കുടുംബത്തോടെ ഉപവാസ സമരത്തിനെത്തി കെഎസ്ആര്‍ടിസി ജീവനക്കാര്‍: ശമ്പളമില്ലാത്തതില്‍ പ്രതിഷേധം
കല്‍പ്പറ്റ: രണ്ട് മാസമായിട്ടും ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഓണമായിട്ട് കൂടി ശമ്പളം പൂര്‍ണമായും ലഭിച്ചിട്ടില്ല. ഇവര്‍ കുടുംബാംഗങ്ങളെയും കൂട്ടിയാണ് ഉപവാസ സമരം നടത്തിയത്.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ കൂട്ടായ്മയായ ശബരി സ്വയംസഹായക സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഉപവാസ സമരം. ഇത്രയും കാലം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ജീവനക്കാര്‍. എന്നാല്‍ ഓണമെത്തിയിട്ടും ശമ്പളം നല്‍കാത്തതോടെയാണ് പ്രതിഷേധം ശക്തമായത്.

ജീവനക്കാരെല്ലാം പട്ടിണിയിലാണെന്ന് ഇവര്‍ പറയുന്നു. സര്‍ക്കാരിനെതിരെയാണ് ഇവരുടെ രോഷം മുഴുവന്‍. നിങ്ങളൊക്കെ സുരക്ഷിതമായി ജീവിക്കുന്നില്ലേ, എന്തിനാണ് ഞങ്ങളെ മാത്രം ബുദ്ധിമുട്ടിക്കുന്നതെന്ന പ്രതിഷേധ മുദ്രാവാക്യങ്ങളാണ് ബത്തേരി ഡിപ്പോക്ക് മുന്നിലെ പ്രതിഷേധത്തില്‍ ഉയര്‍ന്നത്.
വീട്ടിലെ എല്ലാ കാര്യങ്ങളും നടക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. പലതും കാശില്ലാത്തതിനാല്‍ നടത്താനാവാത്ത കാര്യമാണ്. കഴിഞ്ഞ ദിവസമാണ് മകള്‍ക്ക് ഓണക്കോടി എടുത്ത് കൊടുക്കാന്‍ പണമില്ലെന്ന് ഒരു ജീവനക്കാരന്‍ കരഞ്ഞ് പറഞ്ഞത്.
ശമ്പളം കിട്ടാത്തത് കൊണ്ട് കുട്ടികളുടെ പഠനം വരെ മുടങ്ങിയിരിക്കുകയാണ്. കുടുംബത്തിലെ ഏതൊങ്കിലും ഒരാള്‍ക്കെങ്കിലും അസുഖം ബാധിച്ചാല്‍ പോലും ചികിത്സ മുടങ്ങുന്ന അവസ്ഥയാണ്. ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണെന്നും സമരക്കാര്‍ പറയുന്നു.
രണ്ടു മാസത്തെ ശമ്പളം മൂന്നിലൊന്ന് പണമായും ബാക്കി കൂപ്പണ്‍ നല്‍കുന്നതിലും കാര്യമില്ലെന്നും, ഇത് ഉപകാരപ്പെടില്ലെന്നുമാണ് ഇവര്‍ പറയുന്നത്. കൂപ്പണ്‍ കീറിയെറിയാനും മുദ്രാവാക്യമുണ്ട്. എന്നാല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.
ഓണത്തിന് പട്ടിണിക്ക് ഇടരുതേ എന്നാണ് ജീവനക്കാര്‍ പ്രതിഷേധ മുദ്രാവാക്യമായി വിളിച്ചത്. പലരും രണ്ട് മാസത്തോളം കൈയ്യില്‍ കാശൊന്നും ഇല്ലാതെയാണ് മുന്നോട്ടുള്ള ജീവിതം തള്ളി നീക്കുന്നത്. ഹൈക്കോടതി വരെ ശമ്പളം നല്‍കണമെന്ന് പറഞ്ഞിട്ടും അക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ഈ ഓണവും പണമില്ലാതെ തള്ളി നീക്കേണ്ടി വരുമെന്നാണ് ജീവനക്കാര്‍ നിരാശയോടെ പറയുന്നത്. സര്‍ക്കാരിന് ശമ്പളം നല്‍കുന്നതിനോടുള്ള താല്‍പര്യക്കുറവും, ഉത്സാഹമില്ലായ്മയുമാണ് തങ്ങളെ ബാധിക്കുന്നതെന്നാണ് ജീവനക്കാരുടെ നിലപാട്.












Click it and Unblock the Notifications