ഇത്തിഹാദ് എയര്‍വേസില്‍ ഇനി ഫ്ളൈയിംഗ് നാനിമാര്‍?
അബുദാബി: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഇത്തിഹാദ് എയര്‍വേസില്‍ 2013 അവസാനത്തോട് കൂടി തന്നെ ഫ്ളൈയിംഗ് നാനിമാരുടെ സേവനം ലഭ്യമാകും. കുട്ടികളെ പരിചരിയ്ക്കുന്നവരാണ് നാനിമാര്‍. അമേരിയ്ക്കയിലെ നോര്‍ലന്റ് കൊളെജില്‍ നിന്ന് പരിശീലനം ലഭിച്ചവരാണ് നാനിമാര്‍. ദീര്‍ഘദൂര വിമാന സര്‍വ്വീസുകളിലാണ് നാനിമാരുടെ സേവനം ലഭ്യമാകുന്നത്.

ബ്രിട്ടീഷ് നോവലിസ്റ്റായ പമേല ലിണ്ടന്‍ ട്രാവേര്‍സിന്റെ മേരി പോപ്പിന്‍സ് എന്ന മാജിക്കല്‍ നാനിയുടെ കഥകളിലൂടെയാണ് നാനിമാര്‍ ലോകപ്രശസ്തിയാര്‍ജ്ജിയ്ക്കുന്നത്. കാറ്റിലൂടെ കുട്ടികളെ തേടി എത്തുന്ന ഈ മാജിക്കല്‍ നാനിയെ അനുസ്മരിപ്പിയ്ക്കുന്നന വിധത്തിലാണ് ഇത്തിഹാദ് എയര്‍വെയ്‌സ് തങ്ങളുടെ നാനിമാരെ സജ്ജരാക്കുന്നത്. ബ്രിട്ടനിലെ രാജ കൊട്ടാരത്തിലും കുട്ടികളെ പരിചരിയ്ക്കുന്നതിനായി റോയല്‍ നാനിമാര്‍ ഉണ്ട്.
ദീര്‍ഘദൂര വിമാനയാത്രകളിലാണ് നാനിമാരുടെ സേവനം ലഭ്യമാകുന്നത്. പല യാത്രക്കാര്‍ക്കും നിര്‍ത്താതെ കരയുന്ന ചെറിയ കുട്ടികള്‍സതലവേദന സൃഷ്ടിയ്ക്കാറുണ്ട്. എന്നാല്‍ കുട്ടികളുടെ മനശാസ്ത്രം നന്നായി പഠിച്ചെടുക്കുന്ന നാനിമാര്‍ കുട്ടികളുടെ ഉറ്റസുഹൃത്തായി നിമിഷ നേരം കൊണ്ട് തന്നെ മാറുമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചു.
ഓറഞ്ച് നിറത്തിലുള്ള കോട്ടുകളാണ് ഈ ഫ്‌ളൈയിംഗ് നാനിമാര്‍ ഉപയോഗിയ്ക്കുന്നത്. മികച്ചയാത്രാനുഭവം ഓരോ യാത്രക്കാരനും നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇത്തിഹാദ് എയര്‍വേസ്സിലെ ഗസ്റ്റ് സര്‍വ്വീസ് വിഭാഗം വൈസ് പ്രസിഡന്റ് ഒബ്‌റേ ടീട്റ്റ് പറഞ്ഞു.












Click it and Unblock the Notifications