Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂർ പൂരം വെടിക്കെട്ട്; എക്സ്പ്ലോസീവ് ആക്‌ടിലെ ഭേദഗതിയിൽ കേന്ദ്രത്തിനെ ആശങ്ക അറിയിക്കാൻ കേരളം

തൃശൂർ: കേന്ദ്രത്തിന്റെ പുതിയ എക്‌സ്പ്ലോസേവ് ആക്‌ടിലെ കടുത്ത നിയന്ത്രണങ്ങളിൽ ആശങ്ക അറിയിക്കുമെന്ന് സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട വിഷയം മന്ത്രിസഭാ ചർച്ച ചെയ്‌തു. ഇത് തൃശൂർ പൂരം ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിലെ വെടിക്കെട്ട് പരിപാടികളെ ബാധിക്കുന്ന വിഷയമായതിനാലാണ് മന്ത്രിസഭ ചർച്ച ചെയ്‌തത്‌.

ചട്ടത്തിലെ ഭേദഗതി സംബന്ധിച്ചു ആശങ്ക അറിയിച്ചുകൊണ്ട് കേന്ദ്രത്തിന് കത്തയക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. നേരത്തെ തന്നെ ഈ വിഷയത്തിലെ സംസ്ഥാന സർക്കാരിന്റെ ഉത്കണഠ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. അതിന് പുറമേയാണ് കത്തയക്കാനുള്ള തീരുമാനം കൂടി മന്ത്രിസഭ എടുത്തിരിക്കുന്നത്.

thrissurpooramissuenew

ഒക്ടോബര്‍ 11ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച എക്സ്പ്ലോസീവ് ആക്‌ടിന് കീഴിലുള്ള ചട്ടത്തിലെ ഭേദഗതിക്ക് എതിരെ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രിസഭാ യോഗത്തിന്റെ നിർണായക തീരുമാനം. മുഖ്യമന്ത്രിയായിരിക്കും കത്തയക്കുക. പുതിയ ഭേദഗതി പൂരം നടത്തിപ്പ് അനിശ്ചിത്വത്തിൽ ആക്കിയിരിക്കുകയാണ്.

ഇതോടെയാണ് സംസ്ഥാന സർക്കാർ വിഷയത്തിൽ ഗൗവരമായി ഇടപെടുന്നത്. നേരത്തെ ഉത്തരവിലെ അപാകതകൾ ചൂണ്ടിക്കാട്ടി ദേവസ്വം മന്ത്രി വിഎൻ വാസവൻ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി തലത്തിലുള്ള ഇടപെടലിന് കൂടി സർക്കാർ ശ്രമിക്കുന്നത്. കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ ഇടപെടലും ദേവസ്വം മന്ത്രി തേടിയിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം വിഷയത്തിൽ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ സെക്രട്ടറിമാർ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ചിരുന്നു. പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന ഉത്തരവ് പിൻവലിക്കണമെന്നും നിബന്ധനകളിൽ കാര്യമായ മാറ്റം വരുത്തണമെന്നുമാണ് ഇവരുടെ ആവശ്യം.

എൽഡിഎഫും ഇതേ ആവശ്യവുമായി സുരേഷ് ഗോപിയുടെ ഇടപെടൽ തേടിയിട്ടുണ്ട്. സ്ഥലം എംപി കൂടിയായതിനാൽ തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ സുരേഷ് ഗോപി ഇടപെടണമെന്ന് സിപിഐ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെയും അദ്ദേഹം വിഷയത്തിൽ പ്രതികരണമൊന്നും അറിയിച്ചിട്ടില്ല.

എക്സ്പ്ലോസീവ് ആക്‌ടിലെ പുതിയ ചട്ടങ്ങൾ പ്രകാരം തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ ആവുമെന്നാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം. 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകാലമായി ഭേദഗതിയിൽ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ തേക്കിൻകാട് മൈതാനിയിൽ ഈ നിയന്ത്രണം അസാധ്യമാണ്. ഇതോടെയാണ് പ്രതിഷേധവുമായി സംഘടനകൾ രംഗത്ത് വന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+