കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകന്‍ ഖത്തര്‍ ജയിലില്‍; രക്ഷിക്കാന്‍ ഈ അമ്മയുടെ പോരാട്ടം, ഇനി മുന്നിലുള്ളത് മുപ്പത് ദിവസം മാത്രം

Google Oneindia Malayalam News

കൊച്ചി: ഗള്‍ഫ് രാജ്യങ്ങളില്‍ പലരും പല അപകടങ്ങളില്‍ വീണുപോവുന്നത് വാര്‍ത്തയാവാറുണ്ട്. പലരും ഊരിപോകാനാവാതെ കുടുങ്ങി പോകാറുമുണ്ട്. അത്തരമൊരു സംഭവത്തിലൂടെ കടന്നുപോയിരിക്കുകയാണ് വരാപ്പുഴ സ്വദേശി. ജയ. ഇവരുടെ മകന്‍ ഖത്തറിലെ ജയിലിലാണ്. ഇവര്‍ക്ക് പറയാനുള്ളത് കണ്ണുനിറയ്ക്കുന്ന കഥകളാണ്.

മകനെ ജോലിക്കായി കൊണ്ടുപോയ ഏജന്റ് വലിയ ചതി ചെയ്തതും, ജയിലില്‍ അടയ്ക്കപ്പെട്ടതുമൊക്കെ ജയയുടെ മനസ്സിലുണ്ട്. എന്നാല്‍ അതിലൊന്നും തളരാതെ ഈ അമ്മ പോരാട്ടത്തിലാണ്. മകനെ രക്ഷിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് അവരുടെ മുന്നിലുള്ളത്. സാധ്യമായ എല്ലാ വഴികളും അവര്‍ തേടുന്നുണ്ട്. വിശദമായ വിവരങ്ങളിലേക്ക്...

1

പാകിസ്താനെതിരെ ക്യാച്ച് വിട്ടതിന് അര്‍ഷ്ദീപ് ഖലിസ്ഥാന്‍ വാദി; കട്ടസപ്പോര്‍ട്ടില്‍ വിരാട് കോലി, മറുപടി വൈറല്‍

ലഹരിമാഫിയയുടെ ചതിയില്‍ കുടുങ്ങിയാണ് ജയയുടെ മകന്‍ യശ്വന്ത് ഖത്തറില്‍ ജയിലിലായത്. ഈ ഓണക്കാലത്തും മകനെ രക്ഷിക്കാനുള്ള ഓട്ടത്തിലാണ് അവര്‍. ശരിയാക്കേണ്ടതാണെങ്കില്‍ ഒരുപാട് രേഖകളും. ജയയുടെ പരിചയക്കാരനായ എടത്തല സ്വദേശി നിയാസാണ് ഈ കുടുക്കിലേക്ക് മകനെ എത്തിച്ചത്. ജൂണ്‍ ഏഴിനായിരുന്നു മകനെ ഖത്തറിലേക്ക് യാത്രയാക്കിയത്. നിയാസ് പറഞ്ഞ കാര്യങ്ങളൊക്കെ ജയ വിശ്വസിച്ച് പോയി. മര്‍ച്ചന്റ് നേവിയില്‍ ഡിപ്ലോമക്കാരനായിരുന്നു യശ്വന്ത്. വലിയ പ്രതീക്ഷകളോടെയാണ് ഇയാള്‍ ഖത്തറിലേക്ക് പോയത്.

2

ഞെട്ടിച്ച് കഴിഞ്ഞെങ്കില്‍ നിര്‍ത്തികൂടേ; സില്‍വര്‍ നെറ്റില്‍ മാരക ലുക്കായി കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ വൈറല്‍

ഫിഫ ഫുട്‌ബോള്‍ ലോകകപ്പുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളില്‍ ജോലി ഒഴിവ് ഉണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാള്‍ ജയയെ സമീപിച്ചത്. മകനെ കഷ്ടപ്പെട്ട് പഠിപ്പിച്ച ജയക്ക് ഈ ഓഫര്‍ സ്വര്‍ഗം കിട്ടിയത് പോലെയായിരുന്നു. വീട്ടുപണിക്ക് പോയിട്ടാണ് ജയ കുടുംബം പോറ്റുന്നത്. മകന് വിദേശത്ത് ജോലി കിട്ടിയാല്‍ അതോടെ രക്ഷപ്പെടുമെന്ന് ഇവര്‍ കണ്ടു. വലിയ പ്രതീക്ഷയോടെയാണ് ഈ അവസരത്തെ ജയ കണ്ടിരുന്നത്. നിയാസ് സൗജന്യ വിസയും വിമാന ടിക്കറ്റുമെല്ലാം തരപ്പെടുത്തി കൊടുക്കാമെന്നും ഏറ്റു. ഇതില്‍ കൂടുതല്‍ എന്ത് വേണമെന്ന ചിന്തയിലാണ് മകനെ ഖത്തറിലേക്ക് യാത്രയാക്കിയത്.

