കാട് എട്ട് കിലോമീറ്റര്‍ അകലെ, കടുവ എന്നിട്ടുമെത്തി, വയനാട്ടില്‍ വന്‍ ഭീതി
കല്‍പ്പറ്റ: വയനാട്ടില്‍ കടുവയിറങ്ങി കര്‍ഷകനെ ആക്രമിച്ചതോടെ നാട്ടുകാര്‍ വീണ്ടും ഭയത്തില്‍. ഇത്തവണ ഭയം കുറച്ച് കൂടുതലാണ്. സാധാരണ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കാറുള്ള കടുവ ഇത്തവണ മനുഷ്യനെ തന്നെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സാധാരണ വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളാണ് കടുവ എത്താറുള്ളത്. എന്നാല്‍ ഇത്തവണ അതെല്ലാം തെറ്റിയിരിക്കുകയാണ്.
എട്ട് കിലോമീറ്റര്‍ താണ്ടിയാണ് കടുവ എത്തിയത്. പുതുശ്ശേരി വെള്ളാരം കുന്നും കഴിഞ്ഞ് എട്ട് കിലോമീറ്റര്‍ പോയാല്‍ മാത്രമേ വനത്തിലെത്താനാവൂ. ഇവിടെ കുരങ്ങന്‍മാര്‍ പോലും എത്താറില്ല. ഇവിടെ വന്യമൃഗങ്ങളുടെ യാതൊരു ശല്യവുമില്ല. എന്നാല്‍ ഇവിടെ കടുവയെത്തിയത് നാട്ടുകാരെ ഭയപ്പെടുത്തുന്നു.

കടുവയിറങ്ങിയ സ്ഥലം വീടുകള്‍ നിറഞ്ഞ് നില്‍ക്കുന്ന ജനവാസ മേഖലയാണ്. ഇതിന് ഏറ്റവും അടുത്തുള്ളത്. കുഞ്ഞോ വനമാണ്. പിന്നെയുള്ളത് പതിനാല് കിലോമീറ്റര്‍ അകലെയുള്ള പേര്യ വനമാണ്. അത് കണ്ണൂര്‍ അതിര്‍ത്തിയിലാണ്.
ഇത്രയും ദൂരെയുള്ള വനത്തില്‍ നിന്ന് കടുവ കാപ്പിത്തോട്ടങ്ങളും, ജനവാസ മേഖലകളും കടന്നെത്തിയെന്നാണ് കരുതുന്നത്. അതേസമയം ആശങ്ക വേറെ ഒരുപാടുണ്ട് നാട്ടുകാര്‍ക്ക്. കര്‍ഷകനെ ആക്രമിച്ച ശേഷം ഈ കടുവ എങ്ങോട്ട് പോയെന്നാണ് നാട്ടുകാര്‍ അന്വേഷിക്കുന്നത്. കടുവ കര്‍ഷകനെ ആക്രമിച്ച ശേഷം മുകളിലേക്കുള്ള ഭാഗത്തേക്ക് പോയെന്നാണ് സംശയിക്കുന്നത്.
പക്ഷേ കടുവ എവിടെയാണെന്ന് അറിയാതെ കരുതിയിരിക്കുകയാണ് ജനങ്ങള്‍. ഏത് നിമിഷവും ചാടിവീഴാമെന്നാണ് ഭയമാണ് ജനങ്ങള്‍ക്കുള്ളത്. വനംവകുപ്പ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കടുവയെ പിടിക്കാനാവാത്തത് വലിയ ആശങ്കയായി മാറിയിട്ടുണ്ട്.
രാത്രി വീണ്ടും കടുവ ഇറങ്ങി ആക്രമിക്കാമെന്നാണ് ഭയം. രണ്ട് വര്‍ഷം മുമ്പ് സമീപത്തെ ഒരുപ്രദേശത്ത് കടുവയുടെ കാല്‍പ്പാട് കണ്ടെത്തിയിരുന്നു. അന്ന് കടുവയെ ആരും കണ്ടിട്ടില്ല. അതിന് ശേഷം ഇവിടെ വന്യമൃഗങ്ങളൊന്നും എത്തിയിരുന്നില്ല. അതുകൊണ്ട് ആര്‍ക്കും അത്ര ഭയപ്പാടൊന്നും ഉണ്ടായിരുന്നില്ല.
കര്‍ഷകന്‍ കൊല്ലപ്പെട്ടതിന് അടുത്തുള്ള വയലില്‍ വെച്ച് യുവതിയാണ് കടുവയെ ആദ്യം കണ്ടത്. ഇവര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് വനപാലകര്‍ എത്തിയെങ്കിലും കാര്യമുണ്ടായില്ല. കാപ്പിത്തോട്ടത്തിലേക്ക് പോയ കര്‍ഷകനെ കടുവ ആക്രമിക്കുകയായിരുന്നു.
ഇതിന് ശേഷമാണ് പട്രോളിങ് അടക്കം ശക്തമാക്കിയത്. കടുവയുടെ അലര്‍ച്ചകേട്ടാണ് കര്‍ഷകന്റെ സുഹൃത്ത് ഓടിയെത്തിയത്. എന്നാല്‍ ചോരയില്‍ കുളിച്ച് നില്‍ക്കുന്ന കര്‍ഷകനെയാണ് കാണാന്‍ കഴിഞ്ഞത്. കടുവയായതിനാല്‍ നാട്ടുകാര്‍ അടക്കം ആദ്യം അടുക്കാന്‍ ഭയമായിരുന്നു.












Click it and Unblock the Notifications