Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂർ പൂരം വെടിക്കെട്ട്; സുരേഷ് ഗോപിയുടെ സഹായം തേടി ദേവസ്വങ്ങൾ, നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യം

തൃശൂർ: വെടിക്കെട്ടുമായി ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപനത്തിൽ നടപടി ആവശ്യപ്പെട്ട് സുരേഷ് ഗോപിയെ സമീപിച്ച് ദേവസ്വങ്ങൾ. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് വിഷയത്തിൽ ഇളവ് തേടി കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ചത്. ദേവസ്വങ്ങളുടെ സംയുക്ത കൂട്ടായ്‌മയാണ് കത്തയച്ചത്. പാറമേക്കാവ് സെക്രട്ടറി ജി രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ എന്നിവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.

കേന്ദ്ര വിജ്ഞാപനത്തിൽ ദൂരപരിധിയിൽ ഉൾപ്പെടെ ഇളവ് തേടിയാണ് ദേവസ്വങ്ങളുടെ നടപടി. തൃശൂർ എംപി കൂടിയായ സുരേഷ് ഗോപി വിഷയത്തിൽ പ്രശ്‌ന പരിഹാരം സാധ്യമാക്കും എന്നാണ് ദേവസ്വങ്ങളുടെ പ്രതീക്ഷ. നേരത്തെ വെടിക്കോപ്പുകളും സൂക്ഷിക്കുന്ന ഇടവും ഫയർലൈനുമായി കുറഞ്ഞത് 200 മീറ്റർ അകലമെങ്കിലും വേണമെന്ന് ഉൾപ്പെടെ നിരവധി നിർദ്ദേശങ്ങളാണ് വിജ്ഞാപനത്തിൽ ഉണ്ടായിരുന്നത്.

thrissurpooramfireworks

കൂടാതെ ഫയർലൈനും കാണികളും തമ്മിലുള്ള അകലം നൂറ് മീറ്റർ ആക്കിയതും തിരുത്തണമെന്ന് കത്തിൽ ദേവസ്വങ്ങൾ ആവശ്യപ്പെടുന്നുണ്ട്. വെടിക്കെട്ടുകാർക്ക് കൂടുതൽ സുരക്ഷാ സംവിധാങ്ങൾ ഏർപ്പെടുത്തണമെന്നത് ഉൾപ്പെടെ നിർണായക നിർദ്ദേശങ്ങളാണ് വിജ്ഞാപനത്തിൽ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ വലിയ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.

നിലവിലെ വിജ്ഞാപനം പ്രാബല്യത്തിൽ വന്നാൽ അത് തൃശൂർ പൂരത്തെയാവും ഏറ്റവും കൂടുതൽ ബാധിക്കുക. ഇതിലെ 200 മീറ്റർ നിർദ്ദേശം നടപ്പാക്കുകയാണെങ്കിൽ തേക്കിൻകാട് മൈതാനിയിൽ മാത്രമല്ല സ്വരാജ് റൗണ്ടിൽ പോലും നടത്താൻ കഴിയില്ലെന്നാണ് ദേവസ്വങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ നിയന്ത്രണങ്ങൾ നടപ്പിലായാൽ കെഎസ്ആർടിസി സ്‌റ്റാൻഡ്‌ പരിസരത്തോ മറ്റോ നിന്ന് മാത്രമേ ജനങ്ങൾക്ക് വെടിക്കെട്ട് കാണാൻ കഴിയൂ.

ഇതോടെയാണ് ശക്തമായ പ്രതിഷേധം ഉയർന്നത്. കേന്ദ്ര ഉത്തരവിലെ നിർദേശങ്ങൾ അപ്രായോഗികമാണ് എന്നാണ് തിരുവമ്പാടി ദേവസ്വം ചൂണ്ടിക്കാണിച്ചത്. ഇത് നടപ്പായാൽ തൃശൂർ പൂരം വെറും ഓർമ്മയാകുമെന്നും അവർ പറയുന്നു. കൂടാതെ സംസ്ഥാന സർക്കാരും വിഷയത്തിൽ ശക്തമായ എതിർപ്പാണ് ഉന്നയിച്ചിരിക്കുന്നത്.

കേന്ദ്രത്തിന്റെ ഭേദഗതി നടപ്പിലായാൽ കേരളത്തിലെ ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായും ഇല്ലാതാവുമെന്നാണ് ദേവസ്വം മന്ത്രി വിഎൻ വാസവനും ചൂണ്ടിക്കാണിച്ചത്. ഈ നിർദ്ദേശം തൃശൂർ പൂരത്തെ തകർക്കാനുള്ള നീക്കമായാണ് കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിപിഐ ഉൾപ്പെടെയുള്ള സംഘടനകളും കേന്ദ്ര നീക്കത്തിനെതിരെ രംഗത്ത് വന്നിരുന്നു. സുരേഷ് ഗോപി വിഷയത്തിൽ ഇടപെടണം എന്നാണ് സിപിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+