വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആശുപത്രിയിൽ പോകാൻ അഴുക്ക് പുരണ്ട വേഷം, സ്വന്തം മുണ്ടും ഷർട്ടും ഊരി നൽകി ഡിവൈഎഫ്ഐ നേതാവ്

Google Oneindia Malayalam News

മാനന്തവാടി: കൊവിഡ് ദുരിതകാലത്തും മനുഷ്യത്വത്തിന്റെ ചില കാഴ്ചകൾ പ്രതീക്ഷയേകുന്നതാണ്. അത്തരമൊരു കാഴ്ചയാണ് മാനന്തവാടിയിൽ നിന്ന് പുറത്ത് വന്നിരിക്കുന്നത്. ഭാര്യയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകാൻ നല്ല വേഷമില്ലാതിരുന്ന യുവാവിന് ഡിവൈഎഫ്ഐ പ്രവർത്തകൻ സ്വന്തം മുണ്ടും ഷർട്ടും ഊരി നൽകുകയായിരുന്നു. ഒപ്പം കടം വാങ്ങിയ പണവും. മാനന്തവാടി എംഎൽഎ ഒആർ കേളു ആണ് സംഭവം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.

ഒആർ കേളു എംഎൽഎയുടെ കുറിപ്പ്: '' മാനവികതയുടെ സൗന്ദര്യം ഇത്ര മേൽ പൂത്തുലഞ്ഞ് നിൽക്കുന്നത് കണ്ടിട്ടുണ്ടോ....? പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഭാര്യയേയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോകുന്ന ആദിവാസി യുവാവിന് ധരിക്കാൻ സ്വന്തം ഉടുമുണ്ടും, ടീ ഷർട്ടും ഊരി നൽകുന്ന യുവാവിന്റെ ചിത്രമാണിത്.. തവിഞ്ഞാൽ വെൺമണി സ്വദേശിയും സി.പി.ഐ.എം വെൺമണി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ വാളാട് മേഖല പ്രസിഡന്റും ആയ അർജുൻ വെൺമണി എന്ന സഖാവാണ് മനുഷ്യത്വത്തിന്റെ മഹനീയ കാഴ്ചയുമായി മാതൃകയായത്..

dyfi

കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് വെൺമണി ആദിവാസി കോളനിയിലെ യുവതി മിനിക്ക് സാരമായി പൊള്ളലേൽക്കുന്നത്. ഉടനെ അർജുനൻ സുഹൃത്തിനൊപ്പം മിനിയുടെ ഭർത്താവ് ഗോപിയേയും കൂട്ടി ആദ്യം ഓട്ടോയിലും പിന്നീട് ആംബുലൻസിലും മാനന്തവാടി മെഡിക്കൽ കോളേജിലെത്തുകയായിരുന്നു.. ഗുരുതരാവസ്ഥയിലായ മിനിയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകണമെന്ന് ഡോക്ടർ പറഞ്ഞു. ഭർത്താവായ ഗോപിയാണ് ആംബുലൻസിൽ കൂടെ പോകേണ്ടത്.

Recommended Video

cmsvideo
AIIMS warns of impending third wave

യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ

കൂലിപ്പണി കഴിഞ്ഞു വന്ന ഗോപിയുടെ വസ്ത്രം നിറയെ അഴുക്ക് പുരണ്ടതും ദീർഘയാത്രക്ക് പറ്റിയ ഒന്നുമായിരുന്നില്ല.പെട്ടെന്ന് വന്നതിനാൽ ആരുടേയും കയ്യിൽ പണവുമില്ല. കൂടാതെ സമ്പൂർണ്ണ ലോക്ക് ഡൗൺ ആയതിനാൽ കടകളുമില്ല.. പുതിയതൊന്ന് വാങ്ങാൻ.... ഒടുവിൽ മൊഴിയെടുക്കാനായി വന്ന പോലീസുകാരനോട് 500 രൂപ കടം വാങ്ങി നൽകിയ ശേഷം, ഒട്ടും മടി കൂടാതെ താനിട്ടിരുന്ന വസ്ത്രവും അർജുൻ ഗോപിക്ക് ഊരി നൽകി ആംബുലൻസിൽ കയറ്റി വിടുകയായിരുന്നു.. മിനി എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു
മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മനസുകൾ ഈ പ്രതിസന്ധി കാലഘട്ടത്തിലും ഇങ്ങനെ നിറഞ്ഞു നിൽക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു... ഇതിനിടയിൽ അർജുൻ അറിയാതെ സുഹൃത്ത് പകർത്തിയ ചിത്രമാണിത്.. പ്രിയ സഖാവിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ...'

അടിപൊളി ലുക്കില്‍ തിളങ്ങി നിതി സിംഗ്; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

Wayanad
English summary
DYFI leader gives his dress for man who do not have good clothes to go to hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X