വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അമ്പലവയല്‍ കൊലപാതകം: കൃത്യം നടത്തിയത് സഹോദരനെന്ന് മുഹമ്മദിന്റെ ഭാര്യ, പെണ്‍കുട്ടികള്‍ക്ക് പങ്കില്ല

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലെ അമ്പലവയലില്‍ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പെണ്‍മക്കള്‍ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ ട്വിസ്റ്റ്. കൊല നടത്തിയത് പെണ്‍കുട്ടികള്‍ അല്ലെന്ന് കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ സക്കീന വെളിപ്പെടുത്തി. തന്റെ സഹോദരനാണ് മുഹമ്മദിനെ കൊലപ്പെടുത്തിയതെന്ന് സക്കീന പറഞ്ഞതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തു. മുഹമ്മദിനെ തന്റെ സഹോദരനും മകനും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് ഇവര്‍ ആരോപിക്കുന്നു. പ്രായിപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് അതിന് സാധിക്കില്ല. യഥാര്‍ത്ഥ കൊലയാളികളെ രക്ഷപ്പെടുത്താന്‍ പെണ്‍കുട്ടികളെയും അവരുടെ മാതാവിനെയും കരുവാക്കുകയാണെന്നും സക്കീന പറഞ്ഞു.

ചണ്ഡീഗഡില്‍ കണക്ക് പിഴച്ച് കോണ്‍ഗ്രസ്, എന്നാലും അധികാരത്തിലെത്തും, മേയര്‍ സ്ഥാനത്തില്‍ ട്വിസ്റ്റ്ചണ്ഡീഗഡില്‍ കണക്ക് പിഴച്ച് കോണ്‍ഗ്രസ്, എന്നാലും അധികാരത്തിലെത്തും, മേയര്‍ സ്ഥാനത്തില്‍ ട്വിസ്റ്റ്

1

തന്റെ ഭര്‍ത്താവ് മുഹമ്മദിന് എതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് സക്കീന പറയുന്നു. മുഹമ്മദ് ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. ആ പെണ്‍കുട്ടികള്‍ക്ക് ഒരിക്കലും മുഹമ്മദിനെ കൊല്ലാനാകില്ലെന്നും അവര്‍ പറയുന്നു. മുഹമ്മദിന്റെ വലതുകാല്‍ വെട്ടിമാറ്റി സ്‌കൂള്‍ ബാഗിലാക്കി അമ്പലവയല്‍ പഞ്ചായത്തിന്റെ മാലിന്യ നിക്ഷേപകേന്ദ്രത്തിലാണ് എറിഞ്ഞിരുന്നത്. പിന്നീട് മൃതദേഹം ചാക്കിലാക്കി വീട്ടിനടുത്ത തോട്ടത്തിലെ പൊട്ടക്കിണറ്റില്‍ ഇടുകയായിരുന്നു. അതിന് ശേഷമാണ് പെണ്‍കുട്ടികള്‍ പോലീസില്‍ കീഴടങ്ങിയത്. ഇവരെ കുറ്റകൃത്യത്തിന് സഹായിച്ച മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കോഴിക്കോട് കുന്ദമംഗലം സ്വദേശിയായാണ് കൊല്ലപ്പെട്ട മുഹമ്മദ്. അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയാനുള്ള ശ്രമത്തിനിടെ കൊലപ്പെടുത്തേണ്ടി വന്നുവെന്നാണ് കുട്ടികള്‍ മൊഴി നല്‍കിയിരിക്കുന്നത്. കൊല നടത്തിയതിന് ശേഷം പെണ്‍കുട്ടികളില്‍ ഒരാള്‍ ഇന്നലെ ഉച്ചയോടെ മൃതദേഹത്തില്‍ നിന്ന് വെട്ടിമാറ്റിയ കാല്‍ സ്‌കൂള്‍ ബാഗിലാക്കി ഓട്ടോയില്‍ അമ്പലവയല്‍ ടൗണില്‍ ഇറങ്ങുകയായിരുന്നു. അവിടെ നിന്ന് മാല്യം ഇടുന്ന സ്ഥലത്തെത്തിയാണ് കാല്‍ ഉപേക്ഷിച്ചത്. മുഹമ്മദിന്റെ മൃതദേഹം കഷ്ണങ്ങളായി മുറിച്ച് വിവിധയിടങ്ങളില്‍ കളയാനായിരുന്നു പദ്ധതിയെന്നാണ് വിവരം. കോടാലി, കത്തി, എന്നിവയെല്ലാം ഉപയോഗിച്ചെങ്കില്‍ ആകെ കാല്‍ മാത്രമാണ് മുറിക്കാന്‍ സാധിച്ചത്.

