വയനാട്ടില്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് കാട്ടുകൊമ്പനെ ഇടിച്ചു, പിന്നീട് സംഭവിച്ചത് ഇക്കാര്യങ്ങള്‍
കല്‍പ്പറ്റ: വയനാട്ടില്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് ഇടിച്ച് പരിക്കേറ്റ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി. ബസ് ഇടിച്ചതിനെ തുടര്‍ന്ന് കാട്ടുകൊമ്പന്‍ വനമേഖലയില്‍ അലയുകയായിരുന്നു. നല്ലൊരു ചികിത്സ ലഭിക്കാതെ ഇതിന്റെ ജീവന്‍ തന്നെ അപകടത്തിലായിരുന്നു. ഇതോടെ വനപാലക സംഘം തന്നെ ഇടപെട്ടത്. നൂറോളം വരുന്ന വനപാലക സംഘം മണിക്കൂറോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് ഈ കാട്ടാനയ്ക്ക് ചികിത്സ നല്‍കിയത്.
ഈ ദൗത്യത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞായിരുന്നു ഇവര്‍ രംഗത്തിറക്കിയത്. നാലാം തിയതി പുലര്‍ച്ചയൊണ് ബത്തേരി ദേശീയ പാതയില്‍ വെച്ച് കാട്ടാന അപകടത്തില്‍പ്പെട്ടത്. ശബരിമല യാത്ര കഴിഞ്ഞ് കര്‍ണാടകയിലെ എച്ച്ഡി കോട്ടയിലേക്ക് പോവുകയായിരുന്നു സംഘത്തിന്റെ മിനി ബസ്സാണ് കാട്ടാനയെ ഇടിച്ചത്.അതേസമയം അപകടത്തെ തുടര്‍ന്ന് കാട്ടാന തീറ്റയെടുക്കാതെ കാട്ടിലൂടെ നടക്കുകയായിരുന്നു.

അപകടം ഉണ്ടായ സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്ററോളം അകലെയായിരുന്നു മയക്കുവെടി വെക്കുമ്പോള്‍ കാട്ടാനയുണ്ടായിരുന്നത്. ചികിത്സയ്ക്ക് പാകത്തില്‍ മയങ്ങാത്തതിനാല്‍ ഒരു മണിയോടെ രണ്ടാമതും മയക്കുവെടി വെക്കുകയായിരുന്നു. തുടര്‍ന്നാണ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ ചികിത്സ നല്‍കിയത്. മുത്തങ്ങ ആനപ്പന്തിയില്‍ നിന്ന് കുങ്കിയാനകളെയും സഹായത്തിനായി എത്തിച്ചിരുന്നു.
കൊമ്പനെ വീഴാതെ നിര്‍ത്തിയാണ് ചികിത്സ നല്‍കിയത്. ചികിത്സയ്ക്ക് ശേഷം മയക്കുമരുന്ന കാട്ടാന, പിന്നീട് കാട്ടരുവിയിലെത്തി വെള്ളം കുടിക്കുകയും ചെയ്തു. അതേസമയം അപകടത്തിന് ശേഷം കാട്ടാനയ്ക്ക് സഞ്ചരിക്കാനാവാത്ത അവസ്ഥയായിരുന്നു. കൂട്ടത്തിലായിരുന്നു ഇവ നേരത്തെ നടന്നിരുന്നത്. പിന്നീട് ഒറ്റയ്ക്കാവുകയായിരുന്നു. അപകടം നടന്നതിന്റെ ചുറ്റളവില്‍ തന്നെയായിരുന്നു ഈ ആന ഉണ്ടായിരുന്നത്.
വനംവകുപ്പ് പ്രത്യേക സംഘത്തെ തന്നെ 24 മണിക്കൂറും ഈ കാട്ടാനയെ നിരീക്ഷിക്കാനായി ചുമതലപ്പെടുത്തിയിരുന്നു. ആന കൂടുതല്‍ ക്ഷീണിതനാകുന്നുവെന്ന് കണ്ടാണ് ചികിത്സ നല്‍കാന്‍ തീരുമാനിച്ചത്. രാവിലെ മുതല്‍ തന്നെ നൂറോളം വരുന്ന ദൗത്യസംഘം ആനയെ നിരീക്ഷിച്ച് കൊണ്ട് പിന്നാലെ ഉണ്ടായിരുന്നു.












Click it and Unblock the Notifications