കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു മൊബൈല്‍ നമ്പറിന് 12 കോടി ?

  • By Soorya Chandran
Google Oneindia Malayalam News

ദുബായ്: ഒരു ഫോണ്‍ കണക്ഷന്‍ എടുക്കാന്‍ എത്ര രൂപയാകും. ഇപ്പോഴത്തെ സ്ഥിതിയില്‍ നമ്മുടെ നാട്ടിലൊക്കെ വെറുതേയാണ് സിം കാര്‍ഡൊക്കെ കൊടുക്കുന്നത്.

എന്നാല്‍ അബുദാബിയില്‍ ഒരാള്‍ തനിക്കിഷ്ടപ്പെട്ട ഫോണ്‍ നമ്പര്‍ സ്വന്തമാക്കാന്‍ ചെലവഴിച്ചത് എത്രയാണെന്നോ... 7,877,77 ദിര്‍ഹം. ഡോളറില്‍ പറഞ്ഞാല്‍ 20 ലക്ഷം ഡോളര്‍... ഇന്ത്യന്‍ റുപ്പിയില്‍ 12 കോടി രൂപ.

Mobile Phone

7777777 എന്ന നമ്പറിനായിരുന്നു ഇത്രയും വലിയ തുക ലഭിച്ചത്. മറ്റ് ഫാന്‍സി നമ്പറുകള്‍ക്കും നല്ല വിലലഭിച്ചിട്ടുണ്ട്.

12 കോടി രൂപ മുടക്കി ഇഷ്ട നമ്പര്‍ സ്വന്തമാക്കിയത് ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല. അജ്ഞാതനായ ഒരാള്‍ എന്ന് മാത്രമേ അബുദാബിയിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുള്ളു.

കാര്യം പണം മുടക്കി നമ്പര്‍ സ്വന്തമാക്കി എന്നൊക്കെ പറയാമെങ്കിലും സാങ്കേതികമായി ഈ ഇഷ്ട നമ്പര്‍, വാങ്ങിയ ആള്‍ക്ക് കിട്ടിക്കോളണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല. കാരണം എല്ലാ നമ്പറുകളുടേയും ആത്യന്തികമായ ഉടമസ്ഥാവകാശം സര്‍ക്കാരിനാണത്രെ. കൂടാതെ ലേലത്തിന് വച്ച നമ്പറുകള്‍ എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാന്‍ സേവനദാതാവിന് അധികാരം ഉണ്ടെന്ന് കടുത്ത നിബന്ധനയും ഉണ്ട്.

ഇത്തിസലാട്ട് ആണ് നമ്പറുകള്‍ ലേലത്തില്‍ വച്ചത്. സേവനപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് ശേഖരണത്തിന്റെ ഭാഗമായിരുന്നു ലേലം.

വിജയിക്ക് രണ്ട് വര്‍ഷത്തെ ഡയമണ്ട് പ്ലസ് പാക്കേഡ് ഇത്തിസലാട്ട് ഓഫര്‍ ചെയ്യുന്നുണ്ട്. 22500 മിനിട്ട് കോളും, 22500 എസ്എംഎസും 100 ജിബി ഇന്റര്‍നെറ്റ് സേവനവും പ്രതിമാസം ലഭിക്കും.

English summary
A VIP mobile number has sold for more than two million dollars at a charity auction in Abu Dhabi, it appears.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X