അതേസമയം ഇതൊക്കെ യഥാര്‍ത്ഥ കൊലയാളികളെ രക്ഷപ്പെടുത്താനാണെന്ന് മുഹമ്മദിന്റെ ഭാര്യ സക്കീന പറഞ്ഞു. കാല്‍ മുറിച്ച് മാറ്റാനും മൃതദേഹം ദൂരെ ഉപേക്ഷിക്കാനുമൊന്നും പെണ്‍കുട്ടികള്‍ക്ക് സാധിക്കില്ലെന്നാണ് സക്കീന ചൂണ്ടിക്കാണിക്കുന്നത്. തന്റെ സഹോദരനില്‍ നിന്ന് ഭര്‍ത്താവ് ഭീഷണി നേരിട്ടിരുന്നുവെന്ന് സക്കീന പറയുന്നു. സഹോദരന്റെ ആദ്യ ഭാര്യയും പെണ്‍മക്കളുമാണ് ഇപ്പോഴത്തെ പ്രതികള്‍. എന്നാല്‍ സഹോദരന്‍ ഇവരെ ഉപേക്ഷിച്ചതാണ്. ആ സമയത്ത് സംരക്ഷിച്ചത് മുഹമ്മദായിരുന്നുവെന്നും സക്കീന ഫപറഞ്ഞു. മഹുമ്മദ് ഇവരെ സംരക്ഷിക്കുന്നതിനെ ചൊല്ലി മുഹമ്മദുമായി സഹോദരന് പ്രശ്‌നങ്ങളുണ്ടായിരുന്നു. കാഴ്ച്ചയും ആരോഗ്യവും ക്ഷയിച്ച ഭര്‍ത്താവ് ആരെയും ഉപദ്രവിക്കാനാവില്ലെന്ന് സക്കീന വ്യക്തമാക്കി.

പെണ്‍കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലിയാണ് പിതാവുമായി മുഹമ്മദിന് തര്‍ക്കമുണ്ടായിരുന്നതെന്നും സക്കീന പഞ്ഞു. അതേസമയം പ്രതികളായ അമ്മയെയും പെണ്‍കുട്ടികളെയും ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും. കൊല്ലപ്പെട്ട മുഹമ്മദിന്റെ വാടകവീട്ടില്‍ അമ്മയ്‌ക്കൊപ്പമായിരുന്നു ഇവര്‍ വര്‍ഷങ്ങളായി താമസിച്ച് വന്നിരുന്നത്. കൊല നടന്ന വീടിന് സമീപത്തെ നാട്ടുകാരില്‍ ചിലരെയും പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ഇന്നലെ രാത്രി പോലീസ് ഇവരെ ചോദ്യം ചെയ്തിരുന്നു. തെളിവെടുപ്പിന് ശേഷം അമ്മയെ ബത്തേരി കോടതിയിലും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ കല്‍പ്പറ്റയിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലും ഹാജരാക്കും. മുഹമ്മദിന്റെ പോസ്റ്റുമോര്‍ട്ട് ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും.

സിദ്ദുവിന്റെ പ്രതീക്ഷ തകര്‍ന്നു, പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാതെ രാഹുല്‍സിദ്ദുവിന്റെ പ്രതീക്ഷ തകര്‍ന്നു, പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാതെ രാഹുല്‍

Recommended Video

cmsvideo
തിരുവനന്തപുരത്ത് മകളെ കാണാന്‍ വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു

Wayanad
English summary
ambalavayal murder: victim mohammed's wife says her brother and son murdered husband
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X