വയനാട്ടില്‍ അവസാനിക്കാതെ കടുവാഭീതി, വാകേരിയില്‍ പാതി ഭക്ഷിച്ച നിലയില്‍ മാനിന്റെ ജഡം
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി. നാട്ടിലാകെ ഭീതി പരത്തുന്ന രീതിയിലാണ് ഇത്തവണ കടുവയുടെ വരവ്. സൗത്ത് വയനാട് ഡിവിഷനിലെ ചെതലയം റെയ്ഞ്ചിലെ വാകേരിയിലാണ് വീണ്ടും കടുവയിറങ്ങിയത്. വാകേരി ടൗണിന് സമീപത്തായുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ രാവിലെ എഴുമണിയോടെയാണ് കടുവയെ കണ്ടത്.

കടുവ മാത്രമല്ല, ഒപ്പം രണ്ട് കുഞ്ഞുങ്ങളുമുണ്ട്. സമീപത്ത് തന്നെ പാതി ഭക്ഷിച്ച നിലയില്‍ മാനിന്റെ ജഡവും കണ്ടെത്തി. ഇതോടെ ഈ മേഖലയില്‍ വളര്‍ത്തുമൃഗങ്ങളൊന്നും സുരക്ഷിതമായ നിലയില്‍ അല്ലെന്ന് നാട്ടുകാര്‍ പറയുന്നു.
കടുവയുള്ളതിനാല്‍ എങ്ങനെയാണ് പുറത്തിറങ്ങുന്നതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നു. ഇതുവരെ വനംവകുപ്പ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. വാകേരിയില്‍ കടുവാ ഭീതി ഒന്നൊഴിഞ്ഞു എന്ന് കരുതിയിരിക്കുമ്പോള്‍ അടുത്തത് എത്തിയിരിക്കുന്നത്. മൂന്നാഴ്ച്ച മുമ്പ് വാകേരിയില്‍ ആഴ്ച്ചകളോളം ഒരു കടുവ ഭീതി പരത്തിയിരുന്നു.
വനംവകുപ്പ് ഇതിനെ കൂടു വെച്ച് പിടിച്ചിരുന്നു. ഒരു ഭയം പോയി, ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കടുവാസാനിധ്യം വീണ്ടും കണ്ടെത്തിയത് വാകേരിയില്‍ വലിയ ഭീതി സമ്മാനിച്ചിരിക്കുകയാണ്. പകല്‍ മുഴുവന്‍ നാട്ടുകാര്‍ക്ക് വലിയ ഭയമായിരുന്നു. വീടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ഭയമായിരുന്നു.
ഈ കടുവയെ വനപാലകര്‍ എത്തിയാണ് വനത്തിലേക്ക് തുരത്തിയത്. കാപ്പിത്തോട്ടത്തിനകത്ത് നിന്ന് മാനിന്റെ കരച്ചില്‍ കേട്ടാണ് കഴിഞ്ഞ ദിവസം നാട്ടുകാര്‍ നോക്കിയത്. എന്നാല്‍ കടുവയെയും കുട്ടികളെയുമാണ് നാട്ടുകാര്‍ പറഞ്ഞു. പാതി ഭക്ഷിച്ച മാനിനെ ജഡം സമീപത്തുണ്ടായിരുന്നു.
ആളുകളെ കണ്ടത്തോടെ മാനിനെ കാപ്പിത്തോട്ടത്തില്‍ ഉപേക്ഷിച്ച ശേഷം കടുവ മറ്റൊരു ഭാഗത്തേക്ക് മാറിയതായി നാട്ടുകാര്‍ വ്യക്തമാക്കി. റാപ്പിഡ് റെസ്‌പോണ്‍സ് ടീം അടക്കം കടുവയെ തപ്പി സ്ഥലത്തെത്തിയിരുന്നു. ഇവര്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കടുവയെ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് വനത്തിലേക്ക് തുരത്തി.
കടുവയെ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിച്ച ശേഷമായിരുന്നു വനത്തിലേക്ക് തുരത്തിയത്. നേരത്തെ പതിനാല് വയസ്സുള്ള പെണ്‍കടുവയായിരുന്നു വനംവകുപ്പിന്റെ പിടിയിലായത്. ആഴ്ച്ചകോളോളമാണ് ഇത് നാട്ടുകാരെ വിറപ്പിച്ചത്. പിടിയിലാകുന്നതിന് ഒരു ദിവസം മുമ്പ് ഏദന്‍വാലി പ്ലാന്റേഷനിലെ വളര്‍ത്തുനായയെ കൊന്നുതിന്നിരുന്നു.
നാട്ടുകാര്‍ ഇവിടെ ഉപരോധവുമായി രംഗത്ത് വന്നിരുന്നു. അതേസമയം സമീപ പ്രദേശമായ മൂന്നാന കുഴിയിലെ ജനവാസ മേഖലയോട് ചേര്‍ന്നു കിടക്കുന്ന കാപ്പിത്തോട്ടങ്ങളില്‍ മൂന്ന് കടുവകളെ പ്രദേശവാസികള്‍ മുമ്പ് കണ്ടിട്ടുണ്ട്. ഇവയാകാം വാകേരിയില്‍ എത്തിയതെന്നാണ് കരുതുന്നത്.












Click it and Unblock the Notifications