മന്ത്രിക്കെതിരായ അനുപമയുടെ പരാതി ശ്രീകാര്യം പോലീസിന് കൈമാറി; പ്രാഥമിക പരിശോധന നടത്തും
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ അനുപമയും ഭര്‍ത്താവ് അജിത്തും നല്‍കിയ പരാതിയില്‍ പ്രാഥമിക പരിശോധന നടത്തും. പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിക്കാന്‍ തിരുവനന്തപുരം സിറ്റി പോലിസ് കമീഷണറാണ് നിര്‍ദേശം നല്‍കിയത്. പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിച്ച ശേഷമാകും പോലിസിന്റെ തുടര്‍നടപടി. ശ്രീകാര്യം സ്റ്റേഷന്‍ പരിധിയിലാണ് പ്രസംഗം നടന്നത് എന്നതിനാല്‍ അനുപമയുടെ പരാതി പേരൂര്‍ക്കട പോലിസ് ശ്രീകാര്യം പോലിസിന് കൈമാറി.
ള്ളെിയാഴ്ച സാംസ്‌കാരിക വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്ത്രീശക്തി പരിപാടിയിലാണ് മന്ത്രി വിവാദ പ്രസംഗം നടത്തിയത്. 'കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക. എന്നിട്ട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക. അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക. ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക. ചോദ്യം ചെയ്ത പിതാവ് ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുഞ്ഞിനെ ലഭിക്കണമെന്ന കാര്യത്തില്‍ ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ പിതാവിന്റെയും മാതാവിന്റെയും മനോനില കൂടി നിങ്ങള്‍ മനസ്സിലാക്കണം'.- മന്ത്രി പറഞ്ഞു. തനിക്കും മൂന്ന് പെണ്‍കുട്ടികളുള്ളതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടിവരുന്നതെന്ന് സൂചിപ്പിച്ചായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.

വ്യക്തിഹത്യനടത്തുന്ന വിധത്തിലാണെന്ന് മന്ത്രിയുടെ പരാമര്‍ശങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് അനുപമയും അജിത്തും പരാതി നല്‍കിയത്. എന്നാല്‍, പ്രസംഗത്തില്‍ വിശദീകരണവുമായി സജി ചെറിയാന്‍ രംഗത്തുവന്നു. താന്‍ തെറ്റൊന്നും പറഞ്ഞിട്ടില്ലെന്നും അഭിപ്രായപ്രകടനം രക്ഷിതാവെന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
സൗന്ദര്യം പിന്നെയും കൂടിയോ? മീര ജാസ്മിന്‍-ജയറാം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍
നവജാത ശിശുവിനെ നിയമവിരുദ്ധമായി ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ പിതാവിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന കൂടുതല്‍ വവരങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ദത്ത് നല്‍കുകയാണെന്ന് അറിയിച്ച് തയാറാക്കിയ സമ്മതപത്രത്തില്‍ അനുപമ ഒപ്പുവച്ചത് അവര്‍ പ്രസവിക്കുന്നതിനും മുമ്പാണ് എന്നണ് വിവരം. കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിക്കുന്നതിനായി അനുപമയുടെ പിതാവ് ജയചന്ദ്രന്‍ ഒപ്പിട്ടുവാങ്ങിയ സമ്മതപത്രത്തിന്റെ പകര്‍പ്പ് സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
പ്രസവിച്ച് കഴിഞ്ഞാല്‍ കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഉപക്ഷിക്കാനുള്ള സമ്മതപത്രമാണ് നോട്ടറിയുടെ സഹായത്തോടെ ജയചന്ദ്രന്‍ തയാറാക്കിയത്. ഒക്ടോബര്‍ 19 നാണ് നെയ്യാര്‍ മെഡിസിറ്റിയില്‍ അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അതിന് നാലുദിവസം മുമ്പ് നോട്ടറിയും ജയചന്ദ്രന്റെ സുഹൃത്തും വീട്ടിലെത്തി കണ്ടാണ് അനുപമയെക്കൊണ്ട് സമ്മതപത്രത്തില്‍ ഒപ്പുവപ്പിച്ചത്. തനിക്ക് കുഞ്ഞിനെ വേണമെന്ന് തോന്നിയാല്‍ തിരിച്ചെടുത്ത് വളര്‍ത്താന്‍ അവകാശമുണ്ടാകുമെന്നും സമ്മതപത്രത്തിലുണ്ട്. മാതാവ് ശിശുക്ഷേമസമിതി മുമ്പാകെ നേരിട്ട് വന്ന് കുഞ്ഞിനെ വളര്‍ത്താനാകില്ലെന്ന് പറഞ്ഞാല്‍ മാത്രമേ കുഞ്ഞിനെ സ്വീകരിക്കാന്‍ പാടുള്ളൂവെന്നാണ് ചട്ടം.












Click it and Unblock the Notifications