Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്കയല്ല ആര് വന്നാലും ഇത്തവണ വോട്ട് ചെയ്യില്ല: തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് വയല്‍മൂല നിവാസികള്‍

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി മത്സരിക്കാന്‍ എത്തിയതോടെ വയനാട് ലോക്സഭ മണ്ഡലം ഒരിക്കല്‍ കൂടെ ദേശീയ തലത്തില്‍ ശ്രദ്ധ നേടുകയാണ്. പ്രിയങ്ക ഗാന്ധിക്ക് വോട്ടു തേടികൊണ്ട് രാഹുല്‍ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കളും മണ്ഡലത്തില്‍ സജീവമാണ്. മറുവശത്താവട്ടെ ഇടതുപക്ഷവും ബി ജെ പിയും തങ്ങളുടെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലുമാണ്ട്. ഒരുവശത്ത് തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങള്‍ ഇങ്ങനെ ചൂടേറുമ്പോള്‍ തന്നെ ഇത്തവണ ഒരുപാർട്ടിക്കും വോട്ട് ചെയ്യില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് നെന്മേനി പഞ്ചായത്തിലെ വയല്‍മൂല നിവാസികള്‍.

ഒരു റോഡെന്ന പതിറ്റാണ്ടുകളായുള്ള തങ്ങളുടെ ആഗ്രഹം നിറവേറ്റാത്തതിലുള്ള പ്രതിഷേധമായിട്ടാണ് വോട്ട് ബഹിഷ്കരണമെന്നാണ് ആക്ഷന്‍ കമ്മിറ്റി ചെയർമാനായ ഹരിദാസന്‍ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നു. 40 വർഷങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ പൂർവ്വികർ വെട്ടിയ റോഡാണിത്. അന്ന് എങ്ങനെയായിരുന്നോ അത് പോലെയാണ് ഇപ്പോഴും കിടക്കുന്നത്. അതായത് 40 കൊല്ലമായും യാതൊരു പുരോഗതിയുമില്ലാതെ കിടക്കുന്ന കേരളത്തിലെ തന്നെ ഏക റോഡ് ഇതായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

vayalmoola

റോഡ് ഇല്ലാത്തത് കാരണം വലിയ ദുരിതത്തിലാണ് പ്രദേശത്തെ ആളുകള്‍. എന്തെങ്കിലും അസുഖം വന്നാല്‍ കിലോ മീറ്ററുകളോളും ചുമന്ന് കൊണ്ടുപോകേണ്ട സ്ഥിതിയാണ്. അപ്പോഴേക്കും ആളുകളുടെ ജീവന്‍ നഷ്ടമായി കാണും. മരണപ്പെട്ടവരേയടക്കം ഇത്രയധികം ദൂരം ചുമന്നാണ് ദഹിപ്പിക്കാനൊക്കെ കൊണ്ടുപോകുന്നത്. എത്രയും വേഗം സർക്കാർ ഈ വിഷയത്തില്‍ ശ്രദ്ധ ചെലുത്തി ഒരു പരിഹാരമുണ്ടാക്കണമെന്നതാണ് ഞങ്ങളുടെ ഏക ആവശ്യം.

35 കുടുംബങ്ങളാണ് ഇവിടെ വസിക്കുന്നത്. പുറത്ത് നിന്നുള്ളവരുടെ കൃഷിഭൂമിയിട്ടുണ്ട്. കൃഷി ചെയ്തിട്ടും ഉത്പന്നങ്ങള്‍ പുറത്തേക്ക് എത്തിക്കാന്‍ വഴിയില്ലാത്തതിനാല്‍ തരിശായിട്ട കൃഷിയിടങ്ങളുമുണ്ട്. രോഗികളും സ്കൂളില്‍ പഠിക്കുന്ന കുട്ടികളുമൊക്കെയുള്ളതിനാല്‍ കുറച്ചാളുകള്‍ ഇവിടെ നിന്നും താമസം മാറി പുറത്ത് വാടക വീട്ടില്‍ കഴിയുന്നവരുമുണ്ടെന്ന് ഹരിദാസന്‍ പറയുന്നു.

ഒരു രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തില്‍ വേണ്ട വിധത്തില്‍ ഇടപെടുന്നില്ല. അതേ രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായവർ തന്നെയാണ് ഇപ്പോള്‍ സമരത്തിന് ഇറങ്ങയതും. ഒരുമാസമായി ഇത്തരമൊരു തീരുമാനം എടുത്തിട്ടെങ്കിലും ആരും ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. കളക്ടർക്കും പരാതി നല്‍കിയെങ്കിലും ഒന്നിലും വ്യക്തമായ ഒരു പുരോഗതിയുണ്ടായില്ല. ഒരു ദേശീയ നേതാവ് ഇവിടെ മത്സരിക്കാന്‍ വന്നതോടെ, അദ്ദേഹം ജയിച്ച് പോയാല്‍ എന്തെങ്കിലും പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അതും പിന്നീട് അസ്ഥാനത്തായി. പ്രിയങ്ക ഗാന്ധിയല്ല, മറ്റ് ദേശീയ നേതാക്കളാണെങ്കിലും ഇവിടുത്തെ നേതാക്കളാണെങ്കിലും ഇത്തവണ ആർക്കും വോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+