അയനിയാറ്റിലിലെ കടുവ സ്ഥലം വിട്ടോ? ക്യാമറകളിലൊന്നും സാന്നിധ്യമില്ല; വനംവകുപ്പിന് താല്‍ക്കാലികാശ്വാസം
മാനന്തവാടി: വയനാട്ടില്‍ കടുവ ശല്യം കൊണ്ട് പൊറുതിമുട്ടി നാട്ടുകാര്‍. അയനിയാറ്റിലെ കോളനിപരിസത്തിറങ്ങിയ കടുവയെ ഇതുവരെ കണ്ടെത്താനായില്ല. മാനന്തവാടി മേഖലയില്‍ ആകെ കടുവയുടെ വരവ് ഭീതിയുയര്‍ത്തിയിരിക്കുകയാണ്. അയനിയാറ്റില്‍ വനംവകുപ്പ് അധികൃതര്‍ വ്യാപകമായി തിരച്ചില്‍ നടത്തി. പക്ഷേ പുതിയ കാല്‍പ്പാടുകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല.
പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന് നേരത്തെ വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇവ ഇപ്പോഴും കാണാമറയത്താണ്. വീണ്ടും വരുമോ എന്ന ആശങ്ക നാട്ടുകാരില്‍ പലര്‍ക്കുമുണ്ട്. വനംവകുപ്പ് കടുവയെ കണ്ടതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

കടുവയ്ക്കായി കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക തിരച്ചിലാണ് മേഖലയില്‍ നടന്നത്. നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ റാപ്പിഡ് റെസ്‌പോണ്‍ ടീമും, തലപ്പുഴ ഫോറസ്റ്റ് സ്‌റ്റേഷന്‍ ടീമുമെല്ലാം നേരത്ത സ്ഥലത്തെത്തിയിരുന്നു. ജനങ്ങളുടെ ആശങ്കയകറ്റുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ കടുവയെ കണ്ടെത്താനാവാത്തതില്‍ ജനങ്ങള്‍ക്കിടയില്‍ ഭയം വര്‍ധിച്ചിരിക്കുകയാണ്.
തിരച്ചില്‍ എല്ലായിടത്തും നടത്തുന്നുണ്ടെന്ന് വനംവകുപ്പ് പറയുന്നു. പ്രദേശവാസികളുടെ ആശങ്കയറ്റുന്നതിനാല്‍ നൈറ്റ് പട്രോളിങ് അടക്കം ആരംഭിച്ചിരുന്നു. എത്ര വേഗം ആശങ്ക പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ട് ദിവസം മുമ്പാണ് കടുവയുടെ കാല്‍പ്പാടുകള്‍ അയനിയാറ്റിലില്‍ കണ്ടെത്തിയത്.
അയനിയാറ്റിലിലെ സംഭരണകേന്ദ്രത്തില്‍ പാല്‍ അളക്കാനെത്തിയവരാണ് കടുവയുടെ കാല്‍പ്പാടുകള്‍ ആദ്യമായി കണ്ടത്. ഇത് ഭീതി പടര്‍ത്തുകയായിരുന്നു. ഉടനെ തന്നെ വനപാലകരെ ഇവിടെയെത്തിക്കാനാണ് ആളുകള്‍ ശ്രമിച്ചത്. കടുവയുടെ കാല്‍പ്പാടുകള്‍ തന്നെയാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ടായിരുന്നു. വനപാലകര്‍ സ്ഥലത്തെത്തി പരിശോധിച്ചതോടെ അക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായി. പിന്നീടാണ് തിരച്ചില്‍ വ്യാപിപ്പിച്ചത്.
സമീപത്തുള്ള കാടുമൂടി കിടക്കുന്ന സ്ഥലങ്ങളിലും തേയില തോട്ടങ്ങളിലുമെല്ലാം തിരച്ചില്‍ നടന്നിരുന്നു. എന്നാല്‍ നിരാശയായിരുന്നു ഫലം. അയനിയാറ്റിലില്‍ അതിര്‍ത്തി പങ്കിടുന്ന പിലാക്കാവ് ജെസി വനത്തിലേക്ക് കടുവ പോയിട്ടുണ്ടാകാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.
കടുവ തിരിച്ചുവരുമോ എന്നാണ് ഭയത്തോടെ നാട്ടുകാര്‍ ചോദിക്കുന്നത്. പിന്നീട് കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാത്തതില്‍ വനംവകുപ്പ് ആശ്വാസത്തിലാണ്. എന്തായാലും കാര്യങ്ങളെ ലഘുവായി കാണാനില്ലെന്ന നിലപാടിലാണ് വനംവകുപ്പ്, കാല്‍പ്പാടുകള്‍ കണ്ട പ്രദേശത്തായി രണ്ട് ക്യാമറകള്‍ വനപാലകര്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ക്യാമറയിലൊന്നും കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല.
നേരത്തെ വയനാട് മേപ്പാടി ഓടത്തോടിലെ അമ്പലം റോഡില്‍ കടുവയുടെ ആക്രമണമുണ്ടായിരുന്നു. മൂന്ന് ആടുകളെ ദിവസങ്ങള്‍ക്ക് മുമ്പാണ് കടുവ ആക്രമിച്ച് കൊന്നത്. പറമ്പില്‍ മേയാന്‍ വിട്ടതായിരുന്നു ആടുകളെ. പിന്നീട് വനംവകുപ്പ് എത്തിയാണ് കടുവയാണ് ഇതെന്ന് സ്ഥിരീകരിച്ചത്.












Click it and Unblock the Notifications