നൂറിലധികം റേഷന്‍കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍; അലക്ഷ്യമായിട്ടിരിക്കുന്നത് മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസ് കെട്ടിടത്തിന് പിന്നില്‍, ദുരുപയോഗം ചെയ്യാന്‍ സാധ്യത
മാനന്തവാടി: വീട്ടമ്മമാരുടെ ഫോട്ടോ പതിച്ച റേഷന്‍കാര്‍ഡുകള്‍ അലക്ഷ്യമായി ഉപേക്ഷിച്ച നിലയില്‍. മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസ് കെട്ടിടത്തിന് പിന്നിലാണ് നൂറിലധികം വരുന്ന റേഷന്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ചിട്ടുള്ളത്. റേഷന്‍കാര്‍ഡ് അലക്ഷ്യമായിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സംഭവം വിവാദമായി കഴിഞ്ഞു. മാനന്തവാടി സിവില്‍ സ്റ്റേഷനിലായിരുന്നു താലൂക്ക് സപ്ലൈ ഓഫീസ് പ്രവര്‍ത്തിച്ചുവന്നിരുന്നത്.
നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ഇസ്രായേല്‍ പ്രധാനമന്ത്രി; യുഎന്നില്‍ പിന്തുണച്ചതിന്... താങ്ക്യു മോദി
മൂന്നുമാസം മുമ്പ് അവിടെ ന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ട്രൈസം ഹാളിലേക്ക് മാറ്റി. സിവില്‍സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നത് കൊണ്ടായിരുന്നു ഈ ഓഫീസ് മാറ്റം. ഇപ്പോഴുള്ള ഓഫീസിന് പിന്നിലാണ് റേഷന്‍കാര്‍ഡുകള്‍ ഇതുപോലെ അലക്ഷ്യമായിട്ടിരിക്കുന്നത്. ഉപേക്ഷിച്ച ഡിസ്‌പോസിബിള്‍ ഗ്രാസുകള്‍ക്കും, മറ്റ് ചപ്പുചവറുകള്‍ക്കുമൊപ്പമാണ് ഇത്രയും റേഷന്‍ കാര്‍ഡുകള്‍ കൂട്ടിയിട്ടിരിക്കുന്നത്.
എ.പി.എല്‍, ബി.പി.എല്‍ പരാതികളെ തുടര്‍ന്ന് മാറ്റി നല്‍കിയവയും, പേര് ചേര്‍ക്കുന്നതിനും, നീക്കം ചെയ്യുന്നതിനുമായി നല്‍കിയ കാര്‍ഡുകള്‍ക്ക് പകരം വാങ്ങിവെച്ച കാര്‍ഡുകളുമാണ് ഉപേക്ഷിച്ചതെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഈ റേഷന്‍കാര്‍ഡുകള്‍ ഇപ്പോള്‍ പലരും എടുത്തുകൊണ്ട് പോകാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
വിരലടയാളം രേഖപ്പെടുത്തേണ്ടതിനാല്‍ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് റേഷന്‍ ഷാപ്പുകളില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ ലഭിക്കില്ലെങ്കിലും റേഷന്‍ കാര്‍ഡ് മാവേലി സ്റ്റോള്‍ ഉള്‍പ്പെടെയുള്ള മറ്റ് പലകാര്യങ്ങള്‍ക്കും സര്‍ക്കാര്‍, ബേങ്ക്, ആവശ്യങ്ങള്‍ക്കും ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. റേഷന്‍കാര്‍ഡ് ഉടമകളുടെ ഫോട്ടോ പതിച്ച പുറംചട്ട അടക്കമുള്ള കാര്‍ഡുകള്‍ അലക്ഷ്യമായി ഉപേക്ഷിച്ചത് സപ്ലൈ ഓഫീസില്‍ നിന്ന് തന്നെയാണെന്ന് വ്യക്തമാണ്.