• search
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഷാനവാസിന്റെ ഓര്‍മ്മയില്‍ അനുസ്മരണസമ്മേളനം; വികസനകാര്യങ്ങളില്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച വ്യക്തിത്വം: കെ മുരളീധരന്‍

  • By Desk

കല്‍പ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എംഐ ഷാനവാസ് അനുസ്മരണ സമ്മേളനം നടത്തി. കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷന്‍ കെ മുരളീധരന്‍ എം എല്‍ ഉദ്ഘാടനം ചെയ്തു. ഷാനവാസുമായുള്ള ആത്മബന്ധവും, പാര്‍ട്ടിയിലെ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളും അദ്ദേഹം പങ്കുവെച്ചു. എ കെ ആന്റണി പറഞ്ഞത് പോലെ ഷാനവാസിന്റെ നിര്യാണത്തിലൂടെ നഷ്ടമായത് മതേതര, ന്യൂനപക്ഷമുഖമാണെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ കലിപ്പിച്ച ശ്രീചിത്രന് അയ്യപ്പ ശാപം! തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയത് ആരുടെ ശാപം- ട്രോൾ

വികസനകാര്യങ്ങളില്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ഷാനവാസ്. പാര്‍ലമെന്റില്‍ അദ്ദേഹം മോദി സര്‍ക്കാരിനെതിരെ നടത്തിയ അതിശക്തമായ പ്രസംഗങ്ങള്‍ മാധ്യമങ്ങള്‍ അവഗണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷാനവാസുമായുണ്ടായിരുന്ന ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1981 മുതലാണ് ഷാനവാസുമായുള്ള ബന്ധം ആരംഭിക്കുന്നത്. 1982 മന്‍മോഹന്‍ ബംഗ്ലാവില്‍ വെച്ച് കൂടുതലടുത്തു.

K Muraleedharan

ഇന്ദിരാജിയുടെയും കെ കരുണാകരന്റെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് ശക്തി പകരാന്‍ ഷാനവാസിന്റെ പ്രവര്‍ത്തനത്തിന് അക്കാലഘട്ടങ്ങളില്‍ സാധിച്ചു. 84-ല്‍ തിരവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പം അദ്ദേഹം കെ പി സി സി സെക്രട്ടറിയായി. 1987-ല്‍ വടക്കേക്കരയില്‍ നിയമസഭാ സീറ്റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 91-ല്‍ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമില്ലെത്തിയപ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനും മറ്റും കെ കരുണാകരന്‍ നിയോഗിച്ചത് രമേശ് ചെന്നിത്തലക്കൊപ്പം ഷാനവാസിനെയായിരുന്നു.

എല്ലാവര്‍ക്കും അനുയോജ്യമായ സീറ്റുകള്‍ നല്‍കിയ ഷാനവാസിന് പിന്നെയും ലഭിച്ചത് വടക്കേക്കരയില്‍ തന്നെയായിരുന്നു അദ്യത്തേത് പോലെ വീണ്ടും 200 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. പിന്നീട് 1996-ല്‍ പട്ടാമ്പി നിയമസഭാ സീറ്റിലും, 99-ല്‍ ചിറയിന്‍കീഴ് ലോക്‌സഭാ മണ്ഡലത്തിലും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പലപ്പോഴും വിജയിച്ചുകയറാന്‍ സാധിക്കുന്ന സീറ്റുകളില്‍ മത്സരിക്കാമായിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറാവാതെ തിരഞ്ഞെടുപ്പുകളെ സധൈര്യം നേരിടുകയായിരുന്നു.

പിന്നീടാണ് 2009-ല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ അദ്ദേഹം മത്സരിക്കുന്നത്. കഴിഞ്ഞ ഒമ്പതര വര്‍ഷക്കാലമായി അദ്ദേഹം വയനാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. ആദ്യടേമില്‍ രോഗബാധിതനായെങ്കിലും അദ്ദേഹം അതിനെ അതിജീവിച്ച് തിരിച്ചെത്തി. പ്രളയകാ ലത്ത് മണ്ഡലത്തിലുടനീളം ആരോഗ്യം വകവെക്കാതെയും ഓടി നടന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും മുരളീധരന്‍ അനുസ്മരിച്ചു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു.

കൂടുതൽ വയനാട് വാർത്തകൾView All

Wayanad

English summary
K muraleedharan's comment about MI Shanavas

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more