Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ ദുബായ് എമിഗ്രേഷന്‍ മീഡിയാ മോണിറ്ററിംഗ് വിപുലപ്പെടുത്തി!

ദുബായ്: എമിഗ്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട് വാര്‍ത്താ മാധ്യമങ്ങളില്‍ വരുന്ന പെതുജന പരാതികളെ നിരീക്ഷിക്കുന്ന മീഡിയ മോണിറ്ററിംഗ് വിഭാഗത്തിന്റെ പ്രവര്‍ത്തന സംവിധാനങ്ങള്‍ ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് വിപുലപ്പെടുത്തി. മീഡിയ രംഗത്തെ മികച്ച സ്മാര്‍ട്ട് സംവിധാനങ്ങള്‍ കൊണ്ട് രാജ്യത്തെ ഒട്ടുമിക മാധ്യമങ്ങളില്‍ വരുന്ന പരാതികളുടെ നിജസ്ഥിതി മനസിലാക്കാനുള്ള സംവിധാനങ്ങളാണ് വിപുലപ്പെടുത്തിരിക്കുന്നത്.

വിവിധ ഭാഷ മാധ്യമങ്ങളില്‍ വരുന്ന പരാതികള്‍ സ്മാര്‍ട്ട് ഉപകരണങ്ങളുടെ സഹായത്തെടെ വിവര്‍ത്തനം ചെയ്തു കാര്യങ്ങള്‍ മനസിലാക്കാനുള്ള സംവിധാനങ്ങളാണ് ഇവിടെയുള്ളത് . പത്രങ്ങള്‍, ടിവി ചാനലുകള്‍, വെബ്സൈറ്റുകള്‍ നവമാധ്യമങ്ങള്‍ തുടങ്ങിയവയില്‍ വരുന്ന പരാതികളുടെ നിജസ്ഥിതി മനസ്സിലാക്കാനും തുടര്‍ നടപടികളുടെ ഭാഗമായി അന്വേഷണ വിഭാഗത്തിന് വേഗത്തില്‍ സന്ദേശങ്ങള്‍ കൈമാറാനും വകുപ്പിന് കഴിയും . മികച്ച രീതിയില്‍ സജ്ജീകരിച്ച ഓഫീസ്, സ്‌ക്രീന്‍, ടെലിപ്രാംപ്റ്റര്‍, അത്യാധുനിക കമ്പ്യൂട്ടറുകള്‍ ,എച്ച് ഡി ക്യാമറകള്‍, ഏറ്റവും മികച്ച സാങ്കേതിക സന്ദേശവാഹക ഉപകരണങ്ങള്‍ എല്ലാം മീഡിയ മോണിറ്ററിംഗ് വിഭാഗത്തില്‍ പ്രത്യേകമായി സജീകരിച്ചുടുണ്ട്. 24 മണിക്കുറും പരാതികള്‍ ഓട്ടോമിറ്റിക് ആയി റിക്കോഡ് ചെയ്ത് ഫയലില്‍ രേഖപ്പെടുത്താനും ആവിശ്യമുള്ള സമയത്ത് വിവരങ്ങള്‍ കൈമാറാനും ഈ വിഭാഗത്തിന് സാധിക്കും. വീഡിയോ ടേപ്പ്, ഓഡിയോ ടേപ്പ്, പത്ര കട്ടിംങ്ങുകള്‍, വിവിധ ഭാഷയിലുള്ള ന്യൂസ് ലിങ്കുകള്‍ എല്ലാം ഇവിടെ തരം തിരിച്ച് സുക്ഷിച്ചിട്ടുണ്ട്.

dubai

വിവിധ മീഡിയകളിലുടെ പുറത്തു വരുന്ന താമസ കുടിയേറ്റ പരാതികള്‍ പരിഹരിക്കാന്‍ ഈ ഓഫീസ് സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് മാധ്യമ നിരീക്ഷണ വിഭാഗം നിലവില്‍ വന്നിരിക്കുന്നത്. 2012 ആണ് ദുബായ് എമിഗ്രേഷന്‍ മീഡിയ മോണിറ്ററിംഗ് ഓഫിസ് സ്ഥാപിച്ചത്. പ്രസ് മീറ്റിങ്ങുകള്‍, അഭിമുഖങ്ങള്‍, വിവിധ എമിഗ്രേഷന്‍ പ്രോഗ്രാമുകള്‍, പുതിയ വിസ നിയമങ്ങള്‍ എല്ലാം ഇവരിലുടെയാണ് പുറം ലോകത്ത് എത്തുന്നത്.

