കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരീം വെങ്കിടങ്ങിനെ ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നു

Google Oneindia Malayalam News

ദുബായ്: ആള്‍ട്ടാ ട്രാവല്‍സ് ജനറല്‍ മാനേജറും പ്രവാസിയുമായ കരീം വെങ്കിടങ്ങിന് ഹ്യൂമാനിറ്റി അവാര്‍ഡും ഹോണററി ഡോക്ടറേറ്റും നല്‍കുന്നു. യു.എ.ഇയിലെ സാമൂഹ്യസാംസ്‌ക്കാരിക രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിത്വമാണ് കരീം വെങ്കിടങ്ങ്. ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് കണ്‍സള്‍ട്ടന്‍സി ആന്റ് റിസര്‍ച്ച് ഫൗണ്ടേഷനും, അക്കാദമി ഓഫ് യൂണിവേഴ്‌സല്‍ ഗ്ലോബല്‍ പീസും സംയുക്തമായാണ് അവാര്‍ഡ് നല്‍കുന്നത്.

കോയമ്പത്തൂരിലെ ശ്രീ രംഗനാഥര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. സമൂഹത്തിലെ താഴെതട്ടിലുള്ള ആളുകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് കണ്‍സള്‍ട്ടന്‍സി ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍. ജനങ്ങളുടെ സഹകരണത്തോടെ പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍, ലിംഗസമത്വം എന്നിവയുടെ സുസ്ഥിരമായ വികസനത്തിനായും ഐ.ഡി.സി.ആര്‍.എഫ് പ്രവര്‍ത്തിക്കുന്നുണ്ട്.

karimvenkidangu-photo

ലോകരാജ്യങ്ങളുടെ സമാധാനത്തിനും, സുരക്ഷയ്ക്കും, സാമൂഹ്യ ഐക്യത്തിനും സമൃദ്ധിയ്ക്കും വേണ്ടി നിലകൊള്ളുന്ന സ്ഥാപനമാണ് അക്കാദമി ഓഫ് യൂണിവേഴ്‌സല്‍ ഗ്ലോബല്‍ പീസ്. ശ്രീ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി. നാരായണ സ്വാമിയാണ് ചടങ്ങിലെ മുഖ്യാതിഥി.

ചെന്നൈയിലെ അക്കാദമി ഓഫ് യൂണിവേഴ്‌സല്‍ ഗ്ലോബല്‍ പീസ് സ്ഥാപകനും ചെയര്‍മാനുമായ ഡോക്ടര്‍ മധു കൃഷ്ണന്‍, കോയമ്പത്തൂര്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മാനേജ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ.കറുപ്പുസ്വാമി രാമനാഥന്‍, കോയമ്പത്തൂര്‍ ശ്രീ രംഗനാഥര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പാല്‍ എം.സത്യമൂര്‍ത്തി, കോയമ്പത്തൂര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് കണ്‍സള്‍ട്ടന്‍സി ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ.ആര്‍.ഡി ലോറന്‍സ്, ഐ.ഡി.സി.ആര്‍.എഫ് സി.ഇ.ഒ എം.പ്രഭു തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും.

English summary
Karim venkidangu bags honorary doctorate degree
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X