തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വര്‍ണ കവര്‍ച്ച: ബന്ധുവിനെ വധിച്ച ബംഗാള്‍ സ്വദേശി കുറ്റക്കാരനെന്ന് കണ്ടെത്തി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഇരിങ്ങാലക്കുട കണ്‌ഠേശ്വരത്ത് സ്വര്‍ണ കവര്‍ച്ചയ്ക്കായി ഉറ്റബന്ധുവായ യുവാവിനെ കൊലപ്പെടുത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഹൗറ ജില്ലയില്‍ ശ്യാംപൂര്‍കാന്തിലാബാര്‍ സ്വദേശിയായ അമിയ സാമന്ത (38)യാണ് പ്രതി. ഇയാള്‍ കൊലപാതകത്തിനും, കവര്‍ച്ച നടത്തിയതിനും, ഭവനഭേദനം നടത്തിയതിനും കുറ്റക്കാരനാണെന്ന് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി നിസാര്‍ അഹമ്മദ് വ്യക്തമാക്കി.

കോഴിക്കോട്ട് നാടിളക്കി രാഘവൻ; ആവേശ പര്യടനം, പ്രചരണത്തിന് ചുക്കാൻ പിടിക്കാൻ മുല്ലപ്പള്ളി രാമടചന്ദ്രനും!!

തൃശൂര്‍ കണ്‌ഠേശ്വരം പണ്ഡാരത്ത് പറമ്പില്‍ ഭരതന്‍ എന്നയാളുടെ കീഴില്‍ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന പശ്ചിമ ബംഗാള്‍ ഹൗറ ജില്ലക്കാരനായ ജാദബ് കുമാര്‍ദാസാണ് (36) 2012 ഒകേ്ടാബര്‍ 12 നു കണ്‌ഠേശ്വരത്തുള്ള താമസ സ്ഥലത്തു കൊലചെയ്യപ്പെട്ടത്. ഭരതന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് ജാദബ് കുമാര്‍ ദാസ് താമസിച്ച് ജോലി ചെയ്തത്. അടുത്ത ബന്ധുവായ പ്രതിയും ഏതാനും നാള്‍ അവിടെ ജോലി ചെയ്തിരുന്നു.

Theft

സംഭവത്തിന് അഞ്ചു ദിവസം മുന്‍പ് 215 ഗ്രാം സ്വര്‍ണ്ണ കട്ടി ആഭരണങ്ങള്‍ പണിയുന്നതിനായി ഭരതന്‍ കൊല്ലപ്പെട്ട ജാദബ് കുമാര്‍ ദാസിനെ ഏല്‍പ്പിച്ചിരുന്നു. ആഭരണ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കെ 11 -ാം തിയ്യതി വൈകീട്ട് ജാദബ് കുമാര്‍ ദാസിന്റ താമസസ്ഥലത്ത് സാമന്ത എത്തി. ആഭരണ നിര്‍മ്മാണത്തിന് ഉതകും വിധം സ്വര്‍ണ്ണക്കട്ടിയെ തരികളായും വളയങ്ങളായും റിബണാകൃതിയിലും മറ്റും മാറ്റി പണിതിരുന്നു. ഇക്കാര്യം ഭരതനെ കാണിച്ച് ജാദബ് കുമാര്‍ ദാസ് ബോധ്യപ്പെടുത്തിയിരുന്നു. ഇതിനിടെ 12 നു രാത്രി കൊല നടത്തിയ സാമന്ത പിറ്റേന്നു തൃശൂരിലെത്തി ട്രെയിന്‍ മാര്‍ഗം സ്വദേശത്തേക്ക് മടങ്ങി.

ജാദബ് കുമാര്‍ ദാസിന്റെ അഴുകിയ മൃതശരീരം 14 നാണ് കണ്ടെത്തിയത്. കൊല നടന്ന കെട്ടിടത്തിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തില്‍ താമസിച്ചിരുന്ന ബംഗാള്‍ സ്വദേശികളായ മറ്റു തൊഴിലാളികള്‍ ജാദബ് കുമാര്‍ ദാസിനെ രണ്ടു ദിവസങ്ങളായി കാണാത്തതിനാല്‍ തെരച്ചി ല്‍ നടത്തുകയായിരുന്നു. അന്വേഷണത്തില്‍ മുറിയുടെ വാതില്‍ പുറത്തു നിന്നും കുറ്റിയിട്ടതായി മനസിലാക്കി. തുടര്‍ന്ന് തുറന്നപ്പോഴാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടത്. കൊല്ലപ്പെട്ട ജാദബ് കുമാര്‍ ദാസിനൊപ്പം സംഭവ ദിവസം കാലത്ത് സാമന്തയെ മറ്റു തൊഴിലാളികള്‍ കണ്ടിരുന്നു.