അതിനിടെ നവ മാധ്യമങ്ങളില്‍ ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ സേവന മികവുകള്‍ അടയാളപ്പെടുത്തി വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ആദ്യത്തെ സോഷ്യല്‍ മീഡിയ പരമ്പരയായ ''സബാഹ് അല്‍ ഖൈര്‍ യാവതന്‍ എന്ന പരിപാടിയിലുടെ ജീവനക്കാരുടെ സേവന മികവുകള്‍ മികച്ച രീതിയില്‍ പെതുജനങ്ങള്‍ക്ക് മുന്നിലെത്തിക്കാന്‍ സാധിച്ചു.

രാജ്യത്തോടും ഭരണാധികാരികളോടുമുള്ള ബഹുമാനവും, സേവന സന്നദ്ധയാണ് ഈ പരിപാടിയിലുടെ ലക്ഷ്യവെക്കുന്നതെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍മറി പറഞ്ഞു. ഇന്ത്യക്കാരടക്കമുള്ള വിവിധ രാജ്യക്കാര്‍ തങ്ങള്‍ക്ക് അന്നം നല്‍ക്കുന്ന രാജ്യത്തോട് സ്നേഹം പ്രകടിപ്പിച്ച് ഈ പരിപാടിയിലുടെ സംസാരിച്ചിട്ടുണ്ട്. ജി.ഡി. ആര്‍. എഫ്. എ യുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ '' സബാഹ് അല്‍ ഖൈര്‍ യാവത്തന്റെ 345 വീഡിയോകള്‍ പോസ്റ്റ് ചെയ്യ്തിട്ടുണ്ട്. ഇത് കാണാന്‍ ജിഡിആര്‍എഫ്എ എന്ന് ടൈപ് ചെയ്താല്‍ മതി.

വകുപ്പ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ചിത്രങ്ങളും വാര്‍ത്തകളും ഉടന്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യാന്‍ ഒരു പ്രത്യേക സോഷ്യല്‍ മീഡിയ വിഭാഗം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫെസ്ബുക്കില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സ് ആന്റ് ഫോറീന്‍ അഫയേഴ്സ് എന്ന് ടൈപ് ചെയ്താല്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ അറിയാം കഴിയും. സോഷ്യല്‍ മീഡിയ ഞങ്ങളുടെ പ്രധാന മീഡിയ വിഭാഗമാണെന്നും, പൊതുജനങ്ങളിലേക്ക് വക്കുപ്പിന്റെ സന്ദേശം എളുപ്പത്തിലെത്തിക്കാന്‍ ഇത്തരം മാര്‍ഗങ്ങള്‍ ഏറെ പ്രയോജനപ്പെടുമെന്നും ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ഉപതലവന്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു.

ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ ദുബായില്‍ എത്തുന്നുണ്ട്. അത് കൊണ്ട് അവര്‍ക്ക് ആവശ്യമായ വകുപ്പിന്റെ ഇന്‍ഫര്‍മേഷന്‍ എത്രയും വേഗത്തില്‍ അവരിലെത്തിക്കുക എന്നതാണ് ഞങ്ങളുടെ സേവനം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് മീഡിയ മോണിറ്ററിംഗ് വിഭാഗത്തിലെ ജീവനക്കാരായ അലി അബ്ദുല്‍ റസാഖ് അ്ല്‍ മജ്ജാന്‍, ഈസ്സാ അല്‍ ശംസി, അബ്ദുള്ള അബ്ദുല്‍ റസാഖ് അല്‍ മജ്ജാന്‍, റാഷിദ് എന്നിവര്‍ ഇന്ത്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+