കടുവയെ പിടിക്കാത്തതില്‍ നാട്ടുകാര്‍ കലിപ്പില്‍, കുടുങ്ങി വനംവകുപ്പ്, രണ്ട് ദിവസത്തിനകം പ്രക്ഷോഭം

കല്‍പ്പറ്റ: വയനാട്ടില്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടും കടുവയെ പിടിക്കാന്‍ സാധിക്കാതെ വനംവകുപ്പ്. വലിയ സമ്മര്‍ദത്തിലാണ് ഉദ്യോഗസ്ഥര്‍. അതേസമയം രണ്ട് ദിവസത്തെ അന്തിമ തിയതി നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍.
അതിനുള്ളില്‍ കടുവയെ പിടിച്ചില്ലെങ്കില്‍ സമരവുമായി തെരുവില്‍ ഇറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. നേരത്തെ റോഡ് ഉപരോധം അടക്കം നാട്ടുകാര്‍ നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ ഇത് വര്‍ധിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
കടുവാ ഭീതി കാരണം പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. വനംവകുപ്പ് ഇത് ഗൗരവത്തോടെ കണ്ടിട്ടില്ലെന്നാണ് പരാതി.

നെന്മേനി, അമ്പലവയല്‍, പഞ്ചായത്തുകളില്‍, കഴിഞ്ഞ രണ്ട് മാസമായി ഈ കടുവ ഭീതി പടര്‍ത്തി കൊണ്ടിരിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളില്‍ ഇതിനെ പിടിക്കണമെന്നാണ് ആവശ്യം. അമ്പുകുത്തി വന്യജീവി പ്രതിരോധ ആക്ഷന്‍ കമ്മിറ്റി ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
ശക്തമായ പ്രക്ഷോഭം അതിനുള്ളില്‍ കടുവയെ പിടിച്ചില്ലെങ്കില്‍ പ്രക്ഷോഭം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. അമ്പുകുത്തി മുതല്‍ പൊന്മുടിക്കോട്ട വരെയുള്ള സ്ഥലങ്ങളില്‍ രണ്ട് മാസത്തിനിടെ നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. അത് മാത്രമല്ല കഴിഞ്ഞ ദിവസം ഒന്‍പതാം ക്ലാസുകാരിയെ കടുവയെ കണ്ട് പതറിപ്പോയിരുന്നു.
പെണ്‍കുട്ടി വീട്ടുവരാന്തയില്‍ നില്‍ക്കുമ്പോഴാണ് മുറ്റത്ത് കടുവയെത്തിയത്. പേടിച്ച് വിറച്ച പെണ്‍കുട്ടിയെ ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയെങ്കിലും കുട്ടി ഇതുവരെ കരച്ചില്‍ മാറാത്ത അവസ്ഥയിലാണ് ഉള്ളത്.
അന്നേ ദിവസം രാത്രിയില്‍ ബൈക്കിലെത്തിയ യുവാവിന്റെ മുമ്പിലും കടുവയെത്തി. വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം പുറത്തുപോകാന്‍ പറ്റാത്ത അവസ്ഥയാണ്. നാട്ടുകാര്‍ക്ക് നേരെ കടുവയുടെ ആക്രമണമുണ്ടായാല്‍ ജനരോഷം അതിരൂക്ഷമാകുമെന്നാണ് സമിതിയുടെ മുന്നറിയിപ്പ്.
അതിന് മുമ്പ് തന്നെ കടുവയെ പിടിക്കാനാണ് ആവശ്യം. അതേസമയം കടുവ തോട്ടത്തിലെത്തി കെണിയില്‍ കുടുങ്ങി ചത്തതിന് കേസെടുത്തതിലും നാട്ടുകാര്‍ക്ക് രോഷമുണ്ട്.












Click it and Unblock the Notifications