കളക്ട്രേറ്റിൽ പോയത് സ്‌കൂട്ടറിൽ, മറന്നുവച്ചത് റോഡരികിൽ; പത്ത് മാസത്തിന് ശേഷം തിരികെ കിട്ടി, സംഭവം തൃശൂരിൽ
തൃശൂർ: കളക്ട്രേറ്റിൽ സ്‌കൂട്ടർ മറന്നുവച്ച യാത്രക്കാരന് പത്ത് മാസങ്ങൾക്ക് ശേഷം അത് തിരികെ കിട്ടി. ഈ വർഷം ജനുവരിയിലാണ് തൃശൂർ കളക്ട്രേറ്റിൽ നിന്ന് കാണാതായ സ്‌കൂട്ടർ പാർക്ക് ചെയ്‌ത സ്ഥലത്ത് നിന്ന് തന്നെ കണ്ടെത്തിയത്. മറവിരോഗമുള്ള സ്‌കൂട്ടർ ഉടമ പാർക്ക് ചെയ്‌ത സ്ഥലം മറന്നതാകാമെന്നായിരുന്ന സംശയം ഭാര്യ ഉൾപ്പെടെ തുടക്കത്തിലേ പങ്ക് വച്ചിരുന്നു. ഇതിനെ ശരിവച്ചുകൊണ്ടാണ് ഇപ്പോൾ സ്‌കൂട്ടർ തിരികെ ലഭിച്ചിരിക്കുന്നത്.
തൃശൂർ പൂത്തോൾ സ്വദേശിയായ വിരമിച്ച നാവിക സേന ക്യാപ്റ്റനാണ് കഴിഞ്ഞ പത്ത് മാസത്തോളമായി സ്‌കൂട്ടർ കാണാതെ വിഷമിച്ചത്. അവസാനമായി കളക്ട്രേറ്റിലേക്കാണ് പോയത് എന്ന ഓർമ്മ മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. എന്നാൽ സ്‌കൂട്ടർ എവിടെയാണ് പാർക്ക് ചെയ്‌തതെന്ന കാര്യം അദ്ദേഹത്തിന് ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ ഇതിനാൽ സ്‌കൂട്ടർ ആരെങ്കിലും മോഷ്‌ടിച്ചതാവാമെന്ന സംശയവും ചിലർ പങ്കുവച്ചു. ഇതോടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. കളക്ട്രേറ്റിലും കാര്യങ്ങൾ തിരക്കുകയുണ്ടായി. എന്നാൽ കഴിഞ്ഞ പത്ത് മാസത്തോളം നടത്തിയ അന്വേഷങ്ങളും വിഫലമാവുകയായിരുന്നു. ഇതോടെ കുടുംബം വലിയ ആശങ്കയിലായിരുന്നു.
സ്‌കൂട്ടർ മോഷ്‌ടിച്ചതാണെങ്കിൽ അത് ആരെങ്കിലും ദുരുപയോഗം ചെയ്‌താൽ ആർസി ഉടമ എന്ന നിലയിൽ കേസ് വരുമെന്നതായിരുന്നു കുടുംബത്തെ അലട്ടിയ കാര്യം. ഇതിന് പുറമേ ഇൻഷുറൻസ് കാലാവധി തീർന്നതും കുടുംബത്തെ വല്ലാതെ അലട്ടിയിരുന്നു. ഇതിന്റെ ആശങ്കയിൽ കഴിയവെയാണ് കഴിഞ്ഞ ദിവസം സന്തോഷ വാർത്ത എത്തിയത്.
ടൂവീലർ യൂസേഴ്‌സ് അസോസിയേഷന്റെ ഇടപെടലാണ് കുടുംബത്തിന് പ്രതീക്ഷയുടെ വഴി തുറന്നത്. കളക്ട്രേറ്റിന് അടുത്തുള്ള നടപ്പാതയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു സ്‌കൂട്ടർ കണ്ടെത്തിയതായി വാർത്ത വന്നതോടെ ഇതിന്റെ ചിത്രം സഹിതം അംഗങ്ങൾ വിവിധ വാട്‍സ്ആപ്പ് ഗ്രൂപുകളിൽ പങ്കുവയ്ക്കുകയായിരുന്നു.
അയ്യന്തോൾ പാർക്ക് വാക്കേഴ്‌സ് ക്ലബിന്റെ വാട്‍സ്ആപ്പ് ഗ്രൂപ്പിൽ വന്ന ഫോട്ടോ അയൽവാസിയായ മുരളീധരൻ കാണാനിടയായതായത് കേസിൽ വഴിത്തിരിവായി. ഇതോടെ അദ്ദേഹം സ്‌കൂട്ടർ ഉടമയെ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇത് മാസങ്ങൾക്ക് മുൻപ് കാണാതായ സ്‌കൂട്ടർ തന്നെയാണെന്ന കാര്യം ഉറപ്പ് വരുത്തിയത്.
കളക്ട്രേറ്റിലെ പാതയോരത്ത് മാസങ്ങള്ക്കി വെയിലും മഴയും കൊണ്ട് കിടപ്പായിരുന്നു ഈ സ്‌കൂട്ടർ. അതിനാൽ ഓടിക്കാനുള്ള കണ്ടീഷൻ ആയിരുന്നില്ല. തുടർന്ന് ഇവിടെ നിന്ന് മറ്റൊരു വാഹനത്തിൽ കയറ്റിയാണ് ഇത് അടുത്തുള്ള വർക്ക്‌ഷോപ്പിൽ എത്തിച്ചത്. സ്‌കൂട്ടർ കിട്ടിയതോടെ മുൻ സൈനികനും കുടുംബത്തിനും വലിയ ആശ്വാസവുമായി.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications