കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ ഇനി ലോക്കല്‍ കോള്‍ ഫ്രീ

  • By Soorya Chandran
Google Oneindia Malayalam News

ദുബായ്: യുഎഇയിലെ പ്രധാന ടെലിഫോണ്‍ സേവന ദാതാക്കളായ ഡു പുതിയ ഓഫറുമായി രംഗത്ത്. ഡു വിന്‍റെ ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ ലോക്കല്‍ ,നാഷണല്‍ കോളുകള്‍ സൗജന്യമായിരിക്കും. ലാന്‍ഡ് ലൈനില്‍ നിന്ന് ലാന്‍ഡ്‌ലൈനിലേക്ക് മാത്രമേഈ സൗജന്യം ലഭ്യമാകൂ.2013 സെപ്റ്റംബര്‍ ഒന്നമുതലാണ് സേവനം ലഭ്യമാവുക.

ഇതുകൂടാതെ സൗജന്യ ഇന്റര്‍നാഷണല്‍ കോളുകളുടെ ദൈര്‍ഘ്യവും കൂട്ടിയിട്ടുണ്ട്. 175 വിദേശ രാജ്യങ്ങളിലേക്ക് വിളിക്കാന്‍ ഈ സൗജന്യ മിനിട്ടുകള്‍ ഉപയോഗപ്പെടുത്താം. കൂടാതെ 500 പുതുപുത്തന്‍ സിനിമകളും ഇന്‍ര്‍നെറ്റ് വഴിയോ, കേബിള്‍ കണക്ഷന്‍ വഴിയോ ലഭ്യമാക്കാനും ഡു വിന് പദ്ധതിയുണ്ട്.

DU Logo

പുതിയ ഓഫറുകള്‍ ലഭിക്കാന്‍ ഉപഭോക്താക്കള്‍ എസ്എംഎസ് അയക്കുകയോ, കത്ത് കൊടുക്കുകയോ ഒന്നും വേണ്ട്. എല്ലാം സമയാസമയങ്ങളില്‍ ലഭ്യമാകും.

ഡുവിന്റെ മറ്റ് പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ആനുകൂല്യങ്ങളുണ്ട്. ടോക്ക് ആന്‍ഡ് സര്‍ഫ്, ടോക്ക്, സര്‍ഫ് ആന്‍ഡ് വാച്ച് പാക്കേജുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 25 ശതമാനം ഇളവ് ലഭിക്കും. യുഎഇ യില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ ബ്രോഡ്ബാന്‍ഡ് നിരക്കാകും ഇതോടെ ഡു ഉപഭോക്താക്കള്‍ക്ക് ലഭിക്കു എന്നും അധികൃതര്‍ അറിയിച്ചു.

പുതിയ പാക്കേജ് പ്രകാരം യുഎഇയിലെ ഫൈബര്‍ ടു ദ ഹോം(എഫ്ടിടിഎച്) ഉപഭോക്താക്കള്‍ക്കും മികച്ച സേവനമായിരിക്കും ലഭിക്കുക. ഡുവിന്റെ എഫ്ടിടിഎച് സേവനം വഴി ഉപഭോക്താക്കള്‍ക്ക് ഐപിടിവി സര്‍വ്വീസുകളും അതിവേഗ ഇന്റര്‍നെറ്റും ലഭ്യമാകും.

English summary
Telecom major du said all local and national calls from landline to landline on its network will be free from September 1.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X