പത്രിക സമര്‍പ്പിക്കും മുമ്പ് വയനാട്ടിനെ ഇളക്കി മറിക്കാന്‍ രാഹുല്‍; റോഡ് ഷോ ആവേശമാകും
കല്‍പ്പറ്റ: വയനാട്ടുകാര്‍ കാത്തിരിക്കുകയാണ് രാഹുല്‍ ഗാന്ധി എംപിയെ മണ്ഡലത്തിലേക്ക് പ്രചാരണത്തിനായി രാഹുല്‍ ഇതുവരെ എത്തിയിട്ടില്ല. പക്ഷേ നാളെ നാമനിര്‍ദേശ പത്രി സമര്‍പ്പിക്കാനായി രാഹുല്‍ എത്തും. അതുകൊണ്ട് തന്നെ നാട്ടുകാര്‍ വമ്പന്‍ സ്വീകരണം തന്നെ രാഹുലിന് നല്‍കും.
നാളെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് രാഹുല്‍ നാമനിര്‍ദേശ പ്രതിക സമര്‍പ്പിക്കുക. അതേസമയം രാഹുലിന്റെ വരവ് ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. യുഡിഎഫ് പ്രവര്‍ത്തകര്‍ ഈ വാര്‍ത്ത കേട്ട് മണ്ഡലത്തില്‍ സജീവമായിരിക്കുകയാണ്. പത്രിക സമര്‍പ്പിക്കും മുമ്പ് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയും ജില്ലയിലുണ്ടാവും.

മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ഏറനാട് വണ്ടൂര്‍, നിലമ്പൂര്‍, തിരുവമ്പാടി എന്നീ 7 നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ റോഡ് ഷോയിലേക്ക് എത്തും. കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളും അതുപോലെ യുഡിഎഫിലെ പ്രമുഖരും റോഡ് ഷോയില്‍ പങ്കെടുക്കും. രാഹുല്‍ വരുന്നത് ആവേശം അണഞ്ഞ അവസ്ഥയിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
സ്ഥാനാര്‍ത്ഥിയില്ലാതെ പ്രചാരണം നടത്തുന്നതിനും കോണ്‍ഗ്രസ് തടസ്സം നേരിട്ടിരുന്നു. എന്നാല്‍ രാഹുല്‍ വരുന്നതോടെ ആ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടിരിക്കുകയാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, അബ്ബാസ് അലി തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കളും റോഡ് ഷോയിലുണ്ടാവും.
അതേസമയം ജില്ലയിലേക്കുള്ള രാഹുലിന്റെ വരവ് കൃത്യമായി ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ട്. മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ തലക്കല്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടറിലാണ് രാഹുല്‍ വന്നിറങ്ങുക. അതിന് ശേഷമാണ് ഷോ ആരംഭിക്കുക. റോഡ് ഷോ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലേക്കും, പിന്നീട് സിവില്‍ സ്റ്റേഷന്‍ പരിസരത്തുമായി അവസാനിപ്പിക്കും.
രാഹുല്‍ ഇത്രയും ദിവസം മണ്ഡലത്തില്‍ വരാതിരുന്നതിന്റെ ക്ഷീണം ഈ റോഡ് ഷോയിലൂടെ മാറിക്കിട്ടുമെന്ന വിലയിരുത്തലിലാണ് കോണ്ഗ്രസ്. റോഡ് ഷോ അവസാനിപ്പിച്ച ശേഷം ജില്ലാ കളക്ടറും വരണാധികാരി കൂടിയുമായ രേണുരാജിന് രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇരുപത് മണ്ഡലങ്ങളിലേക്കുമുള്ള ക്യാമ്പയിന്റെ തുടക്കമായിരിക്കും രാഹുലിന്റെ റോഡ് ഷോയെന്ന് നേതാക്കള്‍ വ്യക്തമാക്കി.
നേരത്തെ രാഹുലിന്റെ അസാന്നിധ്യം ചൂണ്ടിക്കാണിച്ചായിരുന്നു ഇടതുപക്ഷവും എന്‍ഡിഎയും പ്രചാരണം ആരംഭിച്ചത്. ഇതില്‍ കോണ്‍ഗ്രസ് സമ്മര്‍ദത്തിലായിരുന്നു. അതേസമയം വയനാട്ടില്‍ അജീഷിന്റെ വിഷയം അടക്കം ഉന്നയിച്ചാണ് ബിജെപിയെ കോണ്‍ഗ്രസ് നേരിടുന്നത്. അജീഷിന്റെ കുടുംബത്തിന് ലഭിക്കേണ്ടിയിരുന്ന തുക മുടക്കിയത് ബിജെപിയാണെന്നും, കെ സുരേന്ദ്രന്‍ അതില്‍ മാപ്പുപറഞ്ഞിട്ട് പ്രചാരണം നടത്തിയാല്‍ മതിയെന്നുമാണ് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞത്.


Click it and Unblock the Notifications