കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിന്റെ വോട്ടെണ്ണല്‍ ദുബായില്‍ ആരംഭിച്ചു

Google Oneindia Malayalam News

ദുബായ്: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ദുബായ് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങിയതായി ബന്ധപ്പെട്ടവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച (11/03/2016) കാലത്ത് ഒന്‍പതു മണി മുതല്‍ രാത്രി പത്തു മണി വരെ ദുബായ് കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഓണ്‍ലൈന്‍ വഴി പേര് ചേര്‍ക്കുന്നതിന് സംവിധാനമൊരുക്കി.

വിവിധ മണ്ഡലങ്ങള്‍ക്ക് പ്രത്യേക കൌണ്ടറുകള്‍ ഒരുക്കിയാണ് വോട്ട് ചേര്‍ക്കുന്നത്. വിസ പേജ്, അഡ്രെസ്സ് പേജ് ഉള്‍പ്പടെയുള്ള പാസ്‌പ്പോര്‍ട്ട് കോപ്പിയും, വീട്ടിലെ ഒരംഗത്തിന്റെ ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡിന്റെ കോപ്പി, ഫോട്ടോ എന്നിവയാണ് വോട്ട് ചേര്‍ക്കാന്‍ ആവശ്യമായ രേഖകള്‍. ഇത്തരത്തില്‍ ചേര്‍ക്കുന്ന അപേക്ഷകള്‍ നാട്ടില്‍ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് നേരിട്ട് എത്തിച്ച് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.

electronic-voting-machine

ഇത്തരത്തില്‍ എത്തുന്നവരുടെ വോട്ടുകള്‍ പരമാവധി സ്വന്തം പാര്‍ട്ടിയുടെ പെട്ടിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും ഭാരവാഹികള്‍ പറയാതെ പറയുന്നുണ്ട്. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.കെ ഇബ്രാഹിം ആദ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഒ.കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇസ്മയില്‍ ഏറാമല പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.സംസ്ഥാന ഭാരവാഹികളായ ഹനീഫ് കല്‍മട്ട, അഷ്‌റഫ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

കോര്‍ഡിനേറ്റര്‍മാരായി ഷഹീര്‍ കൊല്ലം, നിഹ്മത്തുള്ള മങ്കട, സുഫൈദ് ഇരിങ്ങണ്ണൂര്‍, സലാം കന്യാപ്പാടി, ടി.എം.എ സിദ്ദീഖ്, മുഹമ്മദ് പുറമേരി, ജാഫര്‍ നിലയിടത്ത്, ഇര്‍ഷാദ് മലപ്പുറം, മുഹമ്മദ് അക്ബര്‍ ഗുരുവായൂര്‍,പി.ഡി നൂറുദ്ദീന്‍ എന്നിവരെ തെരഞ്ഞെടുത്തു. ഉമ്മര്‍ കോയ നടുവണ്ണൂര്‍, ജസീല്‍കായണ്ണ എന്നിവര്‍ രജിസ്‌ട്രേഷന്‍ ചുമതല നിര്‍വഹിക്കും.

ചെമുക്കന്‍ യാഹുമോന്‍, ഹംസ പയ്യോളി, മുസ്തഫ വേങ്ങര,സുബൈര്‍ വെള്ളിയോട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഈ അവസരം പ്രവാസികള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവര്‍ അഭ്യര്‍ഥിച്ചു

English summary
Dubai: KMCC's arrangement for Kerala Assembly Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X