തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആഘോഷ ദിവസങ്ങളില്‍ മാത്രം; ഒരു ലിറ്റര്‍ 'കിങ്ങിണി'ക്ക് 1000 രൂപ, ചാലക്കുടിയില്‍ എക്സൈസുകാര്‍ കണ്ടത്

Google Oneindia Malayalam News

ചാലക്കുടി: ഒരു ലിറ്ററിന് 1000 രൂപ കൊടുക്കണം. ആഘോഷദിവസങ്ങളില്‍ ഓര്‍ഡര്‍ നല്‍കിയാല്‍ സാധനം വീട്ടിലെത്തും. പറഞ്ഞുവരുന്നത് ചാലക്കുടിയിലെ ഒരു കെ എസ് ഇ ബി ഉദ്യോഗസ്ഥന്റെ ചാരായ ബിസ്‌നസിനെ പറ്റിയാണ്. രഹസ്യം വിവരം അറിഞ്ഞെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥനാണെന്ന് അറിഞ്ഞപ്പോള്‍ ലഭിച്ച വിവരം വ്യാജമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. 15 ലിറ്റര്‍ ചാരായവും 200 ലിറ്ററോളം വാഷുമാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ സുകുമാരന്റെ വീട്ടില്‍ നിന്ന് പിടികൂടിയത്. സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഇങ്ങനെ.

1

image credit: Kerala Excise fb page

വീട്ടില്‍ ചാരായം വാറ്റി വില്പന നടത്തുന്നു എന്ന വിവരം ലഭിച്ചു റെയിഡിന് എത്തിയ എക്സൈസ് സംഘം സുകുമാരന്റെ ഇരുനില വീട് കണ്ടപ്പോള്‍ ആദ്യം ഒന്ന് അമ്പരന്നു. വീട്ടുടമസ്ഥന്‍ കെ എസ് ഇ ബി ജീവനക്കാരന്‍ ആണെന്നും ഭാര്യ സ്‌കൂള്‍ ടീച്ചര്‍ ആണെന്നും കൂടി അറിഞ്ഞപ്പോള്‍ പരാതി വ്യാജമാണോ എന്ന തോന്നലുണ്ടായി.

2

എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് മുന്നേ പോലീസില്‍ ചാരായ കേസ് ഉണ്ടെന്നു അറിഞ്ഞപ്പോള്‍ വീട് കേറി പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആ സമയത്തു സുകുമാരന്‍ ജോലി സ്ഥലത്ത് ആയിരുന്നു. പരിശോധനയില്‍ വീടിന്റെ അടുക്കളയില്‍ നിന്നും 15 ലിറ്റര്‍ ചാരായവും 200 ലിറ്റര്‍ വാഷും എക്‌സൈസ് സംഘം കണ്ടെടുത്തു.

3

നടന്‍ നസ്‌ലെന്‍ നല്‍കിയ കേസില്‍ വഴിത്തിരിവ്; കമന്റിട്ടത് യുഎഇയില്‍ നിന്ന്, അക്കൗണ്ട് ഡിലീറ്റ് ചെയ്തുനടന്‍ നസ്‌ലെന്‍ നല്‍കിയ കേസില്‍ വഴിത്തിരിവ്; കമന്റിട്ടത് യുഎഇയില്‍ നിന്ന്, അക്കൗണ്ട് ഡിലീറ്റ് ചെയ്തു

എക്സൈസ് വീട്ടില്‍ കയറിയതറിഞ്ഞു സുകുമാരന്‍ ജോലി സ്ഥലത്തു നിന്നും വയറുവേദന എന്ന് പറഞ്ഞു ഇറങ്ങി ഒളിവില്‍ പോയതിനാല്‍ സുകുമാരനെ പിടികൂടാന്‍ സാധിച്ചില്ല. അന്വേഷണം തുടരുന്നു. വിശേഷപാര്‍ട്ടികള്‍ക്കും കല്യാണത്തിനും മാത്രം ഓര്‍ഡര്‍ എടുത്തു ചാരായം വാറ്റി എത്തിച്ചു കൊടുക്കുന്നതാണ് ഇയാളുടെ രീതി. ഒരു ലിറ്റര്‍ ചാരയത്തിന് 1000/രൂപ ഈടാക്കി ആണ് വില്പന നടത്തിയിരുന്നത്.

4

കേരളത്തില്‍ പച്ച പിടിക്കുന്നില്ല; ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി തന്നെ, സുരേഷ് ഗോപി രക്ഷകനോകേരളത്തില്‍ പച്ച പിടിക്കുന്നില്ല; ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി തന്നെ, സുരേഷ് ഗോപി രക്ഷകനോ

കിങ്ങിണി എന്ന വിളി പേരില്‍ ആണ് സുകുമാരന്റെ ചാരായം അറിയപ്പെട്ടിരുന്നത്. പഴങ്ങള്‍ ധന്യങ്ങള്‍ എന്നിവ അധികമായി ചേര്‍ത്താണ് ഇയാള്‍ സ്‌പെഷ്യല്‍ ചാരായം ഉണ്ടാക്കിയിരുന്നത്. സുകുമാരന്റെ വീട്ടില്‍ നിന്നുമാണ് 15 ലിറ്റര്‍ ചാരായവും 200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും ചാലക്കുടി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജുദാസും സംഘവും ചേര്‍ന്ന് പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ സതീഷ്‌കുമാര്‍, പ്രിന്‍സ്, കൃഷ്ണപ്രസാദ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സിജി, നിമ്യ, ഡ്രൈവര്‍ ഷൈജു എന്നിവരാണ് ഇന്‍സ്പെക്ടറെ കൂടാതെ റൈഡില്‍ ഉണ്ടായിരുന്നത്.

Thrissur
English summary
Thrissur: 15 liter special arrack and 200 liter wash were recovered from house of KSEB official
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X