• search
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ അൻപത്തി രണ്ടാമത് ശാഖ ഗ്രാൻഡ് മാൾ ഷാർജ അൽ മുസല്ലയിൽ പ്രവർത്തനം ആരംഭിച്ചു

  ഷാർജ: റീജൻസി ഗ്രൂപ്പിന് കീഴിലുള്ള റീട്ടെയിൽ വിഭാഗമായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ അൻപത്തി രണ്ടാമത് ശാഖ ഗ്രാൻഡ് മാൾ ഷാർജയിലെ അൽ മുസല്ലയിൽ ഷാർജ റൂളേർസ് ഓഫീസ് ചെയർമാൻ ഷെയ്ഖ് സാലെം അബ്ദുൽറഹ്മാൻ സാലെം അൽ ഖാസിമി നിർവ്വഹിച്ചു ചടങ്ങിൽ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ലാഹ് അൽ ഖാസിമി, ഷെയ്ഖ് അബ്ദുല്ലാഹ് ബിൻ മുഹമ്മദ് ഖാലിദ് അഹമ്മദ് അൽ ഖാസിമി, സുൽത്താൻ അൽ ഷംസി, പ്രമുഖ ബോളിവുഡ് സിനിമ നടൻ സുനിൽ ഷെട്ടി, ഡിഎം ഹെൽത്ത് കെയർ സി.എം.ഡി പത്മശ്രീ ഡോ: ആസാദ്‌ മൂപ്പൻ, റീജൻസി ഗ്രൂപ്പ് ചെയർമാൻ ശംസുദ്ധീൻ ബിൻ മൊഹിയുദ്ധീൻ, ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ : അൻവർ അമീൻ, ഡയറക്ടർമാരായ അബ്ദുറഹിമാൻ എ.പി, അബ്‌ദുൽ സുബ്ഹാൻ ബിൻ ശംസുദ്ധീൻ, മുഹമ്മദ് എൻ.വി, മുഹമ്മദ് ബിൻ അസ്‌ലം മുഹിയുദ്ധീൻ, സിൽവർ ഹോം ഡയറക്ടർ സലീം വ. ടി , ഗവൺമെൻറ് ഉദ്യോഗസ്ഥന്മാർ ,യു.എ.യിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ, റീജൻസി ഗ്രൂപ് റീജിയണൽ ഡയറക്ടർമാർ , മാനേജ്‌മന്റ് പ്രതിനിധികൾ കൂടാതെ ആയിരക്കണക്കിന് ഉപഭോക്താക്കളും പങ്കെടുത്തു

  അൽ​ഗർബ് പോലീസ് സ്റ്റേഷന് സമീപം, ഷാർജയിൽ നിന്നും സമീപ സ്ഥലങ്ങളിൽ നിന്നും പെട്ടെന്ന് എത്തിച്ചേരാവുന്ന സ്ഥലത്ത് പ്രവർത്തനമാരംഭിച്ച ഗ്രാൻഡ് മാളിനു രണ്ടു ലക്ഷം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുണ്ട് കൂടാതെ നാന്നൂറിൽപരം വാഹനങ്ങൾക്കു പാർക്കിംഗ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗാര്‍മെന്റ്‌സ്, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ ഉത്പന്നങ്ങള്‍, ഹോം അപ്ലയന്‍സ്, ഐ ടി ഉത്പന്നങ്ങള്‍, ഫര്‍ണിച്ചര്‍, ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയ ഉത്പന്നങ്ങളെല്ലാം ഗ്രാൻഡ് മാളിനുള്ളിലെ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഉത്ഘാടനത്തോടനുബന്ധിച്ച് നിരവധി ഉത്പന്നങ്ങൾക്കാണ്‌ പ്രത്യേക വിലക്കിഴിവ് പ്രഖ്യാപിച്ചിരുന്നതിനാൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. രാജ്യത്തെ ഭരണാധികാരികൾക്കും സ്വദേശികൾക്കും വിദേശികൾക്കും ഗ്രാൻഡ് ഉപഭോക്താക്കൾക്കും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നതായി റീജൻസി ഗ്രൂപ്പ് ചെയർമാൻ ശംസുദ്ധീൻ ബിൻ മൊഹിയുദ്ധീൻ പറഞ്ഞു

  sharjah

  ഗ്രാൻഡ് മാളിനുള്ളിൽ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് കൂടാതെ ജ്വല്ലറി, മണി എക്സ്ചേഞ്ചു , ഇലക്ട്രോണിക്സ് , മൊബൈൽ ഷോപ്പുകൾ, വാച്ച് ഷോപ് തുടങ്ങി നിരവധി വ്യാപാര സ്ഥാപങ്ങളും പ്രവർത്തനം ആരംഭിച്ചു കൂടാതെ മുന്നൂറു ആളുകൾക്ക് ഇരുന്നു ഭക്ഷണം കഴിക്കാവുന്ന തരത്തിൽ സജ്ജമാക്കിയ ഫുഡ് കോർട്ടിൽ ഇന്ത്യൻ അറബിക് ചൈനീസ് രുചി ഭേദങ്ങളുടെ സമൃദ്ധിയിൽ റെസ്റ്റോറെന്റ്റുകളും രണ്ടായിരം ചതുരശ്ര അടിയിൽ കൂടുതൽ ഉള്ള വിശാലമായ ഏരിയയിൽ കുട്ടികൾക്കായുള്ള വിവിധ വിനോദ ഉപകരണങ്ങളും പ്രവർത്തന സജ്‌ജമായി വരുന്നതായി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ : അൻവർ അമീൻ അറിയിച്ചു. റമദാൻ പ്രമാണിച്ചു തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്കുള്ള പ്രത്യേക വിലക്കിഴിവ് വരും ദിവസങ്ങളിലും തുടരുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

  English summary
  grant mall hypermarket 52nd branch inaugurated in Sharjah

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more