യുഎഇ ദേശീയ ദിനം: ലോകം ചുറ്റാന്‍ ഫ്‌ളൈ ദുബായ്, കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് കമ്പനി

  • By: Sandra
Subscribe to Oneindia Malayalam

ദുബായ്: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രത്യേക ഡിസ്‌കൗണ്ട് ഓഫറുമായി ഫ്‌ളൈ ദുബായ് എയര്‍ലൈന്‍സ്. ബുധനാഴ്ചയാണ് കമ്പനി കുറഞ്ഞ ഓഫര്‍ നിരക്കുകള്‍ പ്രഖ്യാപിച്ചത്. ഫ്‌ളൈ ദുബായ് സര്‍വ്വീസുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള ടിക്കറ്റില്‍ 45 ശതമാനം കുറവ് നിരക്കാണ് കമ്പനിയുടെ വാഗ്ദാനം ചെയ്യുന്നത്. 2017 ഒക്ടോബര്‍ 28വരെയാണ് കമ്പനിയുടെ ഓഫര്‍.


ബാങ്കോക്കിലെ ബീച്ചുകളില്‍ കറങ്ങുന്നതിനും കാഠ്മണ്ഡുവിലേക്ക് സഞ്ചരിക്കണമെങ്കിലും തിരഞ്ഞെടുക്കാവുന്ന ഓഫറാണ് ഫ്‌ളൈ ദുബൈ യുഎഇ ദേശീയ ദിനത്തില്‍ മുന്നോട്ടുവയ്ക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് 621 ദിര്‍ഹം, ജിസിസി രാജ്യങ്ങളില്‍ അവധി ദിനം ചെലവഴിക്കുന്നതിന് 440 ദിര്‍ഹവും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് 398 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ നാലുപേരില്‍ കൂടുതലുള്ള സംഘമായി യാത്ര ചെയ്യുമ്പോള്‍ 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് ഫ്‌ളൈ ദുബായ് വെബ്ബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.

flydubai

യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സും ഓഫര്‍ നിരക്കുകള്‍ പ്രഖ്യാപിച്ചിരുന്നു. യുഎഇ ദേശീയ ദിനത്തിന്റെ അവധികള്‍ക്കൊപ്പം വാര്യാന്ത്യവും വരുന്നതോടെ നീണ്ട അവധിയാണ് യുഎഇയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഡിസംബര്‍ ഒന്നുമുതല്‍ ജൂണ്‍ 15 വരെയാണ് ഓഫര്‍ കാലാവധിയെങ്കിലും ഡിസംബര്‍ എട്ടിനകം ബുക്കിംഗ് പൂര്‍ത്തീകരിക്കണമെന്നാണ് എയര്‍ലൈന്‍സിന്റെ നിര്‍ദേശം. ലോകത്തെ സുപ്രധാന കേന്ദ്രങ്ങളിലേക്കാണ് ഓഫറില്‍ യാത്ര ചെയ്യാന്‍ കഴിയുക. ഫിലിപ്പൈന്‍സ്, ബാങ്കോക്ക്, തുര്‍ക്കി, പാകിസ്താന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് എമിറേറ്റ്‌സിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നത്.

English summary
Flydubai's staggering low prices for UAE National Day upto 2017 October. flydubai is offering 45% off of return flights to major destinations where they have flights.
Please Wait while comments are loading...