തുടര്‍ന്ന് ഇരിങ്ങാലക്കുട പോലീസ് നടത്തിയ അന്വേഷണത്തില്‍ സാമന്ത പശ്ചിമ ബംഗാളില്‍ എത്തിചേര്‍ന്നതായി മനസ്സിലാക്കി. പിന്തുടര്‍ന്നു ചെന്ന പോലീസ് 17 ന് ചക്രാപ്പൂര്‍ ഗ്രാമത്തില്‍ വെച്ച് സാമന്തയെ അറസ്റ്റു ചെയ്തു. കൊല നടത്തിയ ശേഷം കൊണ്ടുപോയ സ്വര്‍ണ്ണ ഉരുപ്പടികള്‍ 24 ഫര്‍ഗാന ജില്ലയില്‍ ചക്രാപൂര്‍ ഗ്രാമത്തിലെ വീട്ടില്‍ നിന്നും കണ്ടെടുത്തു. കേസില്‍ പ്രോസിക്യൂഷന്‍ 26 സാക്ഷികളെ വിസ്തരിച്ചു. 30 രേഖകളും 20 തൊണ്ടിമുതലുകളും ഹാജരാക്കി.

12 നു രാത്രി കൊല നടത്തിയ ശേഷം പിറ്റേന്നു രാവിലെ ഇരിങ്ങാലക്കുട നിന്നും തൃശൂര്‍ക്കുള്ള ബസ്സില്‍ സഞ്ചരിച്ച സാമന്തയെ തിരിച്ചറിഞ്ഞ് ബസ് കണ്ടക്ടര്‍ കോടതിയില്‍ മൊഴി നല്‍കി. തൃശൂരില്‍ എത്തിയ സാമന്ത പുത്തന്‍പള്ളിക്കു സമീപം പശ്ചിമ ബംഗാള്‍ സ്വദേശികളായ ഏതാനും സ്വര്‍ണ്ണാഭരണ തൊഴിലാളികളുടെ താമസസ്ഥലത്തെത്തിയിരുന്നതായും മൊഴി നല്‍കി. കവര്‍ച്ച ചെയ്ത സ്വര്‍ണ ഉരുപ്പടികളും മറ്റു മുതലുകളുമായി ചക്രാപ്പൂര്‍ ഗ്രാമത്തിലെത്തിയ സാമന്ത രാത്രി താമസിക്കുന്നതിന് പരിചയക്കാരനായ ബപ്പാ നസ്‌ക്കര്‍ എന്നയാളുടെ വീട്ടിലെത്തിയതും സാക്ഷിമൊഴിയില്‍ വ്യക്തമായി. പശ്ചിമ ബംഗാള്‍ സ്വദേശികളായ സാക്ഷികളില്‍ പലരേയും ദ്വിഭാഷികളുടെ സഹായത്തോടെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്.

ഗുരുതരമായ 27 മുറിവുകളാണ് ജാദബ് കുമാറിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വലിയതരം കത്തി വില്‍പ്പന നടത്തിയ കച്ചവടക്കാരനും കോടതി മുന്‍പാകെ മൊഴി നല്‍കിയിരുന്നു. ശാസ്ത്രീയ തെളിവുകളും ശിക്ഷ ഉറപ്പു വരുത്തുന്നതിന് സഹായകമായി. സംഭവസ്ഥലം പരിശോധിച്ച വിരലടയാള വിദഗ്ദന്‍ സാമന്തയുടെ വിരലടയാളം ശേഖരിച്ചിരുന്നു. കൊല്ലപ്പെട്ട ജാദവിന്റെ കൈകളില്‍ സാമന്തയുടെ മുടി കുരുങ്ങി കിടന്നിരുന്നതും നിര്‍ണായക തെളിവായി.

സയന്റിഫിക് അസിസ്റ്റന്റ് രാസപരിശോധനാ ഫലവും ഹാജരാക്കി. വിരലടയാള വിദഗ്ദനേയും, സയന്റിഫിക് എക്‌സ്പര്‍ട്ടുകളേയും പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും വിസ്തരിച്ചു. സംഭവം നേരില്‍ കണ്ട സാക്ഷികളാരും ഇല്ലാതിരുന്നിട്ടും സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ കേസ് തെളിഞ്ഞതു പ്രോസിക്യൂഷന്റെ മികവായി. ഇരിങ്ങാലക്കുട സി.ഐ.ആയിരുന്ന ടി.എസ്.സിനോജാണ് കേസന്വേഷണം നടത്തിയത്.പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുനില്‍, അഡ്വ.അമീര്‍, അഡ്വ.കെ.എം.ദില്‍ എന്നിവര്‍ ഹാജരായി. സാക്ഷി വിസ്താരത്തെ സംയോജിപ്പിച്ചത് ഇരിങ്ങാലക്കുട പോലീസ് സി.പി.ഒ. ജോഷിയാണ്.

Thrissur
English summary
Jwelery theft case in Iringalakuda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X