വയനാട്ടില്‍ വീണ്ടും കടുവയെത്തി; സിസിടിയില്‍ രണ്ട് മണിക്കൂറോളം നീണ്ട ദൃശ്യങ്ങള്‍
ബത്തേരി: വയനാട്ടില്‍ വീണ്ടും ഭീതി പരത്തി കടുവയെത്തി. കൊന്നിട്ട പശുക്കിടാവിന്റെ ബാക്കി ഭക്ഷിക്കാനെത്തിയ കടുവ സിസിടിവിയില്‍ അടക്കമുള്ള ക്യാമറകളില്‍ രണ്ട് മണിക്കൂറോളം പതിഞ്ഞത്. വാകേരിയില്‍ തന്നെയാണ് വീണ്ടും കടുവയെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ നാട്ടുകാരെ ഇപ്പോള്‍ ഭയപ്പെടുത്തിയിരിക്കുകയാണ്.
വാകേരിക്കടുത്തായുള്ള സീസീ ഞാറക്കാട്ടിലുള്ള സുരേന്ദ്രന്‍ എന്നയാളുടെ തൊഴുത്തിലാണ് കടുവ വീണ്ടുമെത്തിയത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. വനംവകുപ്പ് കടുവയെ പിടിക്കാനായി പ്രദേശത്ത് കൂടുകള്‍ വരെ സ്ഥാപിച്ചിരിക്കുകയാണ്. സുരേന്ദ്രന്റെ കൃഷിയിടത്തിലാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്.

അതേസമയം സാമാന്യം ഭീമാകാരനായ കടുവയാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. നേരത്തെ തന്നെ നാട്ടുകാര്‍ കടുവയെ പിടിക്കാന്‍ കൂട് സ്ഥാപിക്കണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കടുവയുടെ ചിത്രവും, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവും വേണമെന്നായിരുന്നു വനംവകുപ്പിന്റെ നിലപാട്.
പത്തോളം ക്യാമറകളും, മൂന്ന് കൂടുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. കടുവയുടെ ചിത്രം സിസിടിവിയില്‍ പതിഞ്ഞതോടെ കൂട് സ്ഥാപിക്കാന്‍ വനംവകുപ്പ് നിര്‍ബന്ധിതരാവുകയായിരുന്നു. ഇവിടെ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറിയുള്ള കൃഷിയിടത്തിലും നാട്ടുകാര്‍ കടുവയെ കണ്ടിട്ടുണ്ട്. അതുകൊണ്ട് നാട്ടുകാര്‍ മൊത്തത്തില്‍ ഭയന്നിരിക്കുകയാണ്.
വാകേരി താഴത്തങ്ങാടിക്ക് സമീപത്തായുള്ള കല്ലൂര്‍ കുന്നില്‍ കണ്ടിടത്താണ് കടുവയെ കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. കടുവ റോഡ് മുറിച്ച് കടന്ന് കാപ്പിത്തോട്ടത്തിലേക്ക് പോകുന്നത് കണ്ടുവെന്നാണ് കല്ലൂര്‍ കുന്നിലെ വ്യാപാരി പറയുന്നത്. പടക്കം പൊട്ടിച്ച് കൊണ്ടാണ് കടുവയെ തുരത്തിയത്. കടുവ വന്ന രണ്ട് വീടുകളിലും പശുക്കള്‍ ഉണ്ടായിരുന്നു.
വനംവകുപ്പിന്റെ ക്യാമറകളിലൊന്നിലും കടുവയെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിന് വേണ്ടത്ര ക്വാളിറ്റിയില്ല. അതുകൊണ്ട് ദൃശ്യങ്ങള്‍ക്ക് വ്യക്തതയുമില്ല. കടുവയാണെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും, ഇരുട്ടത്ത് തിളങ്ങുന്ന രണ്ട് കണ്ണുകളാണ് കല്ലൂര്‍കുന്നില്‍ കണ്ടതെന്നും, ഇത് കടുവയാണെന്ന് പറയാനാവില്ലെന്നും റേഞ്ച് ഓഫീസര്‍ പറഞ്ഞു.












Click it and Unblock the Notifications