തൃശൂർ ചാവക്കാട് മേഖലയിൽ വഖഫ് ബോർഡിന്റെ ഭൂമി തിരിച്ചുപിടിക്കൽ നോട്ടീസ്; 37 കുടുംബങ്ങളെ ബാധിക്കും
തൃശൂർ: വഖഫ് ഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട് തൃശൂർ ചാവക്കാട് മേഖലയിൽ 37 കുടുംബങ്ങൾക്ക് നോട്ടീസ്. 10 ഭൂമിയോളം തിരിച്ചുപിടിക്കുകയാണ് വഖഫ് ബോർഡ് ലക്ഷ്യമിടുന്നത്. ചാവക്കാട് മണത്തല, ഒരുമനയൂർ ഒറ്റത്തെങ്ങ് കിഴക്ക്, ജെകെ മാർബിളിന് പടിഞ്ഞാറ്, തങ്ങൾപടി, പാലയൂർ, ചക്കംകണ്ടം തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങൾക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
മേഖലയിൽ ഭൂമി വിലകൊടുത്ത് വാങ്ങിയ ആളുകൾക്ക് ഉൾപ്പെടെ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതോടെ പ്രദേശത്ത് സമരത്തിന് ഒരുങ്ങുകയാണ് ബിജെപി. നോട്ടീസ് ലഭിച്ചവരെ മുൻനിർത്തി പ്രത്യക്ഷ സമരം നടത്താനാണ് ബിജെപി തീരുമാനം ചാവക്കാടിന് പുറമേ ഗുരുവായൂർ, ഒരുമനയൂർ താലൂക്കുകളിൽ ഉൾപ്പെട്ടവർക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.

പ്രദേശത്ത് അഞ്ച് പതിറ്റാണ്ട് കാലത്തിൽ ഏറെയായി കഴിയുന്നവർക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇവിടെ നിന്നും ഒഴിഞ്ഞു പോവില്ലെന്നാണ് നോട്ടീസ് കിട്ടിയവർ വ്യക്തമാക്കുന്നത്. ഇതോടെയാണ് സമരം ഏറ്റെടുക്കാൻ ബിജെപി ഒരുങ്ങുന്നത്. നേരത്തെ തന്നെ വഖഫ് ഭൂമി വിഷയത്തിൽ ബിജെപി കടുത്ത എതിർപ്പ് ഉന്നയിച്ചു രംഗത്ത് വന്നിരുന്നു.
ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിക്ക് നിവേദനം നൽകാനാണ് ഇവരുടെ തീരുമാനം. നിലവിൽ ഭൂമി ഒഴിയണമെന്ന് കാട്ടി നോടീസ് ലഭിച്ച ആളുകളെ ബിജെപി നേതാക്കൾ സന്ദർശിച്ചിരുന്നു. മുനമ്പത്ത് ഉൾപ്പെടെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കടുത്ത നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ വിഷയം എത്തിക്കാനാണ് അവരുടെ ശ്രമം.
അതേസമയം, വയനാട്ടിലും സമാനമായി വഖഫ് ഭൂമി ഏറ്റെടുക്കലിന്റെ പേരിൽ അഞ്ച് കുടുംബങ്ങൾക്ക് നോട്ടീസ് ലഭിച്ചിരുന്നു. മാനന്തവാടി തവിഞ്ഞാലിലാണ് കുടുംബങ്ങൾക്ക് നോട്ടീസ് ലഭിച്ചത്. 4.7 ഏക്കറോളം വരുന്ന വഖഫ് ഭൂമി കയ്യേറിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. നവംബർ പതിനാറിന് ഉള്ളിൽ വിഷയത്തിൽ മറുപടി നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനിടെ വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി ഇന്ന് വിധിച്ചിരുന്നു. വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് കേസ് റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി റദ്ദാക്കിയത്. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികൾ ഹൈക്കോടതി റദ്ദാക്കുകയും ചെയ്‌തിരുന്നു.
കോഴിക്കോട് പോസ്‌റ്റ് ഓഫീസ് നിൽക്കുന്ന ഭൂമി വഖഫ് ബോർഡിന്റേതാണ് എന്നാണ് ആരോപണം. 2013ൽ നിലവിൽ വന്നതാണ് വഖഫ് ഭേദഗതി നിയമം. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ പ്രതി ചേർത്ത് കേസെടുക്കുകയായിരുന്നു. തുടർന്ന് കേസിന്റെ നടപടികൾ കോഴിക്കോട് കോടതിയിൽ പുരോഗമിക്കവെ പോസ്‌റ്റൽ ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വഖഫ് ഭേദഗതി നിയമം അനുസരിച്ച് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു കോടതി അറിയിച്ചത്. പോസ്‌റ്റ് ഓഫീസ് പ്രവർത്തനം തുടങ്ങിയ കാലവും നിയമഭേദഗതി വന്ന വർഷവും തമ്മിലുള്ള അന്തരം കണക്കിലെടുത്തായിരുന്നു കോടതിയുടെ തീരുമാനം. കഴിഞ്ഞ വർഷം സുപ്രീം കോടതി പുറപ്പെടുവിച്ച സമാനമായ വിധിയും ഹൈക്കോടതി കണക്കിലെടുത്തിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications