• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊറോണ ദുരിതാശ്വാസ ക്യാംപ് അടച്ചു; ഭക്ഷണം കിട്ടാതെ നൂറോളം പേര്‍ തെരുവില്‍, പലരും കുഴഞ്ഞുവീണു

 • By Desk

തൃശൂര്‍: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കോര്‍പറേഷന്‍ മോഡല്‍ സ്‌കൂളില്‍ ആരംഭിച്ച ക്യാംപ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. ഇവിടെയുണ്ടായിരുന്ന അതിഥി തൊഴിലാളികളും അനാഥരുമായ നൂറോളം പേരെ തെരുവിലേക്കിറക്കി വിട്ടാണ് ക്യാംപ് അടച്ചത്. ഇതോടെ ഭക്ഷണത്തിനും മറ്റുമായി വയോധികരടക്കമുള്ളവര്‍ അലഞ്ഞത് കിലോമീറ്ററുകള്‍. പലരും ഭക്ഷണം കിട്ടാതെ തളര്‍ന്നു വീണു. പലരും പൂങ്കുന്നം റെയില്‍വെ സ്റ്റേഷനില്‍ അഭയം തേടി. മുളങ്കുന്നത്തുകാവിനടുത്ത റെയില്‍ പാലത്തിനടിയില്‍ ചിലര്‍ വീണുകിടക്കുന്നുവെന്ന വിവരവും പ്രചരിച്ചു. ഒടുവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് വിഷയം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. ചിലരെ മറ്റൊരു ക്യാംപിലേക്ക് മാറ്റി. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

(പ്രതീകാത്മക ചിത്രം)

cmsvideo
  MB Rajesh compares Gujarat Model with Kerala Model

  തെരുവില്‍ ജീവിച്ചും ജോലി ചെയ്തും ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്നവരാണിതില്‍ കൂടുതലും. പലര്‍ക്കും സ്ഥിരമായി ഭക്ഷണം എത്തിക്കുന്ന വ്യക്തികളും ഏജന്‍സികളുമുണ്ടായിരുന്നു. കൊറോണ വ്യാപന ഭീതിയുണ്ടായതോടെ എല്ലാം നിലച്ചു. തുടര്‍ന്നാണ് ഇവരെ മോഡല്‍ സ്‌കൂളിലെ ക്യാംപിലേക്ക് മാറ്റിയത്. എന്നാല്‍ കഴിഞ്ഞദിവസം ക്യാംപ് മുന്നറിയിപ്പില്ലാതെ അടയ്ക്കുകയായിരുന്നു. ക്യാപും സമൂഹ അടുക്കളയും ഇല്ലാതായതോടെ എവിടെ നിന്ന് ഭക്ഷണം ലഭിക്കുമെന്ന ചോദ്യം ബാക്കിയായി.

  തുടര്‍ന്നാണ് മെഡിക്കല്‍ കോളജില്‍ സൗജന്യ ഭക്ഷണ വിതരണമുണ്ടെന്ന വിവരമറിഞ്ഞത്. പലരും അങ്ങോട്ട് നടന്നു. എന്നാല്‍ പാതിവഴിയില്‍ തളര്‍ന്ന് വീഴുകയായിരുന്നു ചിലര്‍. മുളങ്കുന്നത്തുകാവിനടുത്ത റെയില്‍വെ പാലത്തിനടിയില്‍ ചിലര്‍ തളര്‍ന്നുറങ്ങി. മറ്റു ചിലര്‍ പൂങ്കുന്നം റെയില്‍വെ സ്റ്റേഷനില്‍ അഭയം തേടി. ക്യാംപ് അടയ്ക്കുന്നതിന് മുമ്പ്, ഇവര്‍ ഇനി എങ്ങനെ ജീവിക്കുമെന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടതായിരുന്നു. മുന്‍കരുതലില്ലാതെ ക്യാംപ് അടച്ചതാണ് ഇത്രയും പ്രതിസന്ധിക്കിടയാക്കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ കളക്ടറുമായി സംസാരിക്കുകയും വികലാംഗരായ ചിലരെ ഒല്ലൂരിലെ ക്യാംപിലേക്ക് മാറ്റുകയും ചെയ്തു.

  വന്ന കോടികള്‍ എവിടെ? എങ്ങോട്ട് പോയി; മോദിയെ വിടാതെ രാഹുല്‍ ഗാന്ധി, കൃത്യമായ കണക്ക് വേണം

  അമിത് ഷാക്ക് ബോണ്‍ ക്യാന്‍സര്‍?ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്ന് മുസ്ലിങ്ങളോട് അഭ്യര്‍ഥന, വാസ്തവം ഇതാണ്

  വാക്കുകള്‍ വിഴുങ്ങി കോണ്‍ഗ്രസും ബിജെപിയും; അന്തംവിട്ട് ജനങ്ങള്‍, സ്ഥിരം ശത്രുവില്ലാതെ മദ്യം

  Thrissur

  English summary
  Corona Relief Camp Closed in Thrissur
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X