• search

Unsung Heroes: ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന് നമ്മള്‍ അറിയാതെ പോയ ഇങ്ങനെയും ചിലരുണ്ടായിരുന്നു!!‌

 • By desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കുചേര്‍ന്ന നേതാക്കന്മാരില്‍ പ്രമുഖരുടെ എല്ലാം പേരുകള്‍ നമ്മള്‍ക്കറിയാം. അവരില്‍ ഒട്ടുമിക്കവരുടെയും ചരിത്രം നമ്മള്‍ പടിച്ചിട്ടുമുണ്ട്. എന്നാല്‍ സ്വന്തം നാടിനു വേണ്ടി പോരാടിയിട്ടും അറിയപ്പെടാതെ പോയ സ്വാതന്ത്യ്രസമരസേനാനികളുണ്ട്. ഒരുപക്ഷെ ഒരു ചരിത്രത്താളുകളിലും അവരുടെ പോരാട്ടങ്ങളുടെ കഥ എഴുതപ്പെട്ടിട്ടില്ല. സ്വന്തം നാടിനു വേണ്ടി ജീവിതം മുഴുവന്‍ മാറ്റിവെച്ച അവര്‍ക്ക് മരണം വരെയും ഒരുപക്ഷെ മരണത്തിനു ശേഷവും അര്‍ഹിച്ച പരിഗണന ലഭിച്ചിട്ടില്ല എന്ന് പറയുന്നത് സങ്കടകരമാണ്. അങ്ങനെ ചിലരെ നമ്മുക്ക് പരിചയപ്പെടാം.

  ind

  കൊടി കാത്ത കുമാരന്‍
  തിരുപ്പൂര്‍ കുമാരന്‍ എന്ന പേര് അധികമാര്‍ക്കും അറിയില്ല എങ്കിലും തമിഴ്നാട്ടിലെ പഴമക്കാര്‍ക്ക് ഇപ്പോഴും ഓര്‍മ്മയുള്ളൊരു പഴംകഥയുണ്ട്. 'കൊടി കാത്ത കുമാരന്റെ കഥ'. സ്വാതന്ത്യ്രസമരത്തില്‍ അധികമാര്‍ക്കും അറിയാത്തൊരു താഗ്യോജ്ജലജീവിതമായിരുന്നു തിരുപ്പൂര്‍ കുമാരന്‍ എന്ന ചെറുപ്പക്കാരന്റെത്.

  കോയമ്പത്തൂരിനു അടുത്തുള്ള തിരുപ്പൂരില്‍ ആയിരുന്നു കുമാരന്റെ ജനനം. ചെറുപ്പക്കാലത്ത് തന്നെ കുമാരന്‍ സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്തിരുന്നു. 1932 ല്‍ കുമാരന്റെ നേതൃത്തത്തില്‍ തിരുപ്പൂരില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരു സമരം ആഹ്വാനം ചെയ്തു. ഇന്ത്യന്‍ പതാക പിടിക്കാന്‍ അന്ന് ഇന്ത്യക്കാര്‍ക്ക് ബ്രിട്ടീഷുകാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യന്‍ പതാകയുമായി സമരത്തിനു എത്തിയ കുമാരനെയും സംഘത്തെയും ബ്രിട്ടീഷുകാര്‍ ക്രൂരമായി ഉപദ്രവിച്ചു.

  കൊടി താഴെയിടാന്‍ ആക്രോശിച്ചു കൊണ്ടായിരുന്നു മര്‍ദനം. എന്നാല്‍ അതിക്രൂരമായി ആക്രമിക്കപെടുമ്പോഴും തന്റെ നെഞ്ചോടു ചേര്‍ത്തു കുമാരന്‍ ഇന്ത്യന്‍ പതാക ഭദ്രമായി പിടിച്ചിരുന്നു. മരണത്തിലേക്ക് ആഴ്ന്നു പോകുമ്പോഴും ഇന്ത്യന്‍ പതാക കുമാരന്റെ നെഞ്ചില്‍ ഭദ്രമായിരുന്നു. അങ്ങനെയാണ് 'കൊടി കാത്ത കുമാരന്‍' അല്ലെങ്കില്‍ പതാക സംരക്ഷിച്ച കുമാരന്‍ എന്ന് അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങിയത്.

  കമലദേവി
  ആദ്യമായി സ്വാന്തന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റ് വരിച്ച സ്ത്രീയാണ് കമലാദേവി. ഇന്ത്യയിലെ ഓള്‍ ഇന്ത്യ വിമന്‍സ് കോണ്‍ഫറന്‍സിന് തുടക്കമിട്ടതും കമലാദേവിയാണ്. ഇരുപതാം വയസ്സില്‍ ലണ്ടനിലേക്ക് കല്യാണം കഴിഞ്ഞു പോയ കമലാദേവി ഗാന്ധിജിയുടെ നിസ്സഹാകരണസമരത്തെ കുറിച്ചു അറിഞ്ഞാണ് തിരികെ ഇന്ത്യയിലേക്ക്‌ മടങ്ങുന്നത്. 1923 ല്‍ അങ്ങനെ കമലാദേവി ഗാന്ധിയന്‍ മൂവ്മെന്റ് ഭാഗമായ സേവാദള്ളില്‍ ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചു.

