Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച തൃശൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

തൃശൂര്‍: കൊവിഡ് ബാധിച്ച് മരണപ്പെട്ട ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരന്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതായി റിപ്പോര്‍ട്ട്. ചാത്തമംഗലം വെള്ളാളശേരി പി ബാബുവാണ് തിങ്കളാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു ബാബുവിന്റെ മരണം. കൊവിഡ് ബാധിച്ചതിന് ശേഷം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ബാബുവിനെ പ്രവേശിപ്പിച്ചത്. ആറ് ദിവസത്തോളം ഇവിടെ ചികിത്സയില്‍ കിടന്നതിന് ശേഷമാണ് മരണപ്പെട്ടത്.

അദ്ദേഹത്തെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഒഴിവ് ഇല്ലായിരുന്നു. തുടര്‍ന്ന് രോഗം ഗുരുതരമായതോടെ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ മൂന്ന് ദിവസത്തോളം ഐസിയുവില്‍ കിടന്നതിന് ശേഷമാണ് മരണപ്പെട്ടത്. ബാബുവിന് കോവിഡ് നെഗറ്റീവ് ആയി മാറിയെങ്കിലും ന്യുമോണിയയാണ് മരണത്തിന് കാരണം ആയതെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഒരു മാസങ്ങള്‍ക്ക് മുമ്പാണ് ബാബു കൊവിഡിനെതിരെയുള്ള പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചത്.

റോക്കിംഗ് പേളി മാണി; വെറൈറ്റി ഫോട്ടോ ഷൂട്ടുമായി താരം, ചിത്രങ്ങള്‍ വൈറല്‍

covid

അദ്ദേഹത്തിന് മറ്റ് അസുഖങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല, കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. അടുത്ത ബന്ധുക്കളായ മൂന്ന് പേര്‍ മാത്രമാണ് പി പി ഇ കിറ്റ് ധരിച്ച് മൃതദേഹം കണ്ടത്. കൊവിഡ് നെഗറ്റീവ് ആയിരുന്നെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് മറ്റുള്ളവരെ മൃതദേഹം കാണിക്കാത്തതെന്ന് ബന്ധുവായ പ്രകാശന്‍ ചോദിച്ചു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ബാബുവിന് കൊവിഡ് നെഗറ്റീവായെങ്കിലും ന്യുമോണിയ ബാധിച്ചതോട സ്ഥിതി ഗുരുതരമാകുകയായിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗഫൂര്‍ പറഞ്ഞു. അതേസമയം, രേഖകള്‍ നോക്കാതെ ഒന്നും സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും ബാബുവിന്റെ മരണത്തില്‍ കോവിഡ് സങ്കീര്‍ണതയുണ്ടെന്ന് സംശയിക്കുന്നതായി ചാത്തമഗംലം മെഡിക്കല്‍ ഓഫീസര്‍ സൂചന നല്‍കി. കോഴിക്കോട് മെഡിക്കല്‍ ഓഫീസര്‍ സംഭവത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. നമ്മള്‍ എല്ലാവരും ആകെ ആശയക്കുഴപ്പത്തിലാണ്. അവന്‍ എങ്ങനെ മരിച്ചു എന്നത് ഇപ്പോഴും ഞങ്ങളെ ആശങ്കപ്പെടുത്തുന്നു. അദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായിട്ടില്ലെന്ന് മറ്റൊരു ബന്ധു പറഞ്ഞു.

ഇതിനിടെ, കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ഉണ്ടായ അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസര്‍കോഗ് ബേഡെടുക്ക പഞ്ചായത്തിലെ വാവടുക്കം സ്വദേശി രഞ്ജിത ( 21) ആണ് മരണപ്പെട്ടത്. രഞ്ജിത ആഗസ്റ്റ് മൂന്നിനായിരുന്നു കൊവിഷീല്‍ഡ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. തുടര്‍ന്ന് കടുത്തപനിയും ഛര്‍ദിയും കാരണം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് യുവതിയെ കണ്ണൂരിലെ മിംസിലേക്ക് മാറ്റുകയായിരുന്നു. സ്‌കാനിംഗില്‍ രഞ്ജിതയുടെ തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് അപകടകരമാവിധം താഴ്ന്നതായി കണ്ടെത്തിയിരുന്നു.

അതേസമയം സംസ്ഥാനത്ത് ആശങ്ക ഇരട്ടിയാക്കി കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇന്ന് 31000 ത്തിൽ അധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടിപിആർ 19 കടന്നു. മരണ സംഖ്യയും ഉയർന്നു. ഇന്ന് 215 ന് ആളുകളുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

അതേസമയം, കേരളത്തിൽ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പരമാവധി പേരെ പരിശോധിക്കാനായി ആരോഗ്യ വകുപ്പ് ഊര്‍ജിത പദ്ധതി ആവിഷ്‌ക്കരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശം നൽകി. കോവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗ വ്യാപനം കുറയ്ക്കുന്നതിനാണ് ഊര്‍ജിത പരിശോധന നടത്തുന്നത്.

വാക്‌സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ ടെസ്റ്റിംഗ് കൂടുതല്‍ വ്യാപകമാക്കും. രോഗവ്യാപനം കണ്ടെത്തുന്ന സ്ഥലങ്ങളും ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചും പരമാവധി പേരെ പരിശോധിക്കുന്നതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, കച്ചവടക്കാര്‍, വിവിധ ഹോമുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+