ആഫ്രിക്കന്‍ പന്നിപ്പനി: രോഗമുള്ള ഫാമുകളുടെ ഒരു കിലോ മീറ്റര്‍ പരിസരത്തെ പന്നികളെ കൊന്നൊടുക്കും
കല്‍പ്പറ്റ: വയനാട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥീരീകരിച്ച സാഹചര്യത്തില്‍ പാമുകളുടെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും. പത്ത് കിലോ മീറ്റര്‍ പരിധി രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. മനുഷ്യരിലേക്ക് പകരില്ലെങ്കിലും രോഗവാഹകരാകാന്‍ സാധ്യതയുള്ളതിനാല്‍ പന്നിഫാമുകളിലേക്ക് പുറത്തുനിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലെ മാനന്തവാടി മുനിസിപ്പാലിറ്റി, തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളില്‍ പന്നിപ്പനി വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തില്‍ ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാനന്തവാടി മുനിസിപ്പാലിറ്റിയിലെ 33ാം വാര്‍ഡിലേയും തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ 15-ാം വാര്‍ഡിലേയും രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നി ഫാമുകള്‍ക്ക് ചുറ്റുമുള്ള 1 കീലോമീറ്റര്‍ പ്രദേശം രോഗ ബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ നിന്നും പന്നിമാസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേയ്ക്ക് കൊണ്ടു പോകുന്നതും നിയന്ത്രിച്ചിട്ടുണ്ട്.
ബോളിവുഡ് താരങ്ങള്‍ മാറിനില്‍ക്കും; രസ്‌ന....ഇത് പൊളി ലുക്ക്, വൈറല്‍ ചിത്രങ്ങള്‍
ആഫ്രിക്കന്‍ പന്നിപ്പനി പടരുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. പന്നി, പന്നി മാംസം, പന്നി മാംസം കൊണ്ടുള്ള ഉത്പന്നങ്ങള്‍, പന്നി വളം എന്നിവ കേരളത്തിലേയ്‌ക്കോ കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്കോ കൊണ്ടു വരുന്നതിനും കൊണ്ടു പോകുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതും വൈറസ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കേരളത്തെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ആഫ്രിക്കന്‍ പന്നിപ്പനിയ്ക്ക് വാക്‌സിനോ മറ്റ് പ്രതിരോധ മരുന്നുകളോ ഇല്ലാത്തതിനാല്‍ പന്നികള്‍ കൂട്ടത്തോടെ ചാകുന്ന സ്ഥിതി വിശേഷം ഈ വൈറസ് മൂലം സംജാതമാകുന്നതാണ്. ആഫ്രിക്കന്‍ പന്നിപ്പനി, എച്ച് 1 എന്‍ 1 പന്നിപ്പനിയില്‍ നിന്നും വ്യത്യസ്തമാണ്. ആഫ്രിക്കന്‍ പന്നിപ്പനി പന്നികളില്‍ മാത്രം കണ്ടുവരുന്ന രോഗമായതിനാല്‍ ഇത് മറ്റ് മൃഗങ്ങളിലേയ്‌ക്കോ മനുഷ്യരിലേക്കോ പകരുവാനുള്ള സാധ്യത കുറവാണ്.
അതേസമയം, കേരളത്തിലെ മുഴുവന്‍ പന്നിഫാമുകളിലും സര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പന്നികള്‍ ചത്താലോ രോഗം ഉണ്ടായാലോ ഉടന്‍ സര്‍ക്കാരിനെ അറിയിക്കണമെന്നാണ് നിര്‍ദേശം. എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം കര്‍ശനമാക്കും.ഫാമുകള്‍ അണുവിമുക്തമാക്കാനും നിര്‍ദേശം നല്‍കി . ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ പന്നികളില്‍ നിന്ന് മനുഷ്യരിലേക്കു പകരുന്ന അസുഖമല്ല. പന്നികളില്‍ മാത്രം ഒതുങ്ങി കാണപ്പെടുന്ന വൈറസ് രോഗമാണിത്. മറ്റ് പന്നികളിലേക്ക് അതിവേഗം പടരുമെന്നതാണ് ഇതിന്റെ ഭീഷണി.












Click it and Unblock the Notifications