  ഇന്ത്യയില്‍ സ്ത്രീകളുടെ സാമൂഹികസാമ്പത്തിക ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തികളില്‍ പ്രധാനിയാണ്‌ കമലാദേവി. പ്രതിഷേധസൂചകമായി ബോംബെ സ്റ്റോക്ക്‌ എക്സ്ചേഞ്ചില്‍ ഉപ്പു പാക്കെറ്റുകള്‍ വില്‍ക്കാന്‍ എത്തിയ കമലാദേവിയെ ബ്രിട്ടീഷുകാര്‍ ഏകദേശം ഒരു വര്ഷം ജയിലിലടച്ച്. എങ്കിലും തിരികെ വന്നും അവര്‍ തന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി.

  ഖുഥിറാം ബോസ്
  വെറും പതിനെട്ടാം വയസ്സില്‍ തൂക്കിലേറ്റിയ ആളാണ്‌ ഇദ്ദേഹം. ബ്രിട്ടീഷുകാര്‍ക്കെതിരെ ശബ്ദം ഉയര്‍ത്തിയതിന് ഖുഥിറാം ബോസിനെ തൂക്കികൊല്ലുമ്പോള്‍ അദേഹത്തിന് പ്രായം വെറും പതിനെട്ടു വയസാണ്. മുസാഫിര്‍പൂര്‍ ജില്ല മജിസ്ട്രറ്റിനെ കൊലപ്പെടുത്താന്‍ നിയോഗിക്കപെട്ട ആളായിരുന്നു ബോസ്. 1908 ലാണ് ഇത്. സമരസേനാനികളെ അതിക്രൂരമായി ഉപദ്രവിക്കുകയും അവരെ അന്യായമായി തടവില്‍ പാര്‍പ്പിക്കുകയും ചെയ്യാന്‍ മുന്നില്‍ നിന്ന ആളായിരുന്നു ഈ മജിസ്ട്രറ്റ്. അങ്ങനെഏപ്രില്‍ 1908ല്‍ ഇയാളെ കൊലപ്പെടുത്താന്‍ ബോസ് കാത്തുനിന്നു . ഇയാള്‍ കോടതിയിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചകാറിലേക്ക് ബോസ് ബോംബെറിഞ്ഞു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആ കാറില്‍ മറ്റൊരു ന്യായാധിപന്റെ ഭാര്യയും കുഞ്ഞുമായിരുന്നു ഉണ്ടായിരുന്നത്. അവിടെ നിന്നും കുറ്റബോധത്തോടെ മടങ്ങിയ ബോസ്സിനെ ബ്രിട്ടീഷ്‌ പോലിസ് തിരഞ്ഞു കൊണ്ടിരുന്നു. ഒടുവില്‍ ഓഗസ്റ്റ്‌ 11, 1908 ല്‍ ബോസ്സിനെ അവര്‍ പിടികൂടുകയും തൂക്കി കൊല്ലുകയും ചെയ്തു.

  പീര്‍ അലി ഖാന്‍
  ഉത്തര്‍പ്രദേശില്‍ ജനിച്ച ഇദ്ദേഹം 1857 സമരത്തില്‍ മുന്നിലുണ്ടായിരുന്ന ആളാണ്‌. പട്നയില്‍ ഒരു പുസ്തകകട ആരംഭിച്ചാണ് അദ്ദേഹം സമരങ്ങള്‍ക്ക് പിന്തുണ നല്‍കിയത്. എഴാം വയസ്സില്‍ സ്വന്തം ഗ്രാമത്തില്‍ നിന്നും ഒളിച്ചോടിയ പീര്‍ അലിക്ക് പില്‍ക്കാലത്ത് പട്നയില്‍ ഒരു സമീന്ദാര്‍ അഭയം നല്‍കി. ഇവിടെനിന്നാണ് അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലേക്ക് വരുന്നത്.

  സമരസേനാനികള്‍ക്ക് ഒത്തുകൂടാനുള്ള ഒരിടമായാണ്‌ അദ്ദേഹം ഈ കട നടത്തിയിരുന്നത്. ഇവിടെ നിന്നാണ് പലരും സന്ദേശങ്ങള്‍ പരസ്പരം കൈമാറിയിരുന്നത്. എന്നാല്‍ ഒരിക്കല്‍ ഒരു പിഴവ് സംഭവിച്ചു ഈ കാത്തുകളില്‍ ചിലത് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുകയും പീര്‍ അലിയുടെ പങ്കു അവര്‍ക്ക് മനസ്സിലാകുകയും ചെയ്തു. ഈ സമയം തന്നെ ബ്രിട്ടീസുകാര്‍ക്ക് എതിരെ ഒരു പടപ്പുറപ്പാടിനു പീര്‍ അലിയും സംഘവും ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതിനു മുന്‍പ് അദ്ദേഹം പിടിക്കപെടുകയും 1857 ജൂലൈ മാസം വിചാരണകൂടാതെ അദ്ദേഹത്തെ തൂക്കികൊല്ലുകയും ചെയ്തു.

  English summary
  Unsung heroes of India's independence movement

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more