3

ആഢംബര കാറുകള്‍, ഫര്‍ണിച്ചറുകള്‍, സൊനാലിയുടെ ഫാം ഹൗസില്‍ നിന്ന് അപ്രത്യക്ഷമായത് കോടികളുടെ മുതല്‍!!ആഢംബര കാറുകള്‍, ഫര്‍ണിച്ചറുകള്‍, സൊനാലിയുടെ ഫാം ഹൗസില്‍ നിന്ന് അപ്രത്യക്ഷമായത് കോടികളുടെ മുതല്‍!!

ദുബായില്‍ എത്തിയപ്പോഴാണ് യശ്വന്ത് അപകടം തിരിച്ചറിഞ്ഞത്. ദുബായില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്രയ്ക്കിടെ അടിയന്തരമായി എത്തിക്കേണ്ട മരുന്നാണെന്ന് പറഞ്ഞ്, നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഒരു പാഴ്‌സല്‍ നിയാസ് യശ്വന്തിനെ ഏല്‍പ്പിക്കുന്നത്. ഖത്തറില്‍ ഇറങ്ങിയ യശ്വന്തിനെ വിമാനത്താവള അധികൃതര്‍ പിടികൂടിയപ്പോഴാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് തനിക്ക് തന്നുവിട്ടതെന്ന് മനസ്സിലാക്കിയത്. പക്ഷേ അധികൃതര്‍ യശ്വന്തിനെ മയക്കുമരുന്ന് കടത്തിന് ജയിലില്‍ ഇടുകയായിരുന്നു.

4

image credit: kerala kaumudi

മകനെ കുറിച്ച് യാതൊരു വിവരവുമില്ലാത്തതിനെ തുടര്‍ന്ന് ജയ നിയാസിനെ വിളിച്ചിരുന്നെങ്കില്‍ മകന്‍ ക്വാറന്റീനില്‍ ആയിരിക്കുമെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. ഖത്തര്‍ ജയിലില്‍ നിന്ന് യശ്വന്ത് വിളിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങളെല്ലാം ജയ അറിഞ്ഞത്. ആലുവ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ നിയാസിനെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ജയ പരാതി നല്‍കിയിട്ടുണ്ട്.

5

ബ്രിട്ടനില്‍ കൂറ്റന്‍ കെട്ടിട്ടത്തില്‍ നിന്ന് യുവാവിന്റെ അഭ്യാസം; അലറി വിളിച്ച് ആളുകള്‍, വൈറല്‍ബ്രിട്ടനില്‍ കൂറ്റന്‍ കെട്ടിട്ടത്തില്‍ നിന്ന് യുവാവിന്റെ അഭ്യാസം; അലറി വിളിച്ച് ആളുകള്‍, വൈറല്‍

അതേസമയം യശ്വന്തിനെ ജാമ്യത്തില്‍ ഇറക്കാനും തിരികെ നാട്ടിലെത്തിക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അടക്കമുള്ള നിരവധി രേഖകല്‍ ആവശ്യമാണ്. ഉന്നതര്‍ നേരിട്ട് വിളിച്ചാല്‍ ജാമ്യവും മടക്കയാത്രയും എളുപ്പമാകുമെന്നാണ് ഖത്തര്‍ ജയില്‍ അധികൃതര്‍ അറിയിച്ചത്. മുപ്പത് ദിവസത്തിനകം എത്തിച്ചില്ലെങ്കില്‍ ഈ കേസ് കോടതിയിലേക്ക് പോകും. ജയയെ വഞ്ചിച്ചത് പോലെ നിയാസും സംഘവും സമാനമായി കബളിപ്പിച്ച് വിദേശത്തേക്ക് അയച്ച 25ലധികം പേരില്‍ പലരും ജയിലിലാണ്. ടൂറിസ്റ്റ് വിസയാണ് സംഘം നല്‍കിയിരിക്കുന്നത്.

English summary
a mother try to save her son's life, who is in qatar jail goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X