സൗദി: റൊട്ടിയുടെ തൂക്കം കുറച്ചു ബേക്കറികള്‍ക്ക് പിഴ, സംഭവത്തിന് പിന്നില്‍ വ്യാജ അഭ്യൂഹങ്ങള്‍

  • By: Desk
Subscribe to Oneindia Malayalam

റിയാദ്: റൊട്ടിയുടെ തൂക്കം കുറച്ച് വില്‍പ്പന നടത്തുന്ന ബേക്കറികള്‍ക്ക് സൗദി വാണിജ്യ മന്ത്രാലയം പിഴ ചുമത്തി. നിയമ ലംഘനം നടത്തിയ ബേക്കറികള്‍ അടപ്പിക്കുകയും ചെയ്തു. സൗദിയില്‍ മൈദ സബ്‌സിഡി എടുത്തുകളയുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇതിനുപുറമെ ഇന്ധനം, വൈദ്യുതി നിരക്കുകള്‍ വര്‍ധിക്കുകയും വിദേശികളെ ജോലിക്ക് നിയമിക്കുന്നതിനുള്ള ചെലവ് ഉയര്‍ന്നതുമാണ് ചില ബേക്കറികളെ ഈ നീക്കത്തിലേയ്ക്ക് നയിച്ചത്.


ഒരു റിയാലിന് വില്‍ക്കുന്ന റൊട്ടിക്ക് മിനിമം 510 ഗ്രാം തൂക്കം ഉണ്ടായിരിക്കണമെന്നാണ് ചട്ടം. ഇതു ലംഘിക്കുന്ന ബേക്കറികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. എന്നാല്‍ മൈദയുമായുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെ ചില ബേക്കറികള്‍ റൊട്ടിയുടെ തൂക്കം 265 ഗ്രാം ആയി കുറയ്ക്കുകയായിരുന്നു. 390 ഗ്രാം, 467 ഗ്രാം, 487 ഗ്രാം, 459 ഗ്രാം തൂക്കത്തിലുള്ള റൊട്ടി പാക്കറ്റുകളാണ് മന്ത്രാലയം പരിശോധനയില്‍ കണ്ടെത്തിയത്.

useabnn

മൈദ സബ്‌സിഡി എടുത്ത് കളഞ്ഞിട്ടില്ലെന്നും പഴയ നിരക്കില്‍ തന്നെയാണ് മൈദ വിതരണം ചെയ്യുന്നതെന്നും കാര്‍ഷിക മന്ത്രാലയം വ്യക്തമാക്കി. റൊട്ടിയുടെ തൂക്കം കുറയ്ക്കുന്ന ബേക്കറികള്‍ക്ക് 5,000 റിയാല്‍ പിഴ ഈടാക്കുമെന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയിലെ ബേക്കറി കമ്മിറ്റി പ്രസിഡന്റ് ഫായിസ് ഹമാദ പറഞ്ഞു. റൊട്ടിയുടെ തൂക്കം കുറയ്ക്കുന്ന ബേക്കറികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നിയമ ലംഘകരില്‍ നിന്ന് ഈടാക്കുന്ന പിഴയുടെ അഞ്ച് ശതമാനം പാരിതോഷികമായി നല്‍കുമെന്നും മന്ത്രാലയത്തിന്റെ പ്രഖ്യാപനമുണ്ട്. മുപ്പത്തിയഞ്ച് വര്‍ഷമായി സൗദിയില്‍ മൈദ വിലയില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും സംഭവത്തോടെ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

English summary
Fine imposed to bakeries for quantity of the roti. The rumours spreads around in Saudi over removal of subsidy for maida.
Please Wait while comments are loading...