തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് മൂന്ന് പോലീസുകാരെ സേനയിൽ നിന്നും പിരിച്ചുവിട്ടു

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് പോലീസുകാരെ സേനയിൽ നിന്നും പിരിച്ചുവിട്ടു. ഇൻസ്‌പെക്ടർ അഭിലാഷ് ഡേവിഡ്, ഡ്രൈവർ ഷെറി എസ് രാജ്, സിപിഒ റെജി ഡേവിഡ് എന്നീ പോലീസുകാരെയാണ് പിരിച്ചുവിട്ടത്. സിറ്റി പൊലീസ് കമ്മീഷണർ സിഎസ് നാ​ഗരാജുവാണ് ഇവരെ സേനയിൽ നിന്ന് ഒഴിവാക്കിയതായി ഉത്തരവിറക്കിയത്.

ഗുണ്ടാ ബന്ധത്തിന്റെ പേരിൽ നിലവിൽ സസ്പെൻഷനിലാണ് ഇൻസ്പെക്ടർ അഭിലാഷ്. ഇയാൾ ശ്രീകാര്യം എച്എസ്ഓ ആയിരിക്കുമ്പോൾ ലൈം​ഗിക പീഡന കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇക്കാരണമാണ് പിരിച്ചു വിടലിലേക്ക് എത്തിച്ചത്.

Police31

ലൈം​ഗിക പീഡന കേസിലും വയോധികയെ മർദ്ദിച്ച കേസിലും പ്രതിയായതാണ് നന്ദാവനം ക്യാമ്പിലെ ഡ്രൈവറായ ഷെറി എസ് രാജുവിനെതിരെ നടപടിക്ക് കാരണം. ട്രാഫിക്ക് പൊലീസിലെ ഉദ്യോ​ഗസ്ഥനായ റെ‍ജി ഡേവിഡ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്ററ്‍ ചെയ്ത പീഡന കേസിലെ പ്രതിയാണ്. ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ഡി.വൈ.എസ്.പിമാരെ സസ്‌പെന്റ് ചെയ്തുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മൂന്ന് പൊലീസുകാരെ സേനയിൽ പിരിച്ചുവിട്ടത്.

കാമുകി പറ്റിച്ചോ, കാമുകന്‍ ടോക്‌സിക്കാണോ; ഫെബ്രുവരി 14ന് ഒരു പണി കൊടുത്താലോ!!കാമുകി പറ്റിച്ചോ, കാമുകന്‍ ടോക്‌സിക്കാണോ; ഫെബ്രുവരി 14ന് ഒരു പണി കൊടുത്താലോ!!

തിരുവനനന്തപുരം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ജെ ജോൺസൺ, വിജിലൻസ് ഡി.വൈ.എസ്.പി പി. പ്രസാദ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ജോൺസൺന്റെ മകളുടെ പിറന്നാളാഘോഷം സ്പോൺസർ ചെയ്തത് ഗുണ്ടകളാണെന്നും കണ്ടെത്തി.

Thiruvananthapuram
English summary
Thiruvananthapuram:Three policemen were dismissed from the force because of these reason, goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X