Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധിയെ കാത്ത് വയനാട്, പ്രചാരണം കൊഴുപ്പിച്ച് കോണ്‍ഗ്രസ്; ഭൂരിപക്ഷം കൂടുമോ?

കല്‍പ്പറ്റ: വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി തന്നെ വരുമെന്ന് ഉറപ്പായതോടെ പ്രചാരണം കൊഴുപ്പിച്ച് കോണ്‍ഗ്രസ്. ഇനി രാഹുല്‍ പ്രചാരണത്തിനായി നേരിട്ട് എത്തുന്നത് കാത്തിരിക്കുകയാണ് പ്രവര്‍ത്തകരും വോട്ടര്‍മാരും. വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ബ്ലോക് തലത്തില്‍ ബൂത്ത് ലെവല്‍ ഏജന്റുമാരുടെയും ബൂത്ത് പ്രസിഡന്റുമാരുടെയും യോഗം പൂര്‍ത്തിയായിട്ടുണ്ട്.

വോട്ട് ചേര്‍ക്കല്‍ അടക്കം സജീവ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഭാരത് ജോഡോ ന്യായ് യാത്ര നടക്കുന്നതിനാല്‍ രാഹുല്‍ എന്നായിരിക്കും മണ്ഡലത്തില്‍ എത്തുകയെന്ന് കൃത്യമായി വിവരം ലഭിച്ചിട്ടില്ല.

rahul-gandhi-wayanad

ഭാരത് ജോഡോ ന്യായ് യാത്രയുടെ രണ്ടാം ഘട്ടത്തിലുള്ള രാഹുല്‍ ഗാന്ധി ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമായിരിക്കും വയനാട് സഞ്ചരിക്കുക. രാജ്യം മുഴുവന്‍ രാഹുലിന് സഞ്ചരിക്കേണ്ടി വരും. അതുകൊണ്ട് അധിക ദിവസം ജില്ലയില്‍ പ്രചാരണത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ല. രാഹുലിന് പകരം പ്രചാരണത്തിന് കുറ്റമറ്റ സംവിധാനമൊരുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

വയനാട് മണ്ഡലവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെയും യുഡിഎഫിലെ മറ്റ് ഘടകകക്ഷികളുടെയും പ്രധാന നേതാക്കള്‍ പങ്കെടുക്കും. കഴിഞ്ഞ തവണ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ അടങ്ങുന്ന തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് രാഹുല്‍ ഗാന്ധിക്കായി വയനാട്ടില്‍ പ്രവര്‍ത്തിച്ചത്.

അതേസമയം പോരാട്ടം ഇന്ത്യ മുന്നണിയില്‍ നിന്ന് തന്നെയുള്ള രണ്ട് പ്രമുഖ നേതാക്കള്‍ തമ്മിലാണെന്നതും വയനാട് മണ്ഡലത്തെ ഇത്തവണ ശ്രദ്ധാകേന്ദ്രമാക്കുന്ന കാര്യമാണ്. സിപിഐ ഇത്തവണ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലിലാണ്. അതുകൊണ്ടാണ് ആനി രാജയെന്ന കരുത്തുറ്റ ദേശീയ നേതാവിനെ തന്നെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.

അതേസമയം ദേശീയ നേതൃത്വത്തില്‍ തന്നെയുള്ള രാഹുല്‍ ഗാന്ധിയുമായി നല്ല അടുപ്പമുള്ള നേതാവാണ് ആനി രാജ. അങ്ങനെയുള്ള ഒരാളുമായി ഏറ്റുമുട്ടുന്നത് ദേശീയ തലത്തില്‍ തന്നെ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുതുന്നുണ്ട്.

ബിജെപി ഇന്ത്യ സഖ്യത്തിലെ രണ്ട് നേതാക്കള്‍ തന്നെ ഏറ്റുമുട്ടുന്നത് വലിയ ചര്‍ച്ചയാക്കാനുള്ള സാധ്യത ഏറെയാണെന്ന് വിലയിരുത്തലുണ്ട്. അതേസമയം കേരളത്തില്‍ കോണ്‍ഗ്രസിന് പരമാവധി സീറ്റുകള്‍ നേടാന്‍ രാഹുല്‍ ഇവിടെ തന്നെ മത്സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദമാണ് ഇതില്‍ നിര്‍ണായകമായത്.

രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ മത്സരിക്കാന്‍ താല്‍പര്യവുമുണ്ടായിരുന്നു. ഇതും പരിഗണിക്കാന്‍ കാരണമായി. രാഹുല്‍ തരംഗം കഴിഞ്ഞ തവണ സംസ്ഥാനത്ത് ഉണ്ടായത് പോലെ ഇത്തവണ ഉണ്ടാവില്ലെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. രാഹുലിന്റെ ഭൂരിപക്ഷം ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്നാല്‍ ആനി രാജയുടെ സാന്നിധ്യം അത് തടയുമെന്ന് കോണ്‍ഗ്രസ് ആശങ്കയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+