വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാകേരിയിലെ കടുവ കാടുമൂടിയ എസ്‌റ്റേറ്റിലേക്ക് കടന്നു, മയക്കുവെടി വെക്കാന്‍ അനുമതി

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലെ വാകേരിയില്‍ ഇറങ്ങിയ കടുവയെ പിടിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. കടുവ ജനവാസ കേന്ദ്രത്തില്‍ നിന്ന് കാടുമൂടി കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റിലേക്ക് നീങ്ങിയിരിക്കുകയാണ്. അതേസമയം പ്രദേശത്ത് കൂടും നിരീക്ഷണ ക്യാമറുകളും കൂടുതലായി സ്ഥാപിക്കാനാണ് വനംവകുപ്പ് തീരുമാനം.

കടുവ ജനവാസ മേഖലയിലേക്ക് വീണ്ടും തിരിച്ചെത്തുന്നത് തടയാനാണ് നീക്കം. രണ്ട് ദിവസത്തോളമായി വാകേരിയെ വിറപ്പിക്കുകയാണ് ഈ കടുവ. പലയിടത്തേക്കായി ഈ കടുവ മാറുന്നത് നാട്ടുകാരെ ആകെ ഭയപ്പെടുത്തിയിരുന്നു. ഇപ്പോള്‍കടുവ കടന്നുകളഞ്ഞത് എല്ലുമല എസ്‌റ്റേറ്റിലേക്കാണ്. ഇതിന് തൊട്ടടുത്തായിട്ടാണ് വനമേഖലയുള്ളത്.

1

അതേസമയം കഴിഞ്ഞ ദിവസം ഈ കടുവയെ മയക്കുവെടി വെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കിയിരുന്നു. ജനവാസ മേഖലയില്‍ എത്തിയാല്‍ മയക്കുവെടിച്ച് വെച്ച് പിടിക്കാനായിരുന്നു നിര്‍ദേശം. കഴിഞ്ഞ ദിവസം രാവിലെ കിണറ്റില്‍ നിന്ന് വെള്ളമെടുക്കാന്‍ പോയ അങ്കണവാടി ടീച്ചര്‍ കടുവയെ നേരില്‍ കണ്ടിരുന്നു.

അച്ഛന്റെ ആത്മാവ് പറഞ്ഞു ലോട്ടറിയെടുക്കാന്‍; പ്രവചിച്ച് ജ്യോതിഷി, യുഎസ്സുകാരന് അടിച്ചത് ലക്ഷങ്ങള്‍അച്ഛന്റെ ആത്മാവ് പറഞ്ഞു ലോട്ടറിയെടുക്കാന്‍; പ്രവചിച്ച് ജ്യോതിഷി, യുഎസ്സുകാരന് അടിച്ചത് ലക്ഷങ്ങള്‍

കടുവാഭീതിയിലുള്ള വാര്‍ഡുകളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. വാകേരി ഗാന്ധി നഗറില്‍ നാല് നിരീക്ഷണ ക്യാമറകളാണ് ഒരുക്കിയിട്ടുള്ളത്. കടുവ തിരിച്ചെത്തിയാല്‍ ഇതിലൂടെ അറിയാമെന്നാണ് വനംവകുപ്പ് കരുതുന്നത്. ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്തുണ്ട്.

Hair Fall: മുട്ട കൊണ്ട് ഇങ്ങനെയും ഗുണമുണ്ടോ; ഈ രീതിയില്‍ ഒന്ന് പരീക്ഷിക്കൂ; പിന്നെ ഇക്കാര്യങ്ങളുണ്ടാവില്ല

അതേസമയം കടുവയ്ക്ക് കാലിനേറ്റ പരിക്ക്, മറ്റ് കടുവകളുമായുള്ള ഏറ്റുമുട്ടലില്‍ സംഭവിച്ചതാകാം എന്നാണ് നിഗമനം. ജനവാസ കേന്ദ്രങ്ങളിലെ വളര്‍ത്തുമൃഗങ്ങളെ ഈ കടുവ ആക്രമിക്കാന്‍ സാധ്യതയില്ലെന്നാണ് വനംവകുപ്പ് അറിയിച്ചത്.

കടയില്‍ ബാക്കിയുള്ള 2 ടിക്കറ്റെടുത്തു; മിഷിഗണ്‍ ലോട്ടറിയില്‍ യുവാവിന് അടിച്ചത് കോടികള്‍, വൈറല്‍കടയില്‍ ബാക്കിയുള്ള 2 ടിക്കറ്റെടുത്തു; മിഷിഗണ്‍ ലോട്ടറിയില്‍ യുവാവിന് അടിച്ചത് കോടികള്‍, വൈറല്‍

മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമെത്തിയത്. കടുവ ഇനി ജനവാസ മേഖലയിലേക്ക് എത്തിയാല്‍ മയക്കുവെടി വെച്ച് പിടിക്കാന്‍ ശ്രമം തുടങ്ങുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. ചീഫ് വൈല്‍ഡന്‍ വാര്‍ഡന്‍ ഇതിനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Wayanad
English summary
vakeri tiger moves to estate that have nearby forest, forest officials on high alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X