തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ടാറില്‍ ഒട്ടിപ്പിടിച്ച് ജീവന് വേണ്ടി കരഞ്ഞ് നായ്ക്കുട്ടികള്‍, 4 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം!!

Google Oneindia Malayalam News

മലയിന്‍കീഴ്: നായ്ക്കുട്ടികളെ രക്ഷപ്പെടുത്താന്‍ യുവാക്കള്‍ നടത്തിയ പരിശ്രമങ്ങള്‍ കൈയ്യടി നേടി. ടാറില്‍ ശരീരം മുഴുവന്‍ ഒ ട്ടിപ്പിടിച്ച് പ്രാണഭീതിയില്‍ നിലവിളിച്ച് കിടന്ന ആറ് തെരുവ് നായ്ക്കുട്ടികളെ ജീവിതത്തിലേക്ക്തിരിച്ച് കൊണ്ടുവന്നത് ഒരു കൂട്ടം യുവാക്കളാണ്. നാല് മണിക്കൂറോളം നീണ്ട ശ്രമകരമായ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇവയെ രക്ഷപ്പെടുത്തിയത്. ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും സഹായം ഇവര്‍ അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ഇവര്‍ പരാതിപ്പെട്ടു.

1

നാട്ടുകാരുടെ മുഴുവന്‍ കൈയ്യടിയും ഈ യുവാക്കള്‍ സ്വന്തമാക്കി. മലയിന്‍കീഴ് തച്ചോട്ടുകാവ് കാവുവിള ലൈനിലെ സ്വകാര്യ ഭൂമിയില്‍ അടുക്കി വെച്ചിരുന്ന ടാര്‍ വീപ്പകളില്‍ നിന്നും പുറത്തേക്ക് ഒഴുകിയ ടാറിലാണ് ഒന്നര മാസം പ്രായമുള്ള നായ്ക്കുട്ടികല്‍ അകപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകീട്ട് ബാഡ്മിന്റണ്‍ കളിക്കാനെത്തിയ നാട്ടുകാരായ യുവാക്കളാണ് നായ്ക്കുട്ടികളുടെ നിലവിളി കേട്ട് സഹായിക്കാനെത്തിയത്.

നായ്ക്കുട്ടികളെ ഇവര്‍ ടാറില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമം അപ്പോള്‍ തന്നെ തുടങ്ങിയിരുന്നു. ഇതിന്റെ അമ്മ അടുത്തൊന്നും ഉണ്ടായിരുന്നില്ല. ഫയര്‍പോഴ്‌സിനെയും പോലീസിനെയും ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ നിസ്സഹായരാണെന്നായിരുന്നു അവരുടെ മറുപടി. ഒടുവില്‍ ഞങ്ങള്‍ സമയം പാഴാക്കാതെ മുന്നിട്ടിറങ്ങുകയായിരുന്നുവെന്ന് യുവാക്കള്‍ പറയുന്നു. ആരുടെയും സഹായം കിട്ടില്ലെന്ന് ഞങ്ങള്‍ക്ക് പെട്ടെന്ന് തന്നെ ബോധ്യമായെന്നും ഇവര്‍ പറഞ്ഞു.

ആദ്യം ടാര്‍ ചൂടാക്കി ഉരുക്കിയ ശേഷം അതില്‍ നിന്നും നായ്ക്കുട്ടികളെ പുറത്തെടുത്തു. പിന്നാലെ ഓരോ നായ്ക്കുട്ടിയുടെ ശരീരത്തിലെ ടാര്‍ ഡീസല്‍ ഉപയോഗിച്ച് തുടച്ചുമാറ്റുകയായിരുന്നു. അപ്പോഴേക്കും വൈകീട്ട് ആറ് മണിക്ക് തുടങ്ങിയ രക്ഷാപ്രവര്‍ത്തനം നാല് മണിക്കൂറായിരുന്നു. രാത്രി പത്ത് മണിയോടെയാണ് അവസാനിച്ചതെന്ന് യുവാക്കള്‍ പറഞ്ഞു. നായ്ക്കളുടെ അമ്മ കുഞ്ഞുങ്ങളെ തേടി ഇതിനിടെ എത്തിയിരുന്നു. പാലും ബിസ്‌കറ്റും നല്‍കി ആരോഗ്യം വീണ്ടെടുത്ത ശേഷമാണ് ഇവരെ അമ്മയുടെ അടുത്തേക്ക് വിട്ടത്.

Thiruvananthapuram
English summary
thiruvananthapuram: youth rescued street dog cubs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X