Get Updates
Get notified of breaking news, exclusive insights, and must-see stories!

കടുവയെ കൊണ്ട് പൊറുതി മുട്ടി, വനംവകുപ്പിന് അനക്കമില്ല, ദേശീയ പാത ഉപരോധിച്ച് നാട്ടുകാര്‍

എത്രയും പെട്ടെന്ന് ഈ കടുവയെ പിടിക്കണണെന്നാണ് ആവശ്യം. മണിക്കൂറുകളാണ് ഇവര്‍ ഉപരോധ സമരം നടത്തിയത്. ഇതോടെ വനംവകുപ്പ് അധികൃതര്‍ നേരിട്ടെത്തിയാണ് ഇവരുമായി ചര്‍ച്ച നടത്തിയത്

tiger

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും രൂക്ഷമായ കടുവാ ശല്യം. വനംവകുപ്പിന് ഇതുവരെ പിടിക്കാനായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഈ കടുവയാണ് കഴിഞ്ഞ ദിവസം ഗോത്ര വനിതയെ കൊലപ്പെടുത്തിയത്. ഈ നരഭോജി കടുവയെ പിടിക്കുന്നതില്‍ വനംവകുപ്പ് ഉത്സാഹം കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം ഗൂഡല്ലൂര്‍-മൈസൂരു ദേശീയപാത നാട്ടുകാര്‍ ഉപരോധിച്ചു.

എത്രയും പെട്ടെന്ന് ഈ കടുവയെ പിടിക്കണണെന്നാണ് ആവശ്യം. മണിക്കൂറുകളാണ് ഇവര്‍ ഉപരോധ സമരം നടത്തിയത്. ഇതോടെ വനംവകുപ്പ് അധികൃതര്‍ നേരിട്ടെത്തിയാണ് ഇവരുമായി ചര്‍ച്ച നടത്തിയത്. കടുവയെ ഉടന്‍ പിടികൂടാമെന്ന ഉറപ്പും ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

TIGER

അതേസമയം കടുവയെ നിരീക്ഷിക്കാനായി മേഖലയില്‍ വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയാണ്. നേരത്തെ പാടി ഗോത്ര ഗ്രാമത്തിലെ മധ്യവയസ്‌കയാണ് കൊല്ലപ്പെട്ടത്. മുതുമല കടുവ സങ്കേതത്തിനുള്ളിലാണ് ഈ വനഗ്രാമമുള്ളത്.

ഗ്രാമീണര്‍ വിറക് ശേഖരിക്കാന്‍ അടക്കം ഈ ഗ്രാമത്തെയാണ് ആശ്രയിക്കുന്നത്. കാടില്ലാതെ ഇവിടെയുള്ളവര്‍ക്ക് ജീവിക്കാനാവില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് കടുവയെ പിടിക്കേണ്ടത് അത്യാവശ്യമാണ്.

രണ്ട് മാസം ഇതേ പ്രദേശത്ത് വനംവകുപ്പ് ജീവനക്കാരന് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. നാട്ടുകാരോട് ജാഗ്രത പാലിക്കാന്‍ വനംവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല

അമ്പലവയലിനെ പരിസരപ്രദേശങ്ങളിലെല്ലാം ഇപ്പോള്‍ കടുവാ ഭയം നിലനില്‍ക്കുന്നുണ്ട്. അടുത്തെവിടെയും കാടില്ലെങ്കിലും ഇവിടേക്ക് നിരന്തരം വന്യമൃഗങ്ങള്‍ എത്തുന്നുണ്ട്. അമ്പലവയല്‍ അമ്പുകുക്തി വെള്ളച്ചാട്ടത്തിന് അടുത്താണ് കഴിഞ്ഞ ദിവസം നാട്ടുകാര്‍ കടുവയെ കണ്ടത്.

വൈകീട്ട് അഞ്ച് മണിയോടെ പാറയുടെ മുകളില്‍ നിന്ന് ചാടി കടുവ റോഡ് മുറിച്ച് കടന്ന് റേഷന്‍ കടയ്ക്ക് സമീപത്തെ തോട്ടത്തിലേക്ക് പോയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

കഴുത്തില്‍ കുരുക്ക് കുരുങ്ങി ചത്ത നിലയില്‍ മറ്റൊരു കടുവയെയും കണ്ടെത്തിയിട്ടുണ്ട്. അതേസമയം വന്യജീവികള്‍ക്ക് അപകടമുണ്ടാക്കുന്ന കെണികള്‍ കൃഷിയിടങ്ങളില്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് വനപാലകര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+