തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം: എസ്ഐക്കെതിരേ നടപടിക്കു നിര്‍ദേശം, പരാതി മുഖ്യമന്ത്രിക്ക്!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: എഐഎസ്എഫ് പ്രവര്‍ത്തകനെ തല്ലിച്ചതച്ച എസ്ഐക്കെതിരേ കര്‍ശന നടപടിക്ക് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം. മര്‍ദനത്തിനിരയായ വിദ്യാര്‍ഥി സുഹൈല്‍ ഷെരീഫ് മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലാണ് നടപടി. ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണു ചാവക്കാട് എസ്.ഐയായിരുന്ന എംകെ രമേഷിനെതിരേ തൃശൂര്‍ റേഞ്ച് ഐജിയോടു നടപടിക്ക് ശിപാര്‍ശ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളോട് നീചവും മനുഷ്യത്വരഹിതവുമായ രീതിയില്‍ പ്രവര്‍ത്തിച്ച ഈ ഉദ്യോഗസ്ഥര്‍ യാതൊരു പരിരക്ഷയും അര്‍ഹിക്കാത്തവരും ശിക്ഷാര്‍ഹരുമാണെന്നും ഉത്തരവില്‍ പറയുന്നു.

<strong>അതിർത്തിയിൽ വീണ്ടും പാകിസ്താന്റെ ഷെല്ലാക്രമണം; ഒരു കുടുംബത്തിലെ 3 പേർ കൊല്ലപ്പെട്ടു</strong>അതിർത്തിയിൽ വീണ്ടും പാകിസ്താന്റെ ഷെല്ലാക്രമണം; ഒരു കുടുംബത്തിലെ 3 പേർ കൊല്ലപ്പെട്ടു

സംഭവത്തില്‍ നേരത്തേ അന്വേഷണം നടത്തിയ ജില്ലാ റൂറല്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി, ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയായിരുന്നു എന്ന കണ്ടെത്തലും ഉത്തരവിലുണ്ട്. സംഭവത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍നിന്ന് മനഃപൂര്‍വം ഒഴിവാക്കിയിരിക്കുകയാണ്. 2017 നവംബര്‍ ഒന്നിനാണ് സംഭവം.

-crime

സുഹൈലിനെയും സുഹൃത്തുക്കളെയും ചാവക്കാട് എസ്.ഐയായിരുന്ന രമേഷ് സംശയാസ്പദമെന്ന പേരില്‍ അകാരണമായി കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മര്‍ദിക്കുകയുമാണുണ്ടായത്. ഗുരുതര പരുക്കേറ്റ ഈ വിദ്യാര്‍ഥികള്‍ ആശുപത്രിയിലായതിനെത്തുടര്‍ന്ന് എസ്. ഐ. രമേഷിനെതിരേ നടപടി ആവശ്യപ്പെട്ട് എ.ഐ.വൈഎഫ്, എ.ഐ.എസ്.എഫ്. സംഘടനകളുടെ നേതൃത്വത്തില്‍ ചാവക്കാട് പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കു നേരേ പോലീസ് ലാത്തിവീശി.

സമരത്തെ നിയന്ത്രിക്കാനായി സ്ഥലത്തുണ്ടായിരുന്ന സിപിഐ. ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി പി മുഹമ്മദ് ബഷീര്‍, മണലൂര്‍ മണ്ഡലം സെക്രട്ടറി വിആര്‍ മനോജ് എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കുനേരേയും പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. സമരക്കാര്‍ക്കുനേരേ പോലീസ് തോക്കൂചൂണ്ടിയ സംഭവവും ഏറെ വിവാദമായി. ഇതേത്തുടര്‍ന്നുണ്ടായ ശക്തമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് എസ്ഐ രമേഷിനെ ചാവക്കാടുനിന്നു സ്ഥലം മാറ്റിയിരുന്നു. എസ്ഐ രമേഷിനുപുറമെ സംഭവത്തില്‍ കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും അടിയന്തര വകുപ്പുതല നടപടിയെടുത്ത് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യാനാണ് ഐജിയോട് ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.

Thrissur
English summary
action against SI on student attack case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X