കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൈലറ്റ് പോലും ഒന്നും പറഞ്ഞില്ല, നിലത്താണ് വീണതെങ്കില്‍ പൊട്ടിത്തെറിക്കുമായിരുന്നു; അപകടത്തെ കുറിച്ച് യൂസഫലി

Google Oneindia Malayalam News

അബുദാബി: പ്രമുഖ വ്യവസായി എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ബന്ധുവിനെ കാണാന്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. യാത്രയ്ക്കിടെ നിയന്ത്രമം വിട്ട ഹെലികോപ്റ്റര്‍ സമീപത്തുള്ള ചതുപ്പിലേക്ക് ഇറക്കുകയായിരുന്നു.

യൂസഫലിയിലൂടെ രണ്ടാം ജന്മം നേടി ബെക്സ് കൃഷ്ണൻ; അബുദാബിയിൽ വധശിക്ഷയിൽ നിന്ന് മലയാളി രക്ഷപ്പെട്ടത് ഇങ്ങനെ...യൂസഫലിയിലൂടെ രണ്ടാം ജന്മം നേടി ബെക്സ് കൃഷ്ണൻ; അബുദാബിയിൽ വധശിക്ഷയിൽ നിന്ന് മലയാളി രക്ഷപ്പെട്ടത് ഇങ്ങനെ...

അപകടത്തില്‍ നട്ടെല്ലിന് ക്ഷതം ഏറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കായി അബുദാബിയിലേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ ശസ്ത്രക്രിയക്ക്ക് ശേഷം മുറുവുകള്‍ ഉണങ്ങി സുഖം പ്രാപിച്ചിരിക്കുകയാണ്. ഇപ്പോഴിതാ അന്ന് സംഭവിച്ച അപകടത്തെ കുറിച്ച് മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് യൂസഫലി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..

മുല്ലപ്പള്ളി രാമചന്ദ്രനെ കാണാനെത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

കൊച്ചിയില്‍ എത്തിയത്

കൊച്ചിയില്‍ എത്തിയത്

ഒറ്റ ദിവസത്തെ പരിപാടിക്ക് വേണ്ടി കൊച്ചിയില്‍ എത്തിയതായിരുന്നു. ചൊവ്വാഴ്ച പെരുന്നാളായതിനാല്‍ തിങ്കളാഴ്ച തന്നെ അബുദാബിയിലേക്ക് മടങ്ങിയെത്തണമെന്ന് വിചാരിച്ചാണ് യാത്രയ്ക്ക് ഹെലികോപ്റ്റര്‍ തിരഞ്ഞെടുത്തത്. ഭാര്യയും സെക്രട്ടറിയും പിഎയും അന്നത്തെ യാത്രയില്‍ ഒപ്പമുണ്ടായിരുന്നു.

അഞ്ച് മിനിറ്റിനുള്ളില്‍ അത് സംഭവിച്ചു

അഞ്ച് മിനിറ്റിനുള്ളില്‍ അത് സംഭവിച്ചു

കടവന്ത്രയിലെ വീട്ടില്‍ നിന്ന് ഹെലികോപ്റ്ററില്‍ യാത്ര തുടങ്ങി അഞ്ച് മിനിറ്റിനുള്ളിലാണ് അപകടം സംഭവിച്ചത്. വീണ് കഴിഞ്ഞതിന് ശേഷമാണ് എന്താണ് സംഭവിച്ചതെന്ന് പോലും മസിലായത്. പൈലറ്റ് പോലും മുന്‍കൂട്ടി ഒരു കാര്യവും പറഞ്ഞിട്ടില്ല. അപകടത്തിന് ശേഷം എന്റെ കാല്‍ ചെളിയില്‍ പൂണ്ടു പോയിരുന്നു. അയല്‍വക്കത്തെ ഒരു സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയുമാണ് അപ്പോള്‍ ഓടിയെത്തിയത്- യുസഫലി പറയുന്നു.

നേരിട്ട് കാണണം

നേരിട്ട് കാണണം

അവര്‍ വിളിച്ചത് അനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയതും എന്നെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചതും. നാട്ടില്‍ എത്തി അവരെയൊക്കെ നേരിട്ട് കാണണം. ആ സ്ഥലത്തിന്റെ ഉടമയെയും കാണണം നന്ദി പറയണം. അത് കടമയാണ്. കേരളം അത്രയുള്ള സാഹോദര്യമുള്ള നാടാണെന്ന് യൂസഫലി പറയുന്നു.

ഒരു മുന്നറിയിപ്പുമില്ലാതെ

ഒരു മുന്നറിയിപ്പുമില്ലാതെ

ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഹെലികോപ്റ്റര്‍ താഴേക്ക് പതിച്ചത്. പൈലറ്റും ഒന്നും പറഞ്ഞില്ല, ഹെലികോപ്റ്റര്‍ വീണ സ്ഥലത്തിന്റെ തൊട്ടടുത്ത് വൈദ്യുത കമ്പിയും മതിലുമുണ്ട്. ഇതില്‍ ഒന്നും തട്ടാതെ ഹെലികോപ്റ്റര്‍ കൃത്യം ചതുപ്പില്‍ തന്നെ ഇറക്കി. ഞാനിരുന്ന ഭാഗം നിലത്തുകുത്തിയത് കൊണ്ടാണ് നട്ടെല്ലിന് ക്ഷതമേറ്റത്.

പൊട്ടിത്തെറിക്കുമായിരുന്നു

പൊട്ടിത്തെറിക്കുമായിരുന്നു

ഹെലികോപ്റ്റര്‍ നിലത്താണ് വീണതെങ്കില്‍ പൊട്ടിത്തറിക്കുമായിരുന്നു. എന്നാല്‍ ചതുപ്പില്‍ വീണതിനാല്‍ ആഘാതം കുറഞ്ഞു. ഒരുപാട് പേരുടെ പ്രാര്‍ത്ഥന തുണയായിട്ടുണ്ടാവും. കുടുംബത്തിന്റെയും എന്നെ സ്‌നേഹിക്കുന്നവരുടെ അങ്ങനെ എല്ലാ മതവിഭാഗങ്ങളുടെയും പ്രാര്‍ത്ഥന കൂടെയുണ്ടായി. ലോകത്തിന് ഒരു ദെവമേയുള്ളൂ. ആര് വിളിച്ചാലും കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷിച്ചത് കൂളിംഗ് ഗ്ലാസ്

അന്വേഷിച്ചത് കൂളിംഗ് ഗ്ലാസ്

അപകടത്തിന് ശേഷം അന്വേഷിച്ചത് തന്റെ കൂളിംഗ് ഗ്ലാസിനെ കുറിച്ചായിരുന്നു. ഒരു രാജാവിന്റെ മകന്‍ സമ്മാനം നല്‍കിയതാണ് അത്. അപകട സമയത്താണോ കൂളിംഗ് ഗ്ലാസ് എന്നായിരിക്കും ചോദിക്കുക. എന്നാല്‍ ഏറ്റവും പ്രിയപ്പെട്ടവര്‍ തരുന്നത് കൊണ്ടാണ് അതേ കുറിച്ച് ചോദിച്ചത്. ഓര്‍മ്മയ്ക്കും മനസിനും ഒറു പോറല്‍ പോലും തട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

നട്ടെല്ലില്‍ ക്ഷതം

നട്ടെല്ലില്‍ ക്ഷതം

ആശുപത്രിയില്‍ എത്തി സ്‌കാന്‍ ചെയ്തതിന് ശേഷമാണ് നട്ടെല്ലിന് ക്ഷതമേറ്റതായി മനസിലായത്. തുടര്‍ന്ന് ശസ്ത്രക്രിയ വേണമെന്ന് തീരുമാനിച്ചു. തുടര്‍ന്ന് അബുദാബിയിലേക്ക് പോകുകയായിരുന്നു. അബുദാബി രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലായിരുന്നു അങ്ങോട്ടേക്ക് പോയത്. ഇപ്പോള്‍ ഫിസിയോ തെറാപ്പിയും വ്യായാമവും എല്ലാം കൃത്യമായി ചെയ്യുന്നു.

നമ്മുടെ മൂലധനം

നമ്മുടെ മൂലധനം

ചിരിച്ചുകൊണ്ട് ഇപ്പോള്‍ പെര്‍ഫെക്ട്‌ലി ഓള്‍റൈറ്റ് ആണെന്ന് യൂസഫലി പറയുന്നു. ആരോഗ്യം വീണ്ടെടുത്ത് ആദ്യം തന്നെ സഹപ്രവര്‍ത്തകരെ വിളിച്ച് ആത്മവിശ്വാസം പകര്‍ന്നു. സഹപ്രവര്‍ത്തകരുടെ ആത്മവിശ്വാസമാണ് നമ്മുടെ മൂലധനമെന്ന് അദ്ദേഹം പറയുന്നു.

പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ 'പോരിനിറങ്ങി'... പിന്നില്‍ മറ്റു ലക്ഷ്യങ്ങള്‍? സൂചനകള്‍ പുറത്ത്പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ 'പോരിനിറങ്ങി'... പിന്നില്‍ മറ്റു ലക്ഷ്യങ്ങള്‍? സൂചനകള്‍ പുറത്ത്

കോണ്‍ഗ്രസ് ഞെട്ടി; പ്രമുഖ നേതാവ് ബിജെപിയില്‍; രാഹുലിന്റെ വിശ്വസ്തന്‍!! ജി23 ഗ്രൂപ്പില്‍ ആദ്യ വിക്കറ്റ് വീണുകോണ്‍ഗ്രസ് ഞെട്ടി; പ്രമുഖ നേതാവ് ബിജെപിയില്‍; രാഹുലിന്റെ വിശ്വസ്തന്‍!! ജി23 ഗ്രൂപ്പില്‍ ആദ്യ വിക്കറ്റ് വീണു

ഹോട്ട് ആന്റ് ബ്യൂട്ടിഫുൾ ലുക്കിൽ നടി ശ്രദ്ധ കപൂർ ..ഫോട്ടോകൾ കാണാം

Recommended Video

cmsvideo
മനുഷ്യനെ സഹായിക്കേണ്ടത് മനുഷ്യനെന്ന് യൂസഫലി | Oneindia Malayalam

English summary
MA Yusuf Ali opens his mind about the helicopter accident in Kochi, Latest Interview Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X