മജീഷ്യന്‍ മുതുകാടിന്റെ നേതൃത്വത്തില്‍ എം പവര്‍ കേന്ദ്രം ആരംഭിക്കുന്നു സംരംഭം ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി.

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റിനോട് ചേര്‍ന്ന് എം പവര്‍ കേന്ദ്രം ആരംഭിക്കുന്നു. മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലാണ് സംരംഭത്തിന് തുടക്കമിടുന്നത്. ഇതിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 31 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. സംസ്ഥാന സാമുഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ ഗോപിനാഥ് മുതുകാടാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മാജിക് അക്കാദമിയിലെ മാജിക് പ്ലാനറ്റിനോട് ചേര്‍ന്ന് എം പവര്‍ കേന്ദ്രം നിര്‍മ്മിക്കുന്നത്. ഭിന്നശേഷിയുളള കുട്ടികളുടെ വ്യത്യസ്ത മേഖലകളിലെ കഴിവുകള്‍ പരിപോഷിപ്പിച്ച് അവര്‍ക്ക് അനുയോജ്യമായ ജോലി കണ്ടെത്തി നല്‍കുകയും അവരുടെ വരുമാനം കുടുംബത്തിന് പ്രയോജനകരമാക്കുകയുമാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.

എം പവര്‍ കേന്ദ്രത്തിന് ഗള്‍ഫിലെ പ്രമുഖ വ്യവസായ സംരംഭകനും ഇറാം ഗ്രൂപ്പ് എംഡിയുമായ ഡോക്ടര്‍ സിദ്ധീഖ് അഹ്മദും പിന്തുണ നല്‍കും. ഭിന്നശേഷിയുളള 23 കുട്ടികള്‍ ഇതിനകം മാജിക് അക്കാദമിയില്‍ പരിശീനം പൂര്‍ത്തിയാക്കിയതായി മുതുകാട് ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാല് മാസം നടത്തിയ പരിശീലനത്തില്‍ കുട്ടികളില്‍ വലിയമാറ്റങ്ങളാണ് കണ്ടുതുടങ്ങിയത്. മുന്‍ ഇന്ത്യന്‍ രാഷട്രപതി ഹാമിദ് അന്‍സാരി, കേരള ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്ക് മുന്‍പില്‍ കുട്ടികള്‍ മാജിക്കിലെ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ച് പ്രശംസംകള്‍ ഏറ്റുവാങ്ങിയതായും അദ്ദേഹം പറഞ്ഞു. ഓട്ടിസം, സെറിബ്രല്‍ പ്ലാസി തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ച കുട്ടികളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണ്.

muthukad

ഫാസ്റ്റ് ഫുഡ് അടക്കമുളള ജീവിത ശൈലികളിലെ മാറ്റം ഭാവിയില്‍ ഇത്തരം കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കാനിടയാക്കുമെന്ന സാഹചര്യമാണുളളത്. ഇത്തരം കുട്ടികളുടെ ജനനത്തെ പഴിക്കാനാവില്ല. എന്നാല്‍ അവര്‍ക്ക് ജീവിതം മെച്ചപ്പെടുത്തിക്കൊടുക്കേണ്ടത് ഓരോരുത്തരുടെയും കടമയായി കാണണമെന്നും മുതുകാട് കൂട്ടിച്ചേര്‍ത്തു.യുഎഇ അടക്കമുളള ഗള്‍ഫ് രാജ്യങ്ങളിലെ ഭിന്നശേഷിക്കാരായ ഇന്ത്യന്‍ കുട്ടികള്‍ക്കു വേണ്ടിയുളള പദ്ധതിയുടെ കാര്യം ആലോചനയിലുണ്ടെന്നും മുതുകാടും ഡോക്ടര്‍ സിദ്ധീഖ് അഹ്മദും പറഞ്ഞു. ഗള്‍ഫിലും ഭിന്നശേഷിക്കാരായ നിരവധി കുട്ടികളുണ്ട്. ഇവര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി വന്‍ തുക വേണ്ടി വരുന്നതിനാല്‍ രക്ഷിതാക്കള്‍ പ്രതിസന്ധിയിലാണ്. ഇവരെ സഹായിക്കാനുളള പദ്ധതിയെപ്പറ്റിയും ആലോചനയിലാണെന്നും ഇരുവരും അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
m power centre is going to start under the leadership of magician muthukad for differently abled children

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്