• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സര്‍ഫാസി നിയമം; വയനാട് ജില്ലയില്‍ 8370 കര്‍ഷകര്‍ ജപ്തിഭീഷണിയില്‍, സര്‍ഫാസി മോചനയാത്രയും, ലീഡ്ബാങ്ക് ധര്‍ണയും നടത്തുമെന്ന് ഹരിതസേന!

  • By Desk

കല്‍പ്പറ്റ: വയനാട്ടിലെ കാര്‍ഷികമേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാക്കാനുറച്ച് കര്‍ഷകസംഘടനയായ ഹരിതസേന. വയനാട്ടില്‍ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ മൂന്നിന് ബുധനാഴ്ച സര്‍ഫാസി മോചനയാത്രയും ലീഡ് ബാങ്കും ധര്‍ണയും നടത്തും.

സ്വര്‍ണ കവര്‍ച്ച: ബന്ധുവിനെ വധിച്ച ബംഗാള്‍ സ്വദേശി കുറ്റക്കാരനെന്ന് കണ്ടെത്തി

സര്‍ഫാസി നിയമത്തിന്റെ മറവില്‍ വയനാട്ടില്‍ മാത്രം 8370 കര്‍ഷകര്‍ക്കാണ് സ്വന്തം ഭൂമിയും സ്ഥലവും നഷ്ടമാകാന്‍ പോകുന്നത്. സംസ്ഥാനത്താകെ 15000-ത്തോളം പേരാണ് സര്‍ഫാസിയുടെ പേരില്‍ ജപ്തി നടപടികള്‍ നേരിടാനൊരുങ്ങുന്നത്. 2002-ല്‍ ലോക്‌സഭയില്‍ പാസാക്കിയ സര്‍ഫാസി നിയമം വന്‍കിട കമ്പനികള്‍ കുടിശിക വരുത്തുമ്പോള്‍ വായ്പാ തുകക്ക് തുല്യമായ ആസ്തികള്‍ കണ്ടുകെട്ടുന്നതിനുള്ളതായിരുന്നു.

Green army

എന്നാല്‍ കേരളത്തില്‍ കര്‍ഷകരെടുത്ത കാര്‍ഷികേതര വായ്പകളിന്‍മേല്‍ കൃഷിഭൂമിയും കിടപ്പാടവും പിടിച്ചെടുക്കാനാണ് ബാങ്കുകള്‍ ശ്രമിക്കുന്നതെന്ന് ഹരിതസേനാ ഭാരവാഹികള്‍ പറയുന്നു. തിരഞ്ഞെടുപ്പ് കാലത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകര്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ ജയിച്ചുകഴിഞ്ഞാല്‍ അത് പാലിക്കാന്‍ തയ്യാറാകണം. കര്‍ഷകരോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാകണം.

കര്‍ഷകന് പ്രതിമാസം പതിനായിരം രൂപയെങ്കിലും ജീവനാംശം നല്‍കണമെന്നും ഹരിതസേനാഭാരവാഹികള്‍ ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന ലീഡ് ബാങ്ക് മാര്‍ച്ചില്‍ ഇരകളായ കര്‍ഷകര്‍ പങ്കെടുക്കും. രാജ്യത്തെ വ്യവസായിയുടെ കാര്യത്തില്‍ സര്‍ഫാസിനിയമം കര്‍ക്കശമാക്കാത്ത ധനകാര്യ സ്ഥാപനങ്ങള്‍ കേരളത്തിലെ സാധാരണക്കാരെ വേട്ടയാടി ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുകയാണ്. കാര്‍ഷികേതര വായ്പയുടെ പേരില്‍ കൃഷി ഭൂമി പിടിച്ചെടുക്കുന്നത് നീതികരിക്കാനാകില്ല.

മൊറട്ടോറിയം എന്ന പതിവ് വഞ്ചനകള്‍ മാറ്റി കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളാനാണ് ഭരണാധികാരികള്‍ തയ്യാറാകേണ്ടതെന്നും ഹരിത സേന ജില്ലാ പ്രസിഡണ്ട് എം.സുരേന്ദ്രന്‍ ,പി എന്‍ സുധാകര സ്വാമി, ജോസ് പുന്നക്കല്‍, ജോസ് പാലയാണ, എം.കെ.ജെയിംസ്, എം.കെ.ഹുസൈന്‍ എന്നിവര്‍ വയനാട്പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Wayanad

English summary
Haritha sena's protest against SARFAESI act in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X