കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍:ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ച് 12 മരണം

Google Oneindia Malayalam News

ദോഹ: ഖത്തറില്‍ ഹോട്ടലിലെ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മൂന്നു മലയാളികളടക്കം 12 പേര്‍ കൊല്ലപ്പെട്ടു. അല്‍ഗറാഫയിലെ ലാന്‍ഡ് മാര്‍ക്ക് ഷോപ്പിങ് മാളിലുള്ള തുര്‍ക്കിഷ് റസ്റ്റോറന്റിലാണ് അപകടമുണ്ടായത്.

കൊയിലാണ്ടി മുചുകുന്ന് സ്വദേശി റിയാസ്, തിക്കേടി സ്വദേശി സക്കറിയ്യ, പുളിക്കല്‍ പാലങ്ങോട്ട് അബ്ദുല്‍ സലീം എന്നിവരാണ് മരിച്ച മലയാളികള്‍. അല്‍ വഹാബി ഗ്രൂപ്പിന്റെ ഹോട്ട് ചിക്കന്‍ നെറ്റ്‌വര്‍ക്കിലെ ജീവനക്കാരാണ് ഇവര്‍.

Doha Gas Explosion

ഹോട്ടലിനു മുകളില്‍ പ്രത്യേകം സജ്ജീകരിച്ചിരുന്ന ഗ്യാസ് ടാങ്കാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. പൊട്ടിത്തെറിയില്‍ ഷോപ്പിങ് മാളിന്റെ ഒരു ഭാഗം പരിപൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

60 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് ഖത്തര്‍ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ച് വിദഗ്ധ തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരിക്കേറ്റവരിലും നിരവധി മലയാളികളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ അല്‍ത്താനി സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

English summary
Twelve people were killed, including two children, and about 30 wounded when a gas tank exploded at a Turkish restaurant in the Qatari capital off Doha on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X