കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്ക അപകടം മരിച്ചവരുടെ ബന്ധുക്കള്‍ അടുത്ത വര്‍ഷത്തെ ഹജ്ജിന് സൗദി രാജാവിന്റെ അതിഥികളായി എത്തും

Google Oneindia Malayalam News

സൗദി: കഴിഞ്ഞ വെള്ളിയാഴ്ച മക്ക ഹറമിലുണ്ടായ ക്രെയിന്‍ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം പന്ത്രണ്ടായി. മഹാരാഷ്ട്രാ സ്വദേശി ഷെയ്ഖ് അലാവുദ്ദീന്റെ മ്യതദേഹം കഴിഞ്ഞ ദിവസം മക്കയിലെ മോര്‍ച്ചറിയില്‍ കണ്ടെത്തിയതോടെയാണ് മരിച്ച ഇന്ത്യക്കാരുടെ എണ്ണം പന്ത്രണ്ടായത്.

അതേ സമയം സംഭവത്തിനു ശേഷം മഹാരാഷ്ട്രയില്‍ നിന്നു തന്നെയുള്ള ഹൈദര്‍ ശറഫുദ്ദീനെ കാണാതായതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. കാണാതായ ഇന്ത്യക്കാരില്‍ ഒരാളെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. എന്നാല്‍ ശറഫുദ്ദീനെ കുറിച്ച് ഇതുവരെ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് അധിക്രതര്‍ അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒന്നരക്കോടി രൂപയുടെ ധനസഹായം സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

meccap3

പരിക്കേറ്റവര്‍ക്ക് 80 ലക്ഷവും ഗുരുതരമായ പരുക്ക് പറ്റിയവര്‍ക്ക് ഒന്നരക്കോടിയും ലഭിക്കും. സല്‍മാന്‍ രാജാവാണ് നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്. മരിച്ചവരുടെ ബന്ധുക്കള്‍ അടുത്ത വര്‍ഷത്തെ ഹജ്ജിന് സൗദി രാജാവിന്റെ അതിഥികളായി സൗദിയിലെത്തുമെന്നും അധിക്രതര്‍ അറിയിച്ചിട്ടുണ്ട്.

English summary
King Salman Offers 1M Saudi Riyals For Mecca Crane Crash Victims, Invites Relatives As Guests In Haj 2016
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X