുന്നിക്കോട് സ്വദേശിനി ഷാഹിന(23), അടൂര്‍ പള്ളിക്കല്‍ പെരിങ്ങനാട് സ്വദേശി ആര്യന്‍(20), പന്തളം കുടശനാട് സ്വദേശി വിധു കൃഷ്ണന്‍(20), കൊടുമണ്‍ സ്വദേശി സജിന്‍(20) എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട ജില്ലയില്‍ വ്യാപകമായി ഇവരുടെ സംഘം എം.ഡി.എം.എ വിപണനം നടത്തുന്നതായി ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പരിശോധന.

ഈ സംഘം ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ലോഡ്ജില്‍ പ്രതികളുടെ സാന്നിധ്യം ഉറപ്പാക്കിയ ശേഷം ലോഡ്ജ് വളഞ്ഞ് പോലീസ് പ്രതികളെ കീഴടക്കുകയായിരുന്നു. നാല് ഗ്രാം മയക്കുമരുന്ന് ഒരാളുടെ കയ്യില്‍ നിന്നും ബാക്കി ബാഗിലും മറ്റുള്ളവരുടെ കൈവശത്ത് നിന്നുമാണ് കണ്ടെടുത്തത്. അടൂര്‍ തഹസീല്‍ദാര്‍, എക്സൈസ് സംഘം എന്നിവര്‍ സ്ഥലത്തെത്തി എം.ഡി.എം.എ എന്ന് സ്ഥിരീകരിച്ചു.

പ്രതികളില്‍ നിന്ന് ഒമ്പത് മൊബൈല്‍ ഫോണുകളും പ്രതികള്‍ ഉപയോഗിച്ചിരുന്ന ആഡംബര കാറുകളും ഒരു ബൈക്കും പെന്‍ഡ്രൈവും പിടിച്ചെടുത്തു. പിടിയില്‍ ആയവരെല്ലാം ലഹരി വില്‍പ്പനക്കാര്‍ ആയിരുന്നു. ബെംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ ഇവിടെ എത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കി. പന്തളത്തെ ഹോട്ടലില്‍ കൊണ്ടുവന്ന ശേഷം പങ്കുവെച്ച് വില്‍ക്കാനായിരുന്നു പദ്ധതി. ലഹരി മരുന്ന് കടത്തുന്നതില്‍ സംശയം തോന്നാതിരിക്കാന്‍ വേണ്ടിയാണ് യുവതിയെ കൂടെ കൂട്ടിയതെന്ന് പ്രതികള്‍ പറഞ്ഞു. എന്നാല്‍ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല.












Click it and Unblock the Notifications