ഷാബാ ഷരീഫിനെ വെട്ടിനുറുക്കിയ ശേഷം കേക്ക് മുറിച്ച് ആഘോഷം; ഷൈബിന്റെ ഭാര്യയും അറസ്റ്റില്‍
കല്‍പ്പറ്റ: നിലമ്പൂരില്‍ നാട്ടുവൈദ്യന്‍ ഷാബാ ഷരീഫിനെ ക്രൂരമായി മര്‍ദിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യ അറസ്റ്റില്‍. ഇവരെ പലപ്പോഴായി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരാവാതെ മാറി നടക്കുകയായിരുന്നു. അറസ്റ്റ് ഒഴിവാക്കാന്‍ അവസാന നിമിഷം വരെ ഇവര്‍ പല ശ്രമങ്ങളും നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.

കൊല നടക്കുന്ന കാര്യവും, ഷാബയെ ഇവിടെ തടവില്‍ പാര്‍പ്പിച്ചിരുന്ന കാര്യവും ഷൈബിന്റെ ഭാര്യയായ ഫസ്‌നയ്ക്ക് അറിയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അത് മാത്രമാണ് ഷാബാ ഷരീഫിനെ കൊന്ന ശേഷം, വെട്ടിനുറുക്കി മൃതദേഹം ഒഴുക്കി കളയുന്നതിന് അടക്കമുള്ള കാര്യങ്ങളില്‍ ഇവരുടെ സാന്നിധ്യവും ഉണ്ടെന്ന് പോലീസ് പറഞ്ഞു.
തെളിവ് നശിപ്പിക്കാന്‍ ഫസ്‌ന കൂട്ടുനിന്നുവെന്നും പോലീസ് വ്യക്തമാക്കി. ഒറ്റമൂലിയുടെ രഹസ്യം അറിയാനായിട്ടാണ് പ്രതികള്‍ ചേര്‍ന്ന് മൈസൂരില്‍ നിന്ന് ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്നത്. തുടര്‍ന്ന് നിലമ്പൂരില്‍ തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി മര്‍ദിച്ചു. ഒരു വര്‍ഷത്തില്‍ അധികമായി പീഡനങ്ങള്‍ തുടര്‍ന്നു. ഒടുവില്‍ ഇയാള്‍ കൊല്ലപ്പെടുകയായിരുന്നു.
തുടര്‍ന്ന് പ്രതികള്‍ മൃതദേഹം വെട്ടിനുറുക്കി പുഴയില്‍ ഒഴുക്കുകയായിരുന്നു. ഫസ്‌നയെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. പക്ഷേ ഇവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഫസ്‌നയെ നിലവില്‍ പ്രതിയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ അന്ന് പോലീസ് പറഞ്ഞത്.
ഫസ്‌നയെ മേപ്പാടിയിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ അറസ്റ്റ് ഒഴിവാക്കാനായി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. അവിടെ നിന്ന് ഫസ്‌ന ഒളിവില്‍ പോകാന്‍ ശ്രമിക്കുകയായിരുന്നു. ആ സമയത്താണ് അറസ്റ്റിലായത്. ഇവര്‍ നിലമ്പൂരിലുള്ള വീട്ടില്‍ സ്ഥിരം താമസക്കാരിയായിരുന്നു. അതേസമയം ഷാബയുടെ മൃതദേഹം വെട്ടിനുറുക്കിയ ശേഷം എടവണ്ണ സീതിഹാജി പാലത്തില്‍ നിന്ന് ചാലിയാര്‍ പുഴയിലേക്ക് ഒഴുക്കുകയായിരുന്നു.
അന്നേ ദിവസം രാത്രി തന്നെ ഫസ്‌നയും ഷൈബിനും കേക്ക് മുറിച്ച് ആഘോഷിച്ചു. മകന്റെ ജന്മദിനവുമായി ബന്ധപ്പെട്ടായിരുന്നു ഇവര്‍ കേക്ക് മുറിച്ച് ആഘോഷിച്ചത്. പല കാര്യങ്ങളും ഇവരില്‍ നിന്ന് അറിയാന്‍ പോലീസ് ശ്രമിച്ചെങ്കിലും ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
നാട്ടുവൈദ്യന്റെ കൊലപാതകത്തിന് പുറമേ അബുദാബിയില്‍ നടന്ന രണ്ട് കൊലപാതകങ്ങളിലും ഷൈബിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ബിസിനസ് പങ്കാളിയായിരുന്ന ഹാരിസിനെയും ഇവരുടെ മാനേജരായ ചാലക്കുടി സ്വദേശിനിയെയും കൊലപ്പെടുത്തിയെന്ന കേസിലാണ് ഷൈബിനെ അടുത്തിടെ പ്രതി ചേര്‍ത്തത്.
യുവതിയെ കൊലപ്പെടുത്തി ഹാരിസ് ജീവനൊടുക്കിയെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഷൈബിന്റെ ശ്രമം. എന്നാല്‍ നാട്ടുവൈദ്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാള്‍ അറസ്റ്റിലായതോടെയാണ് അബുദാബിയില്‍ നടന്ന ഇരട്ടക്കൊലകളുടെയും രഹസ്യങ്ങള്‍ പുറത്തെത്തിയത്. പ്രതികളെ ഷൈബിന്റെ വീട്ടില്‍ എത്തിച്ച് പോലീസ് തെളിവെടുപ്പും നടത്തി.












Click it and Unblock the Notifications