തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്‍ഡിഎഫ് ഭരിക്കുന്ന കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും കള്ളുഷാപ്പില്‍, ചിത്രം വിവാദത്തില്‍

Google Oneindia Malayalam News

തൃശൂര്‍: എല്‍ ഡി എഫ് ഭരിക്കുന്ന തൃശൂര്‍ കാട്ടൂര്‍ പഞ്ചായത്തിലെ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ജീവനക്കാരുടെയും കള്ള് ഷാപ്പ് സല്‍ക്കാരം വിവാദത്തില്‍. ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്നതിന്റെ സെല്‍ഫി ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഇവര്‍ തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വിവാദത്തെ തുടര്‍ന്ന് ഇന്ന് നടന്ന പഞ്ചായത്ത് യോഗത്തില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.

പ്രസിഡന്റ് രാജിവയ്ക്കണമെന്നാണ് കോണ്‍ഗ്രസ് കാട്ടൂര്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ പഞ്ചായത്തിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഇവര്‍ കള്ളുഷാപ്പില്‍ എത്തി സല്‍ക്കാരം നടത്തിയത് ഈ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

thrissur

image credit: social media

അതേസമയം, എല്‍ ഡി എഫ് ഭരിക്കുന്ന തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണ സമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കേവല ഭൂരിപക്ഷമില്ലാതെ ഇടതുമുന്നണി ഭരിക്കുന്ന കോര്‍പ്പറേഷനില്‍ ബിജെപിയുടെ നിലപാട് നിര്‍ണായകമാകും 55 അംഗ ഭരണസമിതിയില്‍ എല്‍ ഡി എഫ് 25, യു ഡി എഫ് 24 , ബിജെപി 6 എന്നിങ്ങനെയാണ് സീറ്റ് നില. ഇടത് ഭരണസമിതിക്ക് എതിരായി കോണ്‍ഗ്രസ് കൊണ്ടുവരുമെന്ന അവിശ്വാസ പ്രമേയത്തെ ബിജെപിയും പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ അവിശ്വാസം എളുപ്പത്തില്‍ പാസാവും.

'ദിലീപിലേക്ക് ആദ്യമായി വിരല്‍ ചൂണ്ടി': അതില്‍ സന്തോഷവും പ്രശ്നങ്ങളും ഉണ്ടായി: സ്മൃതി പരുത്തിക്കാട്'ദിലീപിലേക്ക് ആദ്യമായി വിരല്‍ ചൂണ്ടി': അതില്‍ സന്തോഷവും പ്രശ്നങ്ങളും ഉണ്ടായി: സ്മൃതി പരുത്തിക്കാട്

കോണ്‍ഗ്രസിനേക്കാള്‍ ഒരു അംഗത്തിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് ഇടത് ഭരണം. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച എംകെ വര്‍ഗീസിന് മേയര്‍ സ്ഥാനം നല്‍കികൊണ്ടായിരുന്നു ഇടതുമുന്നണി കോണ്‍ഗ്രസിനെ മറികടന്ന് ഭരണത്തിലെത്തിയത്. കോര്‍പ്പറേഷന്‍ ഭരണം നഷ്ടപ്പെടുത്തിയതില്‍ നേരത്തെ തന്നെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉണ്ടായിരുന്നു.

അക്കാര്യം അറിഞ്ഞു കൊണ്ട് തന്നെയാണ് ബിഗ് ബോസിലേക്ക് വിളിച്ചത്: ധന്യ മേരി വർഗ്ഗീസ് പറയുന്നുഅക്കാര്യം അറിഞ്ഞു കൊണ്ട് തന്നെയാണ് ബിഗ് ബോസിലേക്ക് വിളിച്ചത്: ധന്യ മേരി വർഗ്ഗീസ് പറയുന്നു

വിമതനായി മത്സരിച്ച് വിജയിച്ചുവെങ്കിലും ഇടതുപക്ഷത്തിനെതിരായ നീക്കമെന്ന നിലയില്‍ വര്‍ഗീസിനെ കൂടെ നിര്‍ത്തി ഭരണം പിടിക്കേണ്ടതായിരുന്നു എന്നായിരുന്നു കോണ്‍ഗ്രസിലെ ഒരു പക്ഷത്തിന്റെ നിലപാട്. 55 അംഗം തൃശൂര്‍ കോര്‍പ്പറേഷനില്‍ 55 അംഗ കൗണ്‍സിലില്‍ ഭരണപക്ഷത്ത് 25 പേരും കോണ്‍ഗ്രസിന് 24 പേരുമാണ് ഉള്ളത്. ബി ജെ പിക്ക് ആറ് പേരുമുണ്ട്.

'ബെംഗളൂരുവില്‍ എനിക്ക് ജോലി കിട്ടി'; പോരാട്ടം തുടരുമെന്ന് സ്വപ്‌ന സുരേഷ്'ബെംഗളൂരുവില്‍ എനിക്ക് ജോലി കിട്ടി'; പോരാട്ടം തുടരുമെന്ന് സ്വപ്‌ന സുരേഷ്

Thrissur
English summary
LDF-ruled Kattoor Panchayat President and Secretary in Toddy shop, Photos Goes controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X