വെടിയുണ്ട വേഗത്തില്‍ മൊബൈലില്‍ നിന്ന് വാതകം പുറത്തേക്ക്: പിന്നീട് ഉഗ്ര സ്‌ഫോടനം, നടന്നത് ഇങ്ങനെ
തൃശൂര്‍: എട്ട് വയസ്സുകാരി ആദിത്യശ്രീ തൃശൂര്‍ തിരുവില്വാമലയില്‍ മൊബൈല്‍ പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തില്‍ വിശദമായ പരിശോധന നടത്തും. ഫോണ്‍ തൃശൂര്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് പരിശോധനയ്ക്കായി അയക്കും. അതേസമയം സ്‌ഫോടന ശബ്ദം കുട്ടിയുടെ വീട്ടില്‍ നിന്ന് കേട്ടിരുന്നതായിട്ടാണ് അയല്‍വാസികള്‍ പറയുന്നത്. അതിനര്‍ത്ഥം വന്‍ പൊട്ടിത്തെറിയാണ് നടന്നതെന്നാണ്.
അപകടത്തിന് കാരണം ബാറ്ററിക്ക് അകത്തെ ജെല്‍ കടുത്ത ചൂടിനെ തുടര്‍ന്ന് ഉരുകി ഗ്യാസ് രൂപത്തിലായി പുറത്തേക്ക് ചീറ്റിയതാണൈന്ന് വിദഗ്ധര്‍ പറഞ്ഞു. ഫോണിന്റെ ഡിസ്‌പ്ലേയില്‍ ഒരു ദ്വാരമുണ്ടായിരുന്നു. ഇതുവഴി വെടിയുണ്ട വേഗത്തിലായിരുന്നു ഈ വാതകം പുറത്തേക്ക് വന്നത്.അതേസമയം ഈ ഫോണ്‍ വാങ്ങിയത് മൂന്നര വര്‍ഷം മുമ്പ് പാലക്കാട് നിന്നാണ്. ഇടയ്ക്ക് ഈ ഫോണ്‍ കേടാവുകയും ചെയ്തിരുന്നു.

ഇതേ കടയില്‍ നിന്നാണ് ഒന്നര വര്‍ഷം മുമ്പ് ബാറ്ററി മാറ്റി നല്‍കിയത്. അപകടം നടക്കുമ്പോള്‍ കുട്ടി മൊബൈല്‍ ഫോണില്‍ വീഡിയോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ മരിച്ച പെണ്‍കുട്ടിയുടെ പിതാവ് അശോകന്റെ അമ്മ സരസ്വതിയും കുട്ടിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മനോജിന് അമ്മയുമായി സംസാരിക്കാനുള്ള സൗകര്യത്തിനായി ഫോണ്‍ വീട്ടില്‍ വെച്ചിട്ട് പോയത്.
തിരുവില്വാമലയിലെ കൊറിയര്‍ സ്ഥാപനത്തിലാണ് അശോകനും ഭാര്യ സൗമ്യക്കും ജോലി.സൗമ്യയും അശോകനും രാത്രി കട അടച്ച് വരുന്നതിന് മുമ്പായിരുന്നു ദുരന്തമുണ്ടായത്. സരസ്വതി അടുക്കളയിലേക്ക് പോയ നേരത്താണ് പൊട്ടിത്തെറി നടന്നത്. ഈ സമയം കുട്ടി കിടക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. സമീപത്തുള്ള തലയിണയില്‍ ചോര പറ്റിയിട്ടുണ്ട്.
അതേസമയം കുട്ടിയുട മരണത്തിന് ഇടയാക്കിയത് തലയിലേറ്റ പരിക്കും, തലച്ചോറിലെ രക്തസ്രാവവുമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയില്‍ ഗുരുതരമായ പരിക്കാണ് ഉണ്ടായതെന്ന് സ്ഥിരീകരിച്ചു. തലച്ചോറില്‍ പലയിടത്തും ക്ഷതങ്ങളുണ്ടായിട്ടുണ്ട്. ഇതാണ് രക്തസ്രാവത്തിലേക്ക് നയിച്ചത്. കുട്ടിയുടെ മുഖവും, കൈപ്പത്തികളും പൊട്ടിത്തെറിയില്‍ തകര്‍ന്നു പോയി.
ലിറ്റി ചോക്കയും, ദാല്‍പുരിയുമൊക്കെ കഴിക്കണം; വേറെ ലെവല്‍ ടേസ്റ്റ്, ബീഹാരി ഫുഡ് പൊളിയാണ്
സ്‌ഫോടനം നടന്ന ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോഴല്ലെന്ന് വീട്ടുകാര്‍ പറയുന്നു. അതേസമയം മാലദ്വീപിലുള്ള സഹോദരന് സംസാരിക്കാനായി വീട്ടില്‍ വെച്ചതായിരുന്നു ഫോണ്‍. സാധാരണ കുട്ടിക്ക് വേണ്ടി ഫോണ്‍ വീട്ടില്‍ വെക്കുന്ന പതിവ് ഇവര്‍ക്കില്ലായിരുന്നു. അതേസമയം മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.
അപകടത്തിന് കാരണമായ ഫോണ്‍ തൃശൂര്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് പരിശോധനയ്ക്കായി അയക്കും. ഇതിലെ ബാറ്ററി ഒറിജിനല്‍ തന്നെയാണോ എന്ന് പരിശോധിക്കും. ഒറിജിനല്‍ ബാറ്ററിയല്ലെങ്കില്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.












Click it and Unblock the